വടക്കഞ്ചേരി ബസ്സപകടം അധികൃതരുടെ അനാസ്ഥ മൂലം; അപകടത്തില്‍ പെട്ടത് കരിമ്പട്ടികയിൽ ഉൾപ്പെട്ട അസുര ബസ്

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി ബസ്സിലിടിച്ച് മറിഞ്ഞ് 9 പേർ മരിച്ചെന്ന ദാരുണമായ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. ഇന്നലെ രാത്രി (ഒക്‌ടോബർ 5) 11.30 ഓടെയാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്‍റര്‍ ബോൺ തോമസ് (15), ദിയ രാജേഷ് (15), ഇമ്മാനുവൽ (17), അഞ്ജന അജിത് (17), കായിക അദ്ധ്യാപകനായ വിഷ്‌ണു (33) എന്നിവരും, കെഎസ്ആർടിസിയിലെ യാത്രക്കാരായ ദീപു, അനൂപ്, രോഹിത് എന്നിവരുമാണ് അപകടത്തിൽ മരിച്ചത്. 41 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ…

UST Broadens Commitment to Education of Meritorious Students from Economically Disadvantaged Families in India through Vidyadhan Scholarships

• UST-Vidyadhan scholarships doubles sponsorship budget, expands to more states Thiruvananthapuram: Taking a giant step forward in its commitment to transform lives through education, digital transformations solutions company UST has doubled its sponsorship budget to Vidyadhan Program, to cover additional students from four new states – Karnataka, Tamil Nadu, Telangana and Maharashtra, besides Kerala. A memorandum of understanding has been signed between UST and Vidyadhan in this regard to double the sponsorship budget. Vidyadhan is a Shibulal Family Philanthropic initiative under the aegis of Sarojini Damodaran Foundation, set up by…

വിദ്യാധൻ സ്കോളർഷിപ്പിലൂടെ വിദ്യാർത്ഥികൾക്ക് പഠനമൊരുക്കാൻ യു എസ് ടി സാമ്പത്തിക സഹായം വർധിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാധൻ വിദ്യാഭ്യാസ സ്പോൺസർഷിപ്പിനായി നൽകുന്ന തുക രണ്ടിരട്ടിയായി ഉയർത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കേരളത്തിനു പുറമേ കർണാടക, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച് സ്പോൺസർഷിപ്പ് തുക ഇരട്ടിയാക്കുന്നതിനായി യു എസ് ടിയും വിദ്യാധനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഷിബുലാൽ കുടുംബത്തിന്റെ ഭാഗമായി കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേർന്ന് നടത്തുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന് കീഴിലുള്ള ജീവകാരുണ്യ പദ്ധതിയാണ് വിദ്യാധൻ. 2018 ലാണ് വിദ്യാധൻ പദ്ധതിയുമായി യു എസ് ടി കൈകോർക്കുന്നത്. അതേ വർഷം കേരളത്തിൽ നിന്നുള്ള നൂറോളം എൻജിനീയറിങ് വിദ്യാർത്ഥികൾ യു എസ് ടി യുടെ സഹായത്തോടുകൂടി പഠനം പൂർത്തിയാക്കി. നാളിതുവരെ 306 ഓളം കുട്ടികളെ വിദ്യാധനിലൂടെ യു എസ് ടി സ്പോൺസർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതിൽ…

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂസിലൻഡ് വിദേശകാര്യ മന്ത്രിയുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി

ഓക്‌ലൻഡ് : മറ്റ് ഉഭയകക്ഷി പ്രശ്നങ്ങൾക്ക് പുറമേ ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിസ പ്രശ്‌നങ്ങൾ, ഉക്രെയ്‌നിലെ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച ന്യൂസിലൻഡ് വിദേശകാര്യമന്ത്രി നനയ മഹുതയെ നേരിൽ കണ്ടു. “ഇന്തോ-പസഫിക്കിലെ സുരക്ഷാ സാഹചര്യം, ഉക്രെയ്ൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങിയ ചില നിലവിലെ, ചില സമ്മർദപരമായ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. “തീർച്ചയായും ഞങ്ങൾ പ്രധാന ആഗോള വിഷയങ്ങളിൽ കുറച്ച് സമയം ചെലവഴിച്ചു, പ്രത്യേകിച്ച് കാലാവസ്ഥാ നടപടി, കാലാവസ്ഥാ നീതി,” ജയശങ്കർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ പിന്തുണയ്ക്കുന്ന ചില സംരംഭങ്ങൾ ഇന്റർനാഷണൽ സോളാർ അലയൻസ്, കോളിഷൻ ഫോർ ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചർ, ഇനീഷ്യേറ്റീവ് ഫോർ ദ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്സ് എന്നിവയാണ്. ഉഭയകക്ഷിമായി മാത്രമല്ല, അവരുമായി സഹകരിക്കേണ്ടത്…

പാലക്കാട് വടക്കഞ്ചേരിയിലെ ബസ്സപകടം: ഒളിവിലായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ഇടിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ അറസ്റ്റു ചെയ്തു. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചവറ പോലീസ് ഇയാളെ പിടികൂടിയത്. അപകടത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ ഇയാള്‍ ചികിത്സ തേടിയിരുന്നു. അതിനുശേഷം അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. വക്കീലിനെ കാണാൻ കാറിൽ പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും എറണാകുളം, കോട്ടയം സ്വദേശികളാണ്. ജോമോനെ ചവറ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറും. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു. 50ഓളം…

വിവാഹനിശ്ചയം മാത്രം കഴിഞ്ഞ പുരുഷന് തന്റെ പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിക്കാൻ അനുവാദമില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിനെ പലതവണ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. വിവാഹനിശ്ചയം ആർക്കും ആക്രമിക്കാനോ പ്രതിശ്രുതവധുവുമായി ബന്ധം പുലർത്താനുള്ള അനുമതിയായോ കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിനാൽ വ്യാജ വിവാഹ വാഗ്ദാനമാണെന്ന് പറയാനാകില്ലെന്ന പ്രതികൾക്കുവേണ്ടി ഉന്നയിച്ച വാദം വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ തള്ളി. 2020ലാണ് താൻ പ്രതിയെ കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ ഒക്‌ടോബർ 11ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, തങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുന്നതിനാൽ താൻ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് യുവാവ് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. അതിനുശേഷം, പ്രതി യുവതിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിത ഗുളികകൾ നൽകുകയും ചെയ്തുവെന്ന്…

ഉത്തരാഖണ്ഡ്: 16 മൃതദേഹങ്ങൾ കണ്ടെടുത്തു; ശേഷിക്കുന്ന 13 പർവതാരോഹകരെ കണ്ടെത്താൻ എച്ച്‌എഡബ്ല്യുഎസ് ഗുൽമാർഗും ചേർന്നു

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ദ്രൗപതിയുടെ ദണ്ഡ-2 കൊടുമുടിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഹിമപാതത്തിൽ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. മോശം കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച ഹെലിക്കോപ്റ്റര്‍ വഴി രക്ഷാപ്രവർത്തനം നിർത്തിവച്ചതിനാൽ ബാക്കി 13 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മരിച്ച 16 പേരിൽ രണ്ടുപേർ ഇൻസ്ട്രക്ടർമാരും ബാക്കിയുള്ളവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളുമാണ്. ഉയർന്ന ഹിമാലയൻ മേഖലയിൽ പരിശീലനത്തിനായി പുറപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ 44 പർവതാരോഹകരുടെ സംഘം ചൊവ്വാഴ്ച രാവിലെ ദ്രൗപതിയുടെ ദണ്ഡ 2 പർവതശിഖരത്തിന് സമീപമാണ് ഹിമപാതത്തിൽ അകപ്പെട്ടത്. പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും മോശമായ അപകടത്തെത്തുടർന്ന്, ഐഎഎഫ് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒരു മൾട്ടി-ഏജൻസി രക്ഷാപ്രവർത്തനം അതേ ദിവസം ആരംഭിച്ചു, ഇപ്പോഴും തുടരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ ശേഷിക്കുന്ന പർവതാരോഹകരെ കണ്ടെത്താൻ ജമ്മു കശ്മീരിലെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്‌കൂൾ (എച്ച്‌എഡബ്ല്യുഎസ്) ഗുൽമാർഗിൽ നിന്നുള്ള…

വടക്കഞ്ചേരിയിലെ ബസ്സപകടം: കുട്ടികൾക്ക് കൗൺസിലിംഗ് നല്‍കും; നഷ്ടപരിഹാരം നല്‍കുന്നതും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാരെ ഏകോപിപ്പിച്ച് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പാലക്കാടും തൃശൂരും കേന്ദ്രീകരിച്ച് മന്ത്രിമാരായ എം ബി രാജേഷും കെ രാധാകൃഷ്ണനും ഏകോപനം നടത്തും. അപകടത്തിൽപ്പെട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. നഷ്‌ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭ യോഗം ചേർന്ന് തീരുമാനമെടുക്കും. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ…

ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 6, വ്യാഴം)

ചിങ്ങം: കച്ചവടക്കാര്‍ക്കും ദല്ലാളുമാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കില്ല. ഇത്തരക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഒപ്പ് വെയ്‌ക്കാന്‍ ലഭിക്കുന്ന രേഖകള്‍ സൂക്ഷ്‌മ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ ശ്രദ്ധിക്കണം. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരേ ഉയർന്നതായിരിക്കും. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ പോലും നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതായിരിക്കും. തുലാം: സമാധാനപരമായ മാനസികാവസ്ഥയിലൂടെയാകും തുലാംരാശിക്കാര്‍ ഇന്ന് കടന്ന് പോകുക. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ നിങ്ങള്‍ ഇന്ന് ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിവിധ വിഷയങ്ങളില്‍ അത്തരക്കാരുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാതെ നിലവിലെ സമയം ആസ്വാദ്യകരമായ രീതിയിലാകും നിങ്ങള്‍ ചെലവഴിക്കുക. വൃശ്ചികം: ബിസിനസ് മീറ്റിംഗുകളും പ്രൊഫഷണൽ ചർച്ചകളും ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ നര്‍മബോധം…

യുപിയിലെ മെയിൻപുരിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മെയിൻപുരി : ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച യുവാവ് പെൺകുട്ടിയെ വീടിനുള്ളിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഗ്രാമവാസിയായ പ്രതിയായ പുഷ്പേന്ദ്ര ലോധി (25) യാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19കാരിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കി വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഇരയുടെ അനുജത്തി പിന്നീട് ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിച്ചത്. പോലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് സംഘവുമായി സ്ഥലത്തെത്തി…