‘മോണ്‍സ്റ്ററില്‍’ മോഹന്‍‌ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുന്ന ‘ഘൂം ഘൂം’ ഗാനം പുറത്തിറങ്ങി

ആരാധകർ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍‌ലാലിന്റെ ‘മോൺസ്റ്റർ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഘൂം ഘൂം’ എന്ന ഗാനത്തില്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ ആടിത്തിമര്‍ക്കുകയാണ്. മലയാളവും ഹിന്ദിയും ഇടകലർന്ന ഗാനം കേള്‍ക്കാനും ഇമ്പമാണ്. ഗാനത്തിന്റെ മലയാളം വരികൾ ഹരി നാരായണനും ഹിന്ദി വരികൾ തനിഷ്ക് നബറുമാണ് എഴുതിയിരിക്കുന്നത്. പ്രകാശ് ബാബുവും അലി ക്വുലി മിർസയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ദീപക് ദേവ്. ചിത്രത്തിൽ മോഹൻലാൽ ഒരു ഷെഫിന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഹണി റോസ്, സുദേവ് നായർ, മഞ്ജു ലക്ഷ്മി എന്നിവരും ഗാനരംഗത്തിലുണ്ട്. ‘ഘൂം ഘൂം’ എന്ന ഗാനത്തിൽ മോഹന്‍ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുകയാണ്. ലക്കി സിംഗ് എന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ പേര്. തെലുഗു നടി ലക്ഷ്മി മഞ്ചു ആണ്‌ ‘മോണ്‍സ്റ്ററില്‍’ നായിക. അവരുടെ ആദ്യ മലയാള…

കേരള സർവകലാശാല സെനറ്റില്‍ നിന്ന് പതിമൂന്ന് ഇടത് അംഗങ്ങളെ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം മറികടക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റി സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളിൽ നിന്ന് 13 ഇടത് പ്രതിനിധികളെ പിരിച്ചുവിട്ടതായി ഗവർണറുടെ ഉത്തരവില്‍ പറയുന്നു. സർവ്വകലാശാല സെനറ്റ് അംഗങ്ങൾ എന്ന നിലയിൽ അവർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചാൻസലറുടെ അധികാരം വിനിയോഗിച്ച് ഗവർണർ അവരുടെ അംഗത്വം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ വൈസ് ചാൻസലർക്ക്…

എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ്

വടക്കാങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ. ഹിക്മത്തുള്ള, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഷമീമ സക്കീർ, സുമയ്യ ജാസ്മിൻ, ആദില നാസർ തുടങ്ങിയവർ സംസാരിച്ചു. പതിനാലം രാവ് ജേതാവ് ബാദുഷ ബി. എം ഗാനം ആലപിച്ചു സദസ്സിനെ ആവേശം കൊള്ളിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ്, മുനീബ കോട്ടക്കൽ, ആബിദ…

അമൃത വിശ്വ വിദ്യാപീഠത്തിലെ 1690 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി

കൊല്ലം: ഒരു വ്യക്തിയെ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയെന്നത് വിദ്യാഭ്യാസം മാത്രമാണെന്നും അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസിൽ 22-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് ഒരു ആയുധമാണ്. അതിനെ ഒരു കത്തിയായി കരുതിയാൽ ഒരു വീട്ടമ്മ അത് വീട്ടിൽ പാചകത്തിനുപയോഗിക്കുകയും അതേ സമയം അതൊരു കുറ്റവാളിയുടെ കയ്യിലെത്തിയാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം മറ്റുള്ളവരുടെ നൻമയും ഉറപ്പാക്കാനുള്ള മനസ്സാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ കൊണ്ടുമാത്രമല്ല, മറിച്ച് സ്വയം അവനവനെ തിരിച്ചറിയുന്നതിലൂടെയാണ് ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുക. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിയതായി അനുഭവപ്പെടുകയുള്ളൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ…

Upset Hindus urge Peabody Essex Museum to withdraw Hindu gods’ toys from sale & apologize

Upset Hindus are urging “World-Renowned” Peabody Essex Museum (PEM) in Salem (Massachusetts) to immediately withdraw from its shop and online the plush toys featuring Hindu deities Krishna-Ganesh-Hanuman, calling it highly inappropriate. Hindu statesman Rajan Zed, in a statement in Nevada today, said that Lord Krishna, Lord Ganesh and Lord Hanuman were greatly revered in Hinduism and were meant to be worshipped in temples or home shrines and not to be thrown around loosely on the floor, bathrooms, cars, etc.; or “attach it to your baby’s diaper bag” or “press its…

മാമ്പഴക്കള്ളന്‍ പോലീസിനെ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥി

കോട്ടയം: കടയില്‍ ആളില്ലാത്ത തരം നോക്കി മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്‌കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ പ്രഛന്നവേഷ മത്സരത്തിലാണ് മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരന്റെ വേഷം നിബ്രാസ് റഹ്‌മാൻ എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ചത്. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്റെ പ്രച്ഛന്നവേഷ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റേജിൽ എത്തിയ ശേഷം, ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടി ചുറ്റും നോക്കി, അവിടെ പെട്ടിയിൽ വെച്ചിരുന്ന മാങ്ങ എടുക്കുന്നതാണ് രംഗം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മാമ്പഴ മോഷണത്തെ കളിയാക്കി വിദ്യാർഥിയുടെ പ്രകടനം വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.

കാണാമറയത്തേക്ക് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ കാത്ത് ആശങ്കയോടെ ബന്ധുക്കള്‍

കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2011-2022 കാലയളവിൽ അപ്രത്യക്ഷരായ ആറ് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2011ൽ കാണാതായ രേഷ്മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറ സ്വദേശി ബേബി, ആദൂരില്‍ നിന്ന് കാണാതായ വനജ, ചന്തേര സ്വദേശിനി സീനത്തും അവരുടെ കുട്ടിയും, തമിഴ്‌നാട് സ്വദേശിനിയായ യുവതി, വിദ്യാ നഗറില്‍ നിന്ന് കാണാതായ 17 വയസ്സുള്ള പെൺകുട്ടി എന്നിവരെക്കുറിച്ചാണ് നാളിതുവരെ യാതൊരു വിവരവുമില്ലാത്തത്. 2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസർകോട്ട് നിന്ന് കാണാതായത്. പതിനൊന്ന് വർഷം കഴിഞ്ഞിട്ടും രേഷ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. സീനത്ത് കുട്ടിയുമായി പിടിഎ യോഗത്തിന് പോയതാണ്. പിന്നീട് ഇരുവരേയും കുറിച്ച്…

എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: സ്‌റ്റേഷനിൽ വെച്ച് വിദ്യാര്‍ത്ഥിയെ മർദിച്ച കോതമംഗലം എസ്‌ഐ മാഹിൻ സലിമിന് സസ്‌പെൻഷൻ. മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥി റോഷനെ മർദ്ദിച്ചതിനാണ് എസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകനാണ് റോഷന്‍. എസ്ഐ മാഹിൻ സലിം റോഷനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏതാനും വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പുലർച്ചെ രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയ റോഷനെ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടി.

ഇലന്തൂരിലെ ഇരട്ട നരബലി: വീട്ടു വളപ്പില്‍ നിന്ന് എല്ലിന്‍ കഷ്ണം കണ്ടെടുത്തു

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പറമ്പില്‍ നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തു. ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മായ, മർഫി എന്നീ പോലീസ് നായ്ക്കളെയാണ് വീട്ടുവളപ്പിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ടവയാണ്. മായയും മർഫിയും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്. 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക്‌ കഴിവുണ്ട്‌. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക്‌ കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്‌. നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലവും…