വിപുലമായ ആഘോഷവുമായി നടുമുറ്റം ‘ഓണോത്സവം 2022’

ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾ അവസാനിച്ചത് വൈകീട്ട് അഞ്ചു മണിയോടുകൂടിയാണ്. ഐ സി സി പ്രസിഡന്‍റ് പി എൻ ബാബുരാജ് , ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റർ രജനി മൂർത്തി, ഐ സി സി മുൻ പ്രസിഡന്‍റ്  മിലൻ അരുൺ, ലോക കേരള സഭാംഗം ഷൈനി കബീർ, കൾച്ചറൽ ഫോറം പ്രസിഡന്‍റ്  മുനീഷ് എ സി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫോക്കസ് മെഡിക്കൽ സെൻ്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത്, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ , ബ്രാഡ്മ ഖത്തർ ഫുഡ് സെയിൽസ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുർറഹീം വേങ്ങേരി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ്  മുഹമ്മദ്…

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമാപനചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കി. വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം,…

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി

തൃശൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് (87) അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് (ഞായറാഴ്ച) മലപ്പുറത്തെ നിലമ്പൂരിലെത്തി. രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ആര്യാടന്റെ വസതിയില്‍ എത്തിയത്. മുന്‍ മന്ത്രി കൂടിയായ ആര്യാടന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ വഴി തൃശൂരിലെത്തുമെന്ന് ഭാരത് ജോഡോ യാത്രയുടെ മീഡിയ ടീം അറിയിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്‌ദുള്‍ വഹാബ്…

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രാലയം ഹൈക്കോടതിയില്‍

എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വിമർശനം. അലൈൻമെന്‍റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം…

മൂന്നു നില കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടര്‍ ഉൾപ്പെടെ 3 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഇന്ന് (ഞായറാഴ്ച) റെനിഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളുമടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം. റെനിഗുണ്ടയില്‍ ഡോ. രവിശങ്കർ റെഡ്ഡി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മൂന്നു കെട്ടിടത്തിനാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അദ്ദേഹം ക്ലിനിക് നടത്തിയിരുന്നു. രണ്ടും മൂന്നും നിലകളിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. റെനിഗുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആരോഹൻ റാവു നൽകിയ വിവരമനുസരിച്ച്, കെട്ടിടത്തിന് തീപിടിച്ച വിവരം പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് ലഭിച്ചത്. വിവരം ലഭിച്ചയുടൻ അഗ്നിശമന സേനയെ അറിയിക്കുകയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ഹിന്ദു വിരുദ്ധ കലാപത്തിന് പ്രേരണ നല്‍കിയത് പിഎഫ്‌ഐ: മുൻ പോലീസ് കമ്മീഷണർ

ന്യൂഡൽഹി: രാജ്യത്ത് തീവ്രവാദ, അക്രമ പ്രവർത്തനങ്ങളിൽ തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലും വ്യാപിപ്പിച്ച് പി‌എഫ്‌ഐ നേതാക്കളുടെ വിവരങ്ങളും ശേഖരിച്ചുതുടങ്ങി. വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട ഹിന്ദു വിരുദ്ധ കലാപത്തിൽ പിഎഫ്‌ഐയും ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രാജ്യത്തുടനീളം പിഎഫ്‌ഐക്കെതിരെ നടപടിയെടുക്കുമ്പോൾ, മുൻ പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ ശനിയാഴ്ച (സെപ്റ്റംബർ 24) കലാപത്തെക്കുറിച്ച് ആദ്യമായി ഞെട്ടിക്കുന്ന പ്രസ്താവനയാണ് നൽകിയത്. ഒരു പ്രത്യേക സമുദായത്തിലെ യുവാക്കളെ പിഎഫ്‌ഐ പ്രേരിപ്പിച്ചില്ലായിരുന്നെങ്കില്‍ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം ഉണ്ടാകുമായിരുന്നില്ല. പിഎഫ്ഐ ഡൽഹിയിലെ അംഗങ്ങൾ മാസങ്ങളോളം ഡൽഹിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലെല്ലാം പോയി യുവാക്കളെയും കൗമാരക്കാരെയും സ്ത്രീകളെയും അവരുടെ ഏറ്റവും വലിയ…

Opening Soon: Union Coop Announces the Completion of Nad Al Hammar Mall

Dubai, UAE: Dubai-based retailer ‘Union Coop’ announced the completion of its Nad Al HammarMall project, located in the area by the same name. The new mall will contribute to providing a unique shopping experience, noting that 100% of the mallhave been rented andoccupied, and it will open on 29 September 2022to join the list of its leading centers spread in Dubai, within the framework of Cooperative’s plans to expand and spread, to serve the members of the community, and contribute to providing a unique shopping experience. Revealing further details, Eng.…

നാദ് അല്‍ ഹമര്‍ മാള്‍ പൂര്‍ത്തിയാക്കിയതായി യൂണിയന്‍ കോപ്

ദുബൈ: നാദ് അല്‍ ഹമര്‍ മാള്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ സ്ഥാപനമായ യൂണിന്‍ കോപ്. മികച്ച ഷോപ്പിങ് അനുഭവം നല്‍കുക ലക്ഷ്യമിട്ട് കൊണ്ട് തുടങ്ങുന്ന മാളില്‍ ഇപ്പോള്‍ തന്നെ 100 ശതമാനവും വാടകയ്ക്ക് നല്‍കി കഴിഞ്ഞു. 2022 സെപ്തംബര്‍ 29ന് മാള്‍ തുറന്നു നല്‍കും. ഇതോടെ പുതിയ മാളും ദുബൈയിലെ മുന്‍നിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും, സമൂഹത്തെ സേവിക്കാനും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനുമുള്ള കോഓപ്പറേറ്റീവിന്റെ പദ്ധതികളുടെ ഭാഗമാണിത്. കമ്മ്യൂണിറ്റി മാളുകളുടെ വിഭാഗത്തില്‍പ്പെടുന്ന പുതിയ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും പൂര്‍ത്തിയാക്കിയതായി ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ മദിയ അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 169,007 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന കെട്ടിടം 117,349 ചതുരശ്ര അടി സ്ഥലത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് നിലകളാണ് മാളിനുള്ളത്.…

പിഎഫ്ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഒരിക്കലും വിട്ടുവീഴ്ചയില്ല: കെഎം ഷാജി

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ (IUML) വളരെയധികം ആരാധകരുള്ള ഒരാളാണ് കെ എം ഷാജി. ഒരേ സമയം സാമ്പ്രദായികവും പുരോഗമനപരവുമായി കണക്കാക്കപ്പെടുന്ന ഷാജി തന്റെ പാർട്ടി ഈ ദിവസങ്ങളിൽ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയക്കാരൻ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ‘ലിംഗ നിഷ്പക്ഷത’ സംബന്ധിച്ച തന്റെ വിവാദ നിലപാടുകൾ, ഐയുഎംഎൽ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഒരു മാധ്യമത്തിന് ഷാജി നല്‍കിയ അഭിമുഖം: – നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) ബാനറിൽ പിഎഫ്ഐ രൂപീകരണ ഘട്ടത്തിലായിരിക്കുമ്പോഴും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ചുരുക്കം ചില ഐയുഎംഎൽ നേതാക്കളിൽ ഒരാളായിരുന്നു താങ്കൾ…? • കേരളത്തിലെ മുസ്ലീം യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ PFI യെയും ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്നത്. ഒരുപാട് സാംസ്കാരിക സംഘടനകൾ രൂപീകരിച്ച് യുവാക്കളുടെ മനസ്സിലേക്ക്…

കൊച്ചിയിൽ സംഗീത പരിപാടിക്കിടെ ഒരാൾ കുത്തേറ്റു മരിച്ചു

കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന് പിന്നിലെ തുറന്ന മൈതാനത്ത് നടന്ന മ്യൂസിക്കൽ ലേസർ ഷോ പരിപാടിക്കിടെ കുത്തേറ്റ് പള്ളുരുത്തി സ്വദേശി രാജേഷ് (24) മരിച്ചു. മ്യൂസിക്കൽ ലേസർ ഷോ ഇവന്റ് സംഘടിപ്പിച്ച പോർട്ട് ലീഫ് കമ്പനിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ടെക്‌നിക്കൽ സ്റ്റാഫായിരുന്നു രാജേഷ്. കാസർകോട് പുതുക്കൈ സ്വദേശി മുഹമ്മദ് ഹുസൈൻ കെ എ എന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നഗരത്തിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച മ്യൂസിക്കൽ ലേസർ ഷോ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പരിപാടിക്കിടെ ഹുസൈനും സുഹൃത്തുക്കളും ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നത് കണ്ടെത്തി. രാജേഷ് ഇടപെട്ട് അവർക്ക് മുന്നറിയിപ്പ് നൽകി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11.30 ന് പരിപാടി അവസാനിച്ച…