യൂറിന്‍ ട്യൂബ് കാരണം കൊടുങ്ങല്ലൂരമ്മയെ തൊഴാന്‍ അമ്പലത്തില്‍ കയറ്റിയില്ല; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രണവ്

വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ തൃശൂർ സ്വദേശി പ്രണവിനെയും പ്രണവിന്റെ ഭാര്യ ഷാഹിനയെയും അറിയാത്തവര്‍ ചുരുക്കമാണ്. പ്രണവിന്റെ അവസ്ഥ അറിഞ്ഞ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന. ജീവിതം തളർന്നപ്പോഴും ജീവിതത്തെ അതിജീവിക്കാൻ ദൃഢമായി മുന്നോട്ട് പോയവരാണ് ഇവർ. ജീവിതത്തിലെ ഓരോ സന്തോഷവും വേദനയും ചെറിയ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് ഇവര്‍ എത്തിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യത്തെ കുറിച്ച് തുറന്നെഴുതിയ പ്രണവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രണവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: എനിക്ക് ആക്സിഡന്റ് സംഭവിച്ചു , 8 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ ചെല്ലുന്നത്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ അമ്പലത്തിന്റെ ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. അനുഭവ കുറിപ്പ്:…

കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ കളക്ടറായി വരുന്നത് കാണാന്‍ ഭാഗ്യമില്ലാതെ പിതാവ് യാത്രയായി

കോട്ടയം: മകളെ കളക്ടറാക്കാൻ കഠിനാധ്വാനം ചെയ്ത അച്ഛൻ മകൾ കളക്ടറാകുന്നത് കാണാൻ കഴിയാതെ അന്തരിച്ചു. കഴിഞ്ഞ സിവിൽ സർവീസ് ഫലത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് കെ.കെ. സുരേന്ദ്രനാണ് (59) ആ പിതാവ്. മകൾ കളക്ടറാകുന്നത് കാണാൻ ഈ അച്ഛന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സിവില്‍ സര്‍‌വ്വീസില്‍ ദേശീയാടിസ്ഥാനത്തില്‍ 16-ാം റാങ്കുകാരിയാണ് ശിഖ സുരേന്ദ്രന്‍. വർഷങ്ങളായി പ്രമേഹബാധിതനായിരുന്നു സുരേന്ദ്രൻ. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാക്കിയ സുരേന്ദ്രന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐഎഎസ് പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി…

യുഎഇയിൽ തൊഴിലില്ലാത്ത ഇന്ത്യന്‍ യുവാക്കൾ സ്വർണക്കടത്ത് മാഫിയയുടെ പിടിയിൽ വീഴുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേയും (യുഎഇ) മറ്റ് ഗൾഫ് രാജ്യങ്ങളിലെയും തൊഴില്‍‌രഹിതരായ സ്ത്രീകളെയും പുരുഷന്മാരെയും ലക്ഷ്യമിട്ട് സംഘടിത സ്വർണക്കടത്ത് മാഫിയ ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതായി റിപ്പോര്‍ട്ട്. ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ആഴത്തിൽ അന്വേഷിക്കുമ്പോൾ തൊഴിലില്ലാത്തവരെ പ്രലോഭിപ്പിച്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സ്വർണം കൊണ്ടുപോകുന്നതായി കണ്ടെത്തി. പകരം ചെറിയ തുകകളും വിമാന ടിക്കറ്റുകളുമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. “ഒരു ജോലി ലഭിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുന്നവരും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ ആളുകളെ ഏജന്റുമാർ വേട്ടയാടുകയാണ്. ജോലിയില്ലാത്തതിനാൽ വിമാന ടിക്കറ്റ് വാങ്ങാനുള്ള പണം പോലും കൈയ്യിലില്ലാത്തവരെ ഏജന്റുമാർ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധിപ്പിക്കുകയും അവർ വഴി സ്വർണം വിവിധ രൂപങ്ങളിൽ കടത്തുകയും ചെയ്യുന്നു,” ഹൈദരാബാദ് കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു യാത്രയ്ക്ക് ഇവർക്ക് 1000 രൂപ മുതല്‍ 30,000 രൂപ വരെ കമ്മീഷന്‍ ലഭിക്കും. പിടിക്കപ്പെട്ടാൽ തുക…

ആത്മഹത്യ ചെയ്യുന്നത് ‘ലൈവ്’ ആയി ഭാര്യയെ കാണിച്ച് നിമിഷങ്ങള്‍ക്കകം യുവാവ് ജീവനൊടുക്കി

തൊടുപുഴ: ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയെ ലൈവ് ആയി കാണിച്ച് യുവാവ് തൂങ്ങി മരിച്ചു. തൊടുപുഴയിലാണ് സംഭവം നടന്നത്. കഴുത്തിൽ കുരുക്ക് മുറുക്കിയാണ് തിരുവനന്തപുരത്തുള്ള ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ഭീഷണി മുഴക്കിയത്. ഭാര്യയോട് സംസാരിക്കുന്നതിനിടെ കുരുക്ക് മുറുക്കി ആത്മഹത്യ ചെയ്യുകയും ചെയ്തു. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. ഭയന്നുപോയ ഭാര്യ ഉടൻ തന്നെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് മറ്റ് സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പല സ്ഥലങ്ങളിലുമുള്ള ജെയ്‌സന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഘം ഇരച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്. ഭാര്യ…

നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; പിതാവും മകനും മരിച്ചു

ആലക്കോട്: വീട്ടു മുറ്റത്തുനിന്ന് പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (58), മകൻ ബിൻസ് (18) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മാർ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. വീടിനു പുറകിലുണ്ടായിരുന്ന കാർ പുറത്തെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരേതരായ ലൂക്കോസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റ് മക്കൾ: ആൻസ്, ലിസ്, ജിസ്.

“US and India need to stand together as democracies that stand for values:” Rep. Jim Himes says during Meet & Greet with GOPIO-CT leadership

“The United States and India need to stand together as they are great democracies that stand for human values,” declared US Congressman Jim Himes, a Democrat representing the 4th district of Connecticut during a networking reception and Interactive Session by Congressman Himes with GOPIO-CT members and supporters at the Hampton Inn and Suites, Stamford, CT on Friday, October 28th, 2022.  Stating that the Indo-US relationship is fundamental to the stability of the world, Rep. Himes referred to the compulsions that led to India’s response to Russia’s unilateral invasion of Ukraine. “We underrated the…

ടെക്‌നോപാർക്കിലെ ബൈജൂസിന്റെ പ്രവർത്തനം തുടരും; ജീവനക്കാരെ പിരിച്ചുവിടുകയില്ല

തിരുവനന്തപുരം: തലസ്ഥാനത്തെ ടെക്‌നോപാർക്ക് കേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസ്, കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രവർത്തനം തുടരാൻ തീരുമാനിച്ചു. ലേബർ കമ്മീഷണർ കെ. വാസുകി ഐഎഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ, ഇൻഫർമേഷൻ ടെക്‌നോളജി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി പ്രതിനിധികൾ, ബൈജൂസ് മാനേജ്‌മെന്റ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇതിനകം രാജിവച്ച ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് കമ്പനി ഉറപ്പു നൽകി. ജീവനക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി ഒരു നിശ്ചിത കാലയളവിലേക്ക് ടെക്‌നോപാർക്ക് സെന്ററിൽ പ്രവർത്തനം തുടരുമെന്ന് രേഖാമൂലമുള്ള കരാറിന് കമ്പനി സമ്മതിച്ചു. സിഇഒയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് പുനഃസംഘടനാ പദ്ധതികൾ പുനഃപരിശോധിക്കാനും ടെക്‌നോപാർക്കിലെ വികസന കേന്ദ്രം തുടരാനും കമ്പനി തീരുമാനിച്ചതായി കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ടെക്‌നോപാർക്ക് സെന്ററിന്റെയും ജീവനക്കാരുടെയും കാര്യം വളരെ വൈകിയാണ് തന്റെ ശ്രദ്ധയിൽ…

കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തൺ – ഡീകോഡ് രണ്ടാം പതിപ്പുമായി യു എസ് ടി

• മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ അഞ്ച് ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ തൊഴിലവസരം ലഭിക്കും. • മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 3 ലക്ഷവും സമ്മാനമായി ലഭിക്കും. തിരുവനന്തപുരം, നവംബർ 2, 2022: സർവകലാശാല, കോളേജ് തല വിദ്യാർത്ഥികളുടെ സാങ്കേതികവിദ്യയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒത്തുചേരലായ ഹാക്കത്തൺ – ഡീകോഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് പ്രമുഖ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. യു എസ് ടി യുടെ വാർഷിക ടെക്നോളജി കോൺഫറൻസായ ഡി 3-ക്കു മുന്നോടിയായാണ് ഡീകോഡ് സംഘടിപ്പിക്കുക. ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യു എസ് ടിയുടെ തിരുവനന്തപുരത്തെ അത്യാധുനിക ക്യാമ്പസിന്റെ ഭാഗമായ ഡി 3 (ഡ്രീം, ഡെവലപ്മെന്റ്, ഡിസ്‌റപ്റ്റ്) അത്യാധുനിക സാങ്കേതികവിദ്യയെ പറ്റി…

പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയല്‍‌വാസി യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

ആലപ്പുഴ: ചേർത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഒഴിഞ്ഞ പുരയിടത്തില്‍ ഒരു ഷെഡ്ഡിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ നിലത്തും യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പള്ളിപ്പുറം പഞ്ചായത്തില്‍ 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു-23), പാലാ സ്വദേശികളായ തേക്കിൻകാട്ടിൽ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ഇതോടെ കേസിലെ പൊരുത്തക്കേടുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി അതേ തുണിയില്‍ യുവാവും തൂങ്ങിയതാകാമെന്നാണു പോലീസിന്റെ നിഗമനം. അതേസമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അനന്തകൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. എലിസബത്തിന്റെ മൃതദേഹം ജന്മനാടായ പാലായിലേക്ക്…

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് മുസ്ലീം പുരോഹിതർക്കെതിരെ എഫ്‌ഐആർ

മുംബൈ: ഷിയ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് മുസ്ലീം പുരോഹിതന്മാർക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥര്‍. മുംബൈ ആസ്ഥാനമായുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേര്‍ക്കെതിരെയാണ് ജെജെ മാർഗ് പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. “ഒന്നിലധികം പരാതികള്‍ ലഭിച്ചതിന് ശേഷമാണ് ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഡിയോ/വീഡിയോ തെളിവുകൾ സമർപ്പിക്കാൻ ഞങ്ങൾ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഞങ്ങൾ കേസിൽ അന്വേഷണം നടത്തുകയാണ്,” ജെജെ മാർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളിലൊരാൾ സെപ്റ്റംബറിൽ പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഒരു പുരോഹിതനെ പിന്തുണച്ചതായും ഷിയ സമുദായ വികാരങ്ങളെ വ്രണപ്പെടുത്തിയതായും പരാതിക്കാരൻ അവകാശപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനും രാജ്യത്തിനെതിരെ സംസാരിച്ചതിനും മറ്റ് മൂന്ന് പേര്‍ക്കെതിരെയും പരാതിക്കാരന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 153-എ (മതം, വംശം,…