എമിറേറ്റൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ

അബുദാബി : അടുത്ത 50 ദിവസത്തിനുള്ളിൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ പ്രതിമാസം ശരാശരി 6,000 ദിർഹം (1,31,503 രൂപ) അല്ലെങ്കിൽ പ്രതിവർഷം 72,000 ദിർഹം പിഴ ചുമത്തും. 50 ജീവനക്കാരോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന കമ്പനികളിലെ വൈദഗ്ധ്യമുള്ള ജോലികളിൽ 2 ശതമാനം വളർച്ചയോടെ എമിറേറ്റൈസേഷൻ നിരക്ക് ഉയർത്തുകയാണ് ലക്ഷ്യം. 2026-ഓടെ ഈ നിരക്ക് 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. എല്ലാ സാമ്പത്തിക മേഖലകളിലുമായി പൗരന്മാർക്ക് പ്രതിവർഷം 12,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. എമിറാത്തി തൊഴിലാളികളുടെ മത്സരശേഷി വർദ്ധിപ്പിക്കാനും രാജ്യത്തെ പൗരന്മാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ…

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ വി. മുരളീധരൻ

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണറെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നീക്കമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വൈസ് ചാൻസലർ മുതൽ പ്യൂൺ വരെയുള്ള തസ്‌തികകളിൽ പാർട്ടി കേഡറെ നിയമിക്കാൻ ആലോചിക്കുന്നതായി മുരളീധരൻ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഗവർണറെ നീക്കിയ നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്ന് പറഞ്ഞ മുരളീധരൻ, കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവിടാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതം: മന്ത്രി എം ബി രാജേഷ് കൊച്ചി: ഗവര്‍ണറെ സർവ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമാണെന്ന് മന്ത്രി എം ബി രാജേഷ്. ഓർഡിനൻസിൽ അവ്യക്തതയൊന്നുമില്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ്…

കൂട്ടബലാത്സംഗ പരാതിയെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടറെ പോലീസ് സ്റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്തു

കോഴിക്കോട്: കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറെ തൃക്കാക്കര പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. പോലീസിലെ ഉന്നതർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്നാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിആർ സുനുവിനെ പോലീസ് സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്തത്. ഇൻസ്‌പെക്ടർക്ക് മറ്റ് രണ്ട് ലൈംഗികാതിക്രമ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിക്കാരിയെ മറ്റ് അഞ്ച് പേരുമായി ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി ആരോപിച്ച സംഭവം നടന്നത് ഏകദേശം ഏഴ് മാസം മുമ്പാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. രക്ഷപ്പെടാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥനെതിരെ രഹസ്യനടപടികൾ ആരംഭിച്ചിരുന്നു. ഇയാളുടെ കസ്റ്റഡി ഉറപ്പാക്കാൻ തൃക്കാക്കര പോലീസിലെ അന്വേഷണസംഘം രാവിലെ ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സഹപ്രവർത്തകര്‍ ഞെട്ടി! മറ്റ് രണ്ട് ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ സുനുവിനെ രണ്ട് വർഷം മുമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്…

ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന് പ്രാധാന്യമേറുന്നു: ഡോ. ലിസി ഷാജഹാന്‍

ദോഹ: ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും പ്രമുഖ സെലിബ്രിറ്റി കോച്ച് ഡോ. ലിസി ഷാജഹാന്‍ അഭിപ്രായപ്പെട്ടു. അല്‍ ഖൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിറാമത് എഡിഷന്റെ ദുബൈ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സ്‌മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെംന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്ന സംരംഭമാകുമിതെന്ന് അവര്‍ പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒ. യുമായ അന്‍സാര്‍ കൊയിലാണ്ടി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. ബെല്ലോ ട്രാന്‍സ്‌പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ഐ.എ.എസ് വേദിക് അക്കാദമി വൈസ് പ്രസിഡണ്ട് സി.കെ. റാഹേല്‍, സാമൂഹ്യ പ്രവര്‍ത്തകനായ ഷാജി…

ഇടുക്കിയിലെ വട്ടവടയിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: മൂന്നാറിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ വട്ടവടയ്ക്ക് സമീപം പുതുക്കടിയിൽ ഉരുൾപൊട്ടലിൽ കുടുങ്ങി കാണാതായ കോഴിക്കോട് വടകര സ്വദേശി രൂപേഷിന്റെ (40) മൃതദേഹം കണ്ടെത്തി. രൂപേഷ് ഉൾപ്പടെയുള്ള സംഘം വട്ടവട സന്ദർശിച്ച ശേഷം വാനിൽ മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് മണ്ണിടിച്ചിലില്‍ വഴി തടഞ്ഞത്. ഇതേത്തുടർന്ന് വാഹനം പിന്നിലേക്ക് തള്ളാൻ സംഘം ശ്രമിച്ചപ്പോൾ മണ്ണും വെള്ളവും വാനിലേക്ക് വീണ് ഒലിച്ചുപോയി. മൊബൈൽ ഫോൺ എടുക്കാൻ വാനിൽ കയറിയ രൂപേഷ് അകത്ത് കുടുങ്ങി. പിന്നീട് റോഡിൽ നിന്ന് 800 മീറ്റർ അകലെ വാഹനത്തിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് മുകളിൽ വൻതോതിൽ മണ്ണും വെള്ളവും വീണതായി മൂന്നാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ ആർ മനോജ് പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ ഉടന്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലറിന്റെ ഡ്രൈവറും രൂപേഷും ഒഴികെ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും വാഹനത്തില്‍…

ഇന്നത്തെ രാശിഫലം (നവംബര്‍ 13, ഞായര്‍)

ചിങ്ങം: ലാഭകരമായ ഒരു ദിവസം ഇന്ന്‌ നിങ്ങളുടെ കൂടെയുണ്ട്‌. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക്‌ യാത്ര പോകാന്‍ ഈ ദിവസം കഴിഞ്ഞേക്കാം. കന്നി: ഇന്ന്‌ നിങ്ങള്‍ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങള്‍ക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത്‌ ഇന്ന്‌ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്‌ തടയാന്‍ ശ്രദ്ധിക്കണം. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ജോലിഭാരം വളരെ ലളിതമായിരിക്കും. നേരത്തെയുള്ള പല പ്രശ്നങ്ങളും ഇന്നത്തെ ദിവസം പരിഹരിക്കപ്പെട്ടേക്കാം. പ്രശ്നബാധിത സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന്‌ ഈ ദിവസം നിങ്ങള്‍ പഠിച്ചേക്കും. വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ വ്യാപൃതനായിരിക്കും. പകല്‍ സമയത്ത്‌ നിങ്ങള്‍ കര്‍ത്തവ്യയത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിസ്മയകരമായ യാത്ര നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യവും ഉല്