പാലക്കാട് ടൂറിസ്റ്റ്ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കുട്ടികളടക്കം 9 പേർ മരിച്ചു

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയില്‍ കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒമ്പത് പേർ മരിച്ചു. ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 47 യാത്രക്കാരിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചെ 12ന് ശേഷമായിരുന്നു അപകടം. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനും അദ്ധ്യാപികയും ഉൾപ്പെടുന്നു. ടൂറിസ്റ്റ് ബസിൽ എറണാകുളം മാർ ബസേലിയോസ് സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ആലത്തൂർ, വടക്കാഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വടക്കാഞ്ചേരി…

Al Barsha South Mall: A Family-friendly Community Destination

Dubai, UAE: Dubai-based retailer ‘Union Coop’ maintains that its Al Barsha south mall is one of the most distinctive shopping centers that it has to offer, as it was designed according to modern standards in the Al Barsha South area in the Emirate of Dubai, to serve multiple adjoining areas, pointing out that it is home to more than 45 shops and centers for activities, entertainment and family shopping, as it includes restaurants and shops of local and international brands. Union Coop maintains that the mall is an add-value to…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരം: മഞ്ചേരി നാസര്‍

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇന്തോ ഖത്തര്‍ ബിസിനസ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുമെന്നും ഐഡിയ ഫാക്ടറി സിസിഡി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അഭിപ്രായപ്പെട്ടു. മങ്കട വൈറ്റ് മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറിയുടെ പതനാറാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 6 വര്‍ഷത്തോളമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുമായി ബന്ധമുണ്ടെന്നും മാര്‍ക്കറ്റിംഗിലെ പുതുമയും നെറ്റ് വര്‍ക്കിംഗുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. അയ്ദി ഊദ്‌സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി ഡയറക്ടറിയുടെ ആദ്യ പതിപ്പ് ഏറ്റു വാങ്ങി. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഗുണഭോക്താവാണ് താനെന്നും എല്ലാതരം ബിസിനസുകള്‍ ഏറെ സഹായകമായ ഒരു പ്രസിദ്ധീകരണമാണിതെന്നും അദ്ദേഹം…

ഗ്ലാമർ വേഷം ധരിച്ചാൽ വീട്ടുകാർ തന്നെ മോശമായി ചിത്രീകരിക്കുമെന്ന് നടി അശ്വതി

കുടുംബവിളക്ക് സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി അശ്വതി. സീരിയലിൽ അനന്യ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ആതിര മാധവ് അവതരിപ്പിച്ച കഥാപാത്രം മാറിയതോടെയാണ് അശ്വതി അഭിനയിക്കാൻ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെന്നാണ് അശ്വതി ഇപ്പോൾ പറയുന്നത്. എം.ജി. ശ്രീകുമാർ അവതാരകനായ ‘പറയാം നേടാം’ എന്ന പരിപാടിയിൽ അതിഥിയായിരുന്നു അശ്വതി. എം.ജി.യുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മോശം കമന്റുകളെ കുറിച്ച് അശ്വതി പറഞ്ഞത്. ചിലർക്ക് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഇഷ്ടമല്ല. ചിലർക്ക് നാടൻ പെൺകുട്ടികളെയാണ് ഇഷ്ടം. വീട്ടിൽ അച്ഛനും അമ്മയുമായി ഒരു പ്രശ്നവുമില്ലെങ്കിലും ഞങ്ങളുടെ അടുത്ത ബന്ധുക്കളുടെ എതിർപ്പുണ്ട്. കുടുംബത്തിലുള്ളവർ ഇത്തരം കമന്റുകളുമായി വരാറുണ്ടെന്നും അശ്വതി പറയുന്നു. അടുത്തിടെ ഞാൻ റെഡ് കാർപെറ്റ് തീമിൽ ഒരു…

റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ അവാർഡ് സമാരംഭിച്ചു

റിയാദ് : സൗദി അറേബ്യയിലെ ലിറ്ററേച്ചർ, പബ്ലിഷിംഗ്, ട്രാൻസ്ലേഷൻ അതോറിറ്റി ചൊവ്വാഴ്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 അവാർഡ് സമാരംഭിച്ചു. മൊത്തം 300,000 സൗദി അറേബ്യൻ റിയാൽ മൂല്യമുള്ളതാണ് അവാര്‍ഡ് എന്ന് സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് ചെയ്തു. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളെയാണ് അവാർഡ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ സൂചിപ്പിച്ചു. 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,200 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ക്ലാസുകൾ എന്ന മുദ്രാവാക്യത്തിൽ റിയാദിൽ സെപ്റ്റംബർ 29 വ്യാഴാഴ്ച ആരംഭിച്ച റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 8 ശനിയാഴ്ച വരെ തുടരും. വിഭാഗങ്ങൾക്കുള്ള സമ്മാനങ്ങള്‍ പ്രസിദ്ധീകരണത്തിലെ മികവിനുള്ള സമ്മാനം 50,000 സൗദി റിയാലായിരിക്കും. കുട്ടികൾക്കുള്ള പ്രത്യേക പ്രസിദ്ധീകരണത്തിലെ മികവിനുള്ള സമ്മാനം 50,000 സൗദി റിയാലാണ്. വിവർത്തനത്തിലെ മികച്ച പ്രസിദ്ധീകരണത്തിനുള്ള സമ്മാനം 50,000 സൗദി റിയാലാണ്.…

താടിയെല്ല് സന്ധി മാറ്റിവെച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം സൃഷ്ടിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജില്‍ അപൂർവ ശസ്ത്രക്രിയ നടത്തി ചരിത്ര വിജയം നേടി. മെഡിക്കല്‍ കോളേജുകളിലെ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം (ഒഎംഎഫ്എസ്) സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യത്തെ അതിസങ്കീർണ്ണമായ കീഴ്ത്താടിയെല്ലിന്റെ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56കാരനാണ് മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കീഴ്ത്താടിയില്‍ ക്യാൻസർ ബാധിച്ചതിനെത്തുടർന്ന്, കീഴ്ത്താടിയെല്ലും അതിന്റെ സന്ധിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും പകരം കൃത്രിമ സന്ധി വെച്ചു പിടിപ്പിക്കുകയും ചെയ്തു. അര്‍ബുദം ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിള്‍ ഒട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍…

ഇറാൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാവ് തന്റെ തലമുടി മുറിച്ചുമാറ്റി.

