Upset Hindus urge South Dakota firm to withdraw Lord Ganesha $940 cufflinks & apologize

Upset Hindus are urging “The World’s Largest Retailer of Cufflinks”, named “CuffLinks” and located in Sioux Falls (South Dakota), to immediately withdraw Hindu deity Ganesha shaped cufflinks, calling it highly inappropriate. Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to secure the cuffs of dress shirts, misused as a fashion statement, thrown around loosely, etc. “CuffLinks”; which claims to partner with Nordstrom, Neiman Marcus, Hudsons Bay, shop Disney,…

Dr. Cynthia Orellana Chosen as ‘Woman of Distinction’ for 2022 by NYS Senator Anna M. Kaplan

Annual tradition recognizes outstanding, accomplished women throughout New York State. Dr. Cynthia Orellana recognized for her tireless efforts to help students, particularly from immigrant families, to succeed and thrive academically while also giving back to the community as a volunteer CARLE PLACE, NY (October 3, 2022) – Today, State Senator Anna M. Kaplan (D-Port Washington) announced that Dr. Cynthia Orellana of Westbury, NY has been selected as the 2022 New York State Senate Woman of Distinction for the 7th Senate District. The annual tradition recognizes outstanding, accomplished women throughout New York State. Senator Anna M. Kaplan said…

എയർ ഇന്ത്യ പുതിയ ആഭ്യന്തര വിമാന മെനു അവതരിപ്പിച്ചു

ന്യൂഡൽഹി: ഒക്‌ടോബർ ഒന്നിന് അവധിക്കാലം ആരംഭിക്കുന്നതിനാൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര യാത്രക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ മെനു പുറത്തിറക്കി. പുതിയ ഇൻ-ഫ്ലൈറ്റ് മെനു, രുചികരമായ എൻട്രികൾ, ചിക് അപ്പറ്റൈസറുകൾ, രുചികരമായ മധുരപലഹാരങ്ങൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ പ്രാദേശിക പാചക സ്വാധീനത്തെ എടുത്തുകാണിക്കുന്നു. ലോകത്തിന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ച് ആഗോള പ്രാദേശിക സ്പെഷ്യാലിറ്റികളുടെ മികച്ച പതിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം, മെനു ഇനങ്ങൾ ആരോഗ്യകരമാണെന്നും അടുക്കള മുതൽ ട്രേ-ടേബിൾ വരെ ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ പരമാവധി ശ്രദ്ധ നൽകും. ബുക്കിംഗ് സമയത്ത് എയർ ഇന്ത്യ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. പുതിയ മെനുവിൽ രുചികരമായ ചൂടുള്ള ഭക്ഷണം, ആകർഷകമായ മധുരപലഹാരങ്ങൾ, ഫ്രഷ് ജ്യൂസുകളും സ്മൂത്തികളും ഉൾപ്പെടെയുള്ള കൂൾ ഡ്രിങ്കുകളും ലഭ്യമാണ്. എല്ലാ ഭക്ഷണവും ഏറ്റവും ഉയർന്ന ശുചിത്വപരവും പോഷകപരവുമായ ആവശ്യകതകളോടെയാണ് തയ്യാറാക്കുന്നത്. ഇന്ത്യൻ വിഭവങ്ങളായ ആലു പറാത്ത, മെദു വട, ഇഡ്ഡലി,…

ദമ്പതികളെ ആക്രമിച്ച് തീ കൊളുത്തി കൊന്ന പ്രതി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുറ്റിക കൊണ്ടടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായര്‍ മരിച്ചു. ശനിയാഴ്ചയാണ് അയല്‍‌വാസിയായ പ്രഭാകരക്കുറുപ്പിയെയും ഭാര്യ വിമലകുമാരിയെയും ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനും ഭാര്യയും വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം

ഫ്ളോറിഡ: മുന്‍ ആഭ്യന്തര വകുപ്പു മന്ത്രിയായും, ടൂറിസ്സം വകുപ്പു മന്ത്രിയായും, പ്രതിപക്ഷ നേതാവായും പിന്നീട്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച്‌ സി.പി.ഐ.എം നെ എക്കാലത്തും മാതൃകാപരമായി നയിച്ച കൊടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ ഫെഡറേഷന്‍ ഓഫ്‌ കേരളാ അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക(ഫൊക്കാനാ) അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (എം) എന്ന തന്റെ പാര്‍ട്ടിയ്ക്കുവേണ്ടി ജീവിതം അര്‍പ്പിച്ച ഒരു മഹല്‍ വ്യക്തിയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ എന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി. സി.പി.ഐ.എം ന്റെ താഴെതട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ അചഞ്ചലമായ പാംര്‍ട്ടിക്കൂറും അതുല്യമാ നേതൃത്വപാഠവും, അര്‍പ്പണ മനോഭാവവും കൈമുതലായി തന്റെ തീരുമാനങ്ങളില്‍ പതറാത്ത ഒരു മഹല്‍വ്യക്തിയായിരുന്നു കൊടിയേരി എന്ന്‌ രാജന്‍ പടവത്തില്‍ തന്റെ പ്രസ്താവനയില്‍ ഊന്നി പറഞ്ഞു. തന്റെ രോഗബാധയെപോലും വകവെയ്ക്കാത്ത സി.പി.ഐ.എംനുവേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച…

ഹൃദയത്തിൽ കൊണ്ടുനടന്ന ഉറ്റ സുഹൃത്തും സഹോദരനുമായ കോടിയേരിയുടെ ഭൗതിക ശരീരം തോളിലേറ്റി പിണറായി വിജയന്‍

ഗുരുസ്ഥാനീയന്‍ ഇ കെ നായനാരുടെ ഭൗതിക ശരീരം ചുമലിലേറ്റി പിണറായി വിജയൻ അന്ന് മുൻ നിരയിൽ ഉണ്ടായിരുന്നു. നായനാരുടെ ഭൗതികശരീരം വഹിച്ച് അസാമാന്യമായ അനുഭൂതിയോടെ അദ്ദേഹം നടന്നു നീങ്ങിയത് അദ്ദേഹത്തിന്റെ സ്നേഹസ്മരണകളും ഓർമ്മകളും മരണത്തിന്റെ ദുഃഖവും നെഞ്ചിൽ അലയടിക്കുമ്പോഴാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം പയ്യാമ്പലത്തെ സാഗരതീരം സമാനമായ ഒരു സങ്കടകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2004 മെയ് 19 ഇ കെ നായനാർ എന്ന ഏറമ്പാല കൃഷ്ണന്‍ നായനാര്‍ രാഷ്ട്രീയ കേരളത്തിൽ നിന്ന് വിട്ടുപോയ ഒരു ദുഃഖ ദിനമായിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരാണ് വിയോഗത്തിന്റെ ഞെട്ടലിൽ നെഞ്ചിടിപ്പോടെ നിന്നത്. മൃതദേഹം ഡൽഹി എയിംസിൽ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. സെക്രട്ടേറിയറ്റിലെയും എകെജി സെന്ററിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലെത്തിച്ചു. വഴിയിലുടനീളം, “ഇല്ല ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന ഹൃദയഭേദകമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. മുമ്പെങ്ങുമില്ലാത്തവിധം…

ഉത്തർപ്രദേശില്‍ ദുർഗാപൂജ പന്തലിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ഭദോഹി (ഉത്തര്‍പ്രദേശ്): ഹാലൊജൻ ലൈറ്റ് അമിതമായി ചൂടായതിനെ തുടർന്ന് ദുർഗാ പൂജ പന്തലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിക്കുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. നാഥുവ ഗ്രാമത്തിലെ പന്തലിൽ ഡിജിറ്റൽ പ്രദർശനം നടക്കുന്നതിനിടെ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ കെട്ടിടം ചാരമായി. തീ ആളിപ്പടരുമ്പോൾ 300-ലധികം പേർ പന്തലിൽ ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 9.30 ഓടെ പന്തലിലെ ഹാലൊജൻ ലൈറ്റ് അമിതമായി ചൂടായതിനെ തുടർന്ന് വൈദ്യുതി കമ്പിയിൽ തീപിടിക്കുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ഗൗരംഗ് രതി പറഞ്ഞു. താമസിയാതെ മരത്തടിയിലും കൂടാരത്തിലും തീ പടർന്നു, അദ്ദേഹം പറഞ്ഞു. അഡീഷണൽ ഡയറക്ടർ ജനറൽ രാംകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയത്. തീപിടിത്തത്തിൽ 67 പേർക്ക് പരിക്കേൽക്കുകയും അവരിൽ…

ഝാർഖണ്ഡിൽ ആരാധനാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ഝാർഖണ്ഡിലെ ഗർവായിൽ ദുർഗാപൂജ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ സറൈദോഹർ ഗ്രാമത്തിലെ ദേവതാ വിഗ്രഹങ്ങൾക്ക് സമീപം നിന്നാണ് പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരോടും പറയരുതെന്ന് താക്കീത് നൽകിയാണ് കുറ്റവാളികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. ഞായറാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ആരാധനാലയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി കാണാൻ പോയതായിരുന്നുവെന്നാണ് ഇരയുടെ മൊഴി. രാത്രി 12 മണിയോടെ പരിപാടി അവസാനിച്ചപ്പോൾ ഗ്രാമത്തിലെ രണ്ട് യുവാക്കൾ പെണ്‍കുട്ടിയെ ആരാധനാലയത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. 200 മീറ്ററോളം അകലെയുള്ള വയലിലേക്ക് കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു എന്നു പറയുന്നു. തന്നെ ബലമായി വലിച്ചിഴക്കുമ്പോൾ മറ്റ് അഞ്ചാറു പേർ അവിടെയുണ്ടായിരുന്നുവെന്നും എന്നാൽ സഹായത്തിനായി നിലവിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും ഇര…

ചങ്ങനാശ്ശേരിയില്‍ ‘ദൃശ്യം’ മോഡൽ കൊലപാതകം; താനല്ല ചെയ്തതെന്ന് പോലീസ് പിടിയിലായ മുത്തുകുമാര്‍

ചങ്ങനാശ്ശേരി: ‘ദൃശം’ മോഡൽ കൊലപാതകത്തിൽ ബിന്ദുമോനെ കൊന്നത് താനല്ലെന്ന് പോലീസ് പിടിയിലായ മുത്തുകുമാർ. അന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേരാണ് കൊല നടത്തിയതെന്ന് മുത്തുകുമാർ പറഞ്ഞു. അതിനിടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്ന് മുത്തുകുമാർ മൊഴി നൽകി. വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കെ ഫോൺ വന്നപ്പോൾ താന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നതെന്ന് മുത്തുകുമാർ പോലീസിനോട് പറഞ്ഞു. തിരികെ വന്നപ്പോൾ രണ്ടുപേരുടെയും മർദനമേറ്റ് മരിച്ച നിലയിൽ കിടക്കുന്ന ബിന്ദുമോനെയാണ് കണ്ടതെന്ന് മുത്തുകുമാർ പറഞ്ഞു. അതേസമയം, കൂട്ടാളികളെന്ന് കരുതുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം അയൽവീട്ടിൽ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാൻ അവർ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാർ പറഞ്ഞു. ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ…

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് പയ്യാമ്പലത്ത്

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (ഒക്ടോബർ 3) നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്താണ് നടക്കുക. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മൃതദേഹം രാവിലെ 11ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അന്തിമോപചാരം അർപ്പിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. നിരവധി നേതാക്കളാണ് പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നത്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്മൃതിമണ്ഡപത്തിന്‍റെ മധ്യത്തിലായിരിക്കും ശരിക്കും കോടിയേരിക്കും ചിതയൊരുക്കുന്നത്. ഇതിന് തൊട്ടടുത്തായി രക്തസാക്ഷി അഴീക്കോടൻ രാഘവന്‍റെ സ്മൃതി കുടീരവുമുണ്ട്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ആദരസൂചകമായി കണ്ണൂർ തലശ്ശേരി മണ്ഡലങ്ങളിൽ…