ചരിത്രം രചിച്ച് ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികളുടെ പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് സമാപിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് വിജയകരമായി സമാപിച്ചു. ഒരു കമ്പനിയുടെ രൂപീകരണം മുതല്‍ ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് പി.ആര്‍.ഒ കമ്പനികള്‍. കമ്പനി രൂപീകരണം, സ്പോണ്‍സര്‍ഷിപ്പ് അറേഞ്ച്മെന്റ്, ഡോക്യൂമെന്റ്സ് മോഡിഫിക്കേഷന്‍ & റിന്യൂവല്‍, ലീഗല്‍ ട്രാന്‍സ്ലേഷന്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, അക്കൗണ്ട് ഓപ്പണിംഗ് തുടങ്ങിയ സേവനങ്ങളിലൂടെ ഖത്തറില്‍ ശ്രദ്ദേയരായ അറുപതോളം പി.ആര്‍.ഒ കമ്പനികളെ പങ്കെടുപ്പിച്ചാണ് ഈ വ്യത്യസ്തമായ ഈ മീറ്റ് സംഘടിപ്പിച്ചത്. ഒക്ടോബര്‍ 22 ന് ക്രൗണ്‍ പ്ലാസ് ഹോട്ടലില്‍ വെച്ച് നടന്ന ഡെലിഗേറ്റ് മീറ്റ് ഖത്തര്‍ കമ്മ്യൂണിറ്റി പോലീസിംഗ് ഡിപ്പാര്‍ട്ട്മെന്റ് പബ്ലിക് റിലേഷന്‍ സെക്രട്ടറി മേജര്‍ തലാല്‍ മെനസ്സര്‍ അല്‍മദ്ഹൂരി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ മുഖ്യാതിഥിയായ…

കുരുണിയൻ & ഉരുണിയൻ കുടുംബ സംഗമം നടത്തി

മക്കരപ്പറമ്പ് : 2022 ഡിസംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന കുരുണിയൻ & ഉരുണിയൻ കുടുംബ സംഗമത്തിന്റെ മുന്നോടിയായി മക്കരപ്പറമ്പ് മേഘല ഉരുണിയൻ അബ്ദുവിന്റെ (രാമപുരം) വീട്ടിൽ വെച്ച് പ്രാദേശിക കുടുംബ സംഗമം നടത്തി. ഉരുണിയൻ യൂസഫ് ഹാജി വടക്കാങ്ങര, ഉരുണിയൻ അലവി കാളാവ്, കുരുണിയൻ അഹമ്മദ് കുട്ടി എന്ന കുഞ്ഞ മക്കരപ്പറമ്പ്, ബക്കർ ഉരുണിയൻ പരിയാപുരം, ആലി ഉരുണിയൻ വടക്കാങ്ങര, മുഹമ്മദ് ഹനീഫ ഉരുണിയൻ രാമപുരം, ഉരുണിയൻ മുഹമ്മദ് കുട്ടി, ഹംസ ഹാജി പുഴക്കാട്ടിരി, മൊയ്‌ദു ഉരുണിയൻ എന്നിവർ നേതൃത്വം നൽകി. ഉരുണിയൻ അബ്ദുള്ള വടക്കാങ്ങര കുടുബ സംഗമംത്തിന്റെ വിശദാംശങ്ങളെകുറിച്ച് സംസാരിച്ചു. ഹുസൈൻ കുട്ടി, ഖാദർ, സലീം, മുനീർ, അബ്ദു, മുഹമ്മദ് വറ്റലൂർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ഹമദ് ഹോസ്പിറ്റൽ മെഡിക്കല്‍ ക്യാമ്പില്‍ കര്‍മ്മനിരതരായി കള്‍ച്ചറല്‍ ഫോറം

ദോഹ (ഖത്തര്‍): ഹമദ് ഹോസ്പിറ്റൽ സാംക്രമിക രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏഷ്യന്‍ ടൗണില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലും ബോധവത്കരണ പരിപാടിയിലും കര്‍മ്മനിരതരായി കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാര്‍. ടി.ബി, ലെപ്രസി തുടങ്ങിയ സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയിലും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പിലുമായി എത്തിയ നൂറൂകണക്കിനു തൊഴിലാളികള്‍ക്കും ഹമദ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്റ്റാഫിനുമാണ്‌ കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാരുടെ സേവനം തുണയായത്. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വളണ്ടിയര്‍ സേവനം നടത്തിയത്. ലേബര്‍ ക്യാമ്പുകളിലെ താമസക്കാര്‍ക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്തെ ഡ്രൈവര്‍മാര്‍ക്കും മറ്റും ക്യാമ്പ് വലിയ സഹായകരമായതായും ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഇത്തരം സേവന പ്രവര്‍ത്തങ്ങള്‍…

ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്നത് നനഞ്ഞ പടക്കം പോലെ; തെരുവിൽ നേരിട്ടാല്‍ വിപരീത ഫലമായിരിക്കും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവർണർക്കെതിരെ നടത്തുന്ന സമരം നനഞ്ഞ പടക്കമാകുമെന്ന് ഉറപ്പാണെന്നും വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഗവർണർക്കെതിരെ ഇടതുപക്ഷം സമരം നടത്തുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ‘ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ അത് തിരിച്ചും പ്രതീക്ഷിക്കാം. സുപ്രീം കോടതിക്കെതിരെയാണോ സമരം എന്നുകൂടി വ്യക്തമാക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസുകാരനായി മുദ്രകുത്തിയതെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെല്ലാം ആര്‍എസ്എസാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചുവപ്പിക്കുന്ന എകെജി സെന്ററിൽ നിന്നാണ് എല്ലാ സർക്കാർ നിയമനങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ…

പാനൂരില്‍ യുവതിയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂർ: പാനൂരില്‍ വിഷ്ണുപ്രിയ എന്ന 23 കാരിയെ കൊലപ്പെടുത്തിയ പ്രതി എന്ന് സംശയിക്കുന്ന ശ്യാംജിത്തിനൊപ്പം പോലീസ് തെളിവെടുപ്പ് നടത്തി. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിപ്പിച്ചു വെന്ന ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ അടങ്ങിയ ബാഗ് കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. കുളത്തിൽ ഉപേക്ഷിച്ച ബാഗ് ശ്യാംജിത്ത് തന്നെയാണ് പോലീസിന് എടുത്തുകൊടുത്തത്. കത്തി, ചുറ്റിക, സ്ക്രൂഡ്രൈവർ, മാസ്ക്, തൊപ്പി, കൈയ്യുറ, വാട്ടർ ബോട്ടിൽ, സോക്സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. വിഷ്ണുപ്രിയയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും പിൻമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഇന്നലെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ…

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘മോശം’ വിഭാഗത്തിൽ തുടരുന്നു; പുകമഞ്ഞ് ആകാശത്തെ മൂടുന്നു

ന്യൂഡൽഹി: ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ, ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം “മോശം” വിഭാഗത്തിൽ തുടരുകയും മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 266 ൽ തുടരുകയും ചെയ്യുന്നു. വായു ഗുണനിലവാര വ്യവസ്ഥ അനുസരിച്ച് കാലാവസ്ഥാ പ്രവചനവും ഗവേഷണവും (SAFAR), മൊത്തത്തിലുള്ള ഡൽഹി മേഖലയിലെ AQI സൂചിക സൂചിക ‘മോശം’ വിഭാഗത്തില്‍ 266-ല്‍ തുടരുന്നു. ഞായറാഴ്ച രാവിലെ യഥാക്രമം 293-ലും 218-ൽ മഥുര റോഡിലും ലോധി റോഡിലും 329-ൽ ഡൽഹി യൂണിവേഴ്സിറ്റി ഏരിയയിൽ ‘വളരെ മോശം’ നിലവാരവുമായി തുടരുന്നു. അതേസമയം, നോയിഡയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാരവും ‘വളരെ മോശം’ വിഭാഗത്തിലാണ്, AQI 311 ൽ എത്തി. എന്നാല്‍, ഗുരുഗ്രാമിലെ വായുവിന്റെ ഗുണനിലവാരം 139 AQI ഉള്ള ‘മിതമായ’ വിഭാഗത്തിലാണ്. പൂജ്യത്തിനും 50-നും ഇടയിലുള്ള എ.ക്യു.ഐ നല്ലതും 51-ഉം 100-ഉം തൃപ്തികരവും 101-ഉം 200-ഉം മിതമായതും 201-ഉം…

ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയിൽ സ്ലീപ്പർ ബസ് അപകടം; നാല് പേർ മരിച്ചു; 42 പേർക്ക് പരിക്കേറ്റു

ഇറ്റാവ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ് വേയിൽ ഞായറാഴ്ച സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് ഏഴു വയസ്സുകാരി ഉൾപ്പെടെ നാലുപേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെല്ലാം സൈഫായിയുടെ പിജിഐ ആശുപത്രിയിൽ ചികിത്സയിലാണ്. “ഗോരഖ്പൂരിൽ നിന്ന് അജ്മീറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്ലീപ്പർ ബസ് സൈഫായി പിഎസിനു കീഴിലുള്ള ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലാണ് അപകടത്തിൽപ്പെട്ടത്. നാലു പേർ കൊല്ലപ്പെട്ടു, ഗുരുതരമായി പരിക്കേറ്റ 42 പേരെ സൈഫായിയുടെ പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) പറഞ്ഞു. “ഇന്ന് പുലർച്ചെ രണ്ടരയോടെ ഗോരഖ്പൂരിൽ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2:30 ഓടെ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് പിന്നിൽ നിന്ന് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു, രണ്ട് ബസ് ഡ്രൈവർമാരും രണ്ട് യാത്രക്കാരും മരിച്ചവരിൽ…