ബ്രസൽസ് : മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിനിടെ ഇറാനിയൻ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ യൂറോപ്യൻ നിയമനിർമ്മാതാവ് തന്റെ തലമുടി മുറിച്ചു. സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ സംവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്വീഡിഷ് രാഷ്ട്രീയക്കാരി അബിർ അൽ സഹ്‌ലാനി പറഞ്ഞു, “ഞങ്ങളും യൂറോപ്യൻ യൂണിയനിലെ ജനങ്ങളും പൗരന്മാരും ഇറാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരായ എല്ലാ അക്രമങ്ങളും നിരുപാധികവും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.” “ഇറാനിലെ സ്ത്രീകൾ സ്വതന്ത്രരാകും വരെ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും,” യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾക്ക് മുന്നിൽ ഒരു ജോടി കത്രിക ഉപയോഗിച്ച് മുടി മുറിക്കുന്നതിനിടയിൽ അൽ സഹ്‌ലാനി തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എൻജിഒയുടെ കണക്കനുസരിച്ച് മഹ്‌സ അമിനിയുടെ മരണത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ നൂറിലധികം പേർ…

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാര്‍

ദോഹ (ഖത്തര്‍): എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പോര്‍ട്സ് കാര്‍ണ്ണിവലിലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാരായി. ലോകകപ്പിന്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവര്‍പ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ്‌ ഒരു വര്‍ഷം നീണ്ട് നിന്ന സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സംഘടിപ്പിച്ചത്. 28 കാറ്റഗറികളിലായി നാനൂറില്‍ പരം കായിക താരങ്ങളാണ്‌ നാലു ദിവസങ്ങളിലായി റയ്യാന്‍ പ്രൈവറ്റ് സ്കൂളിലും അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബിലുമായി നടന്ന ബാഡ്മിന്റണില്‍ മാറ്റുരച്ചത്. ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജ് ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി കൈമാറി. ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബഗ്ലു, ഖത്തര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ടെക്നിക്കല്‍ സെക്രട്ടറി ഹെയ്കല്‍ ലഖ്ദാര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ സഫീര്‍ റഹ്മാന്‍, വര്‍ക്കി ബോബന്‍, റേഡിയോ മലയാളം എം.ഡി അന്‍വര്‍ ഹുസൈന്‍, കള്‍ച്ചറല്‍ ഫോറം…

വ്യത്യസ്ഥ ഷോപ്പിംഗ് അനുഭവവുമായി കുടുംബങ്ങളെ ആകര്‍ഷിച്ച് അല്‍ ബര്‍ഷ സൗത്ത് മാള്‍

ദുബൈ: ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്ത് മാള്‍. ദുബൈയിലെ അല്‍ ബര്‍ഷ സൗത്ത് ഏരിയയില്‍, ആധുനിക നിലവാരത്തിലാണ് മാള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 45ലേറെ കടകളും വിനോദത്തിനും ഫാമിലി ഷോപ്പിങിനും മറ്റ് ആക്ടിവിറ്റികള്‍ക്കുമായുള്ള സ്ഥലങ്ങളും റെസ്റ്റോറന്റുകളും പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന കടകളും മാളിലുണ്ട്. യൂണിയന്‍ കോപിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ മാള്‍. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ മാള്‍ പ്രദാനം ചെയ്യുന്നു. റീട്ടെയില്‍ സെക്ടറിലെ പുതിയ വികസനങ്ങള്‍ക്ക് അനുസരിച്ച് അന്താരാഷ്ട്ര നിലവാരം മുന്‍നിര്‍ത്തിയാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള കോഓപ്പറേറ്റീവിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുമാണിതിന്റെ നിര്‍മ്മാണം. മാളിന്റെ തന്ത്രപ്രധാനമായ ലൊക്കേഷന്‍ കൊണ്ടു തന്നെ മാള്‍ തുറന്ന് ഒരു വര്‍ഷത്തിനകം, സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി. അല്‍ ബര്‍ഷ…

സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം: സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണ് വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഉള്ളിലെ അധമ പ്രകൃതിയെ ജയിച്ച് നമ്മുടെ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന അവസരമാണ് വിജയദശമിയെന്നും ഇത് സദാസമയവും നമ്മുടെയുളളിൽ സംഭവിക്കേണ്ടതാണെന്നും അമൃതപുരിയിൽ വിജയദശമി ആഘോഷത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും അരങ്ങേറി. രാവിലെ നടന്ന വിദ്യാരംഭ ‘ ചടങ്ങിൽ നിരവധി കുരുന്നുകൾക്ക് മാതാ അമൃതാനന്ദമയി ദേവി ആദ്യക്ഷരം കുറിച്ചു. 300 ഓളം പേർ ചേർന്ന് ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മണിക്കൂറോളം നേരം തബല വായിച്ചത് . ബുധനാഴ്ച വൈകീട്ട് നടന്ന ഭജനയോടെ, അമൃതപുരിയിൽ ഒമ്പതു…