അപേക്ഷയുമായി എത്തിയ യുവതിയെ മന്ത്രി മര്‍ദ്ദിച്ചതായി പരാതി

ചാമരാജനഗർ: കർണാടകയിലെ ഗുണ്ട്‌ലുപേട്ടിലെ ഒരു ഗ്രാമത്തിൽ പരാതി പരിഹരിക്കാൻ അപേക്ഷയുമായി എത്തിയ യുവതിയെ ഭവന നിർമാണ മന്ത്രി വി സോമണ്ണ മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തനിക്ക് സർക്കാർ പ്ലോട്ട് അനുവദിക്കണമെന്ന അപേക്ഷയുമായി വന്ന യുവതി തന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ ശ്രമിച്ചതിന് ശേഷം ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചാമരാജനഗർ ജില്ലാ ചുമതലയുള്ള മന്ത്രിയായ സോമണ്ണ ഗുണ്ട്‌ലുപേട്ടിലെ ഹംഗ്‌ല ഗ്രാമത്തിൽ പോയി വസ്തു രേഖ വിതരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. വാസയോഗ്യമായ സർക്കാർ ഭൂമി കൈവശം വച്ചിരുന്നെങ്കിലും ഇതുവരെ ഉടമസ്ഥാവകാശം നേടിയിട്ടില്ലാത്ത ഭൂരഹിതരായ ആളുകൾക്കാണ് വസ്തു രേഖകൾ നൽകിയത്. ചടങ്ങിനിടെ, ഒരു സ്ത്രീ മന്ത്രിയെ സമീപിക്കുന്നത് ഒരു പ്ലോട്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി വീഡിയോയില്‍ കാണിക്കുന്നു. ജനക്കൂട്ടത്തില്‍ അകപ്പെട്ട മന്ത്രി ക്ഷുഭിതനാകുകയും യുവതിയെ തല്ലുകയും ചെയ്തു. എന്നാല്‍, താൻ വളരെ ദരിദ്രയായതിനാൽ…

Black Women’s Mural to be Painted and Revealed During ArtsBergen’s Celebration of National Arts & Humanities and Discover Jersey Arts Month

Hackensack (New Jersey) —The Northern New Jersey Community Foundation’s (NNJCF) ArtsBergen initiative joins thousands of arts organizations, programs and communities nationwide to celebrate National Arts and Humanities Month and Discover Jersey Arts Month in the Garden State.  The NNJCF, a not-for-profit 501(c)(3) organization headquartered in Hackensack, New Jersey, focuses primarily on the arts, civic engagement, education, the environment, philanthropy, and public health. Black Women’s Mural to be Painted              From October 28 through November 11, the public is invited to watch artist Tatyana Fazlalizadeh paint the “Black Women’s Mural: Celebrating Black Suffragists and Black…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -17): ജോണ്‍ ഇളമത

സൃഷ്ടിയുടെ വേദന മൈക്കെലാഞ്ജലോയെ മഥിച്ചു. അഗ്നിപര്‍വ്വതങ്ങളില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ലാവപോലെ മനസ്സ്‌ ഉരുകിത്തിളച്ചു. കര്‍ക്കശനായ പോപ്പ്‌ ജൂലിയസ്സിന്റെ കടുംപിടുത്തമാണ്‌ തന്നെ അങ്ങനെ ഒരു വെട്ടിലാക്കിയത്‌. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്‌. ഒരുപക്ഷേ, ശില്പകലയോടൊപ്പം ചിത്രകലയും ഇരട്ടിയായി തന്നെ പ്രതിഭാധനനാക്കില്ലെന്ന്‌ ആരു കണ്ടു! ഏതാണ്ട്‌ നാലഞ്ചു വര്‍ഷം കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു ദൌത്യമാണ്‌, അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തിട്ടുള്ളത്‌. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം! അയ്യായിരം അടി വീതി വിസ്താരത്തില്‍ നീണ്ടുനിവര്‍ന്ന മുകള്‍ത്തട്ട്‌. മുന്നുറിലേറെ ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള സാദ്ധ്യത. അവ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയെ അനശ്വരമാക്കും. മനസ്സിലൂടെ ഒരു വലിയ പദ്ധതിയുടെ ചുരുള്‍ നിവര്‍ന്നു. ജനസ്സീസിന്റെ പുസ്തകം മുതല്‍ തുടങ്ങാം. അവ മുന്നു പ്രധാന മേഖലകളില്‍ വിരാജിക്കണം. മാലാഖാവൃന്ദങ്ങളുടെ നടുവിലൂടെ കൊടുങ്കാറ്റുപോലെ യഹോവായുടെ ആഗമനം. വലിയ ചുഴലിക്കാറ്റ്‌! സൃഷ്ടി അവിടെ തുടങ്ങുന്നു-ഭുമിയുടെ സൃഷ്ടി. ഉണ്ടാകട്ടെ! എന്ന്‌ അവിടുന്നു കല്‍പിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു.…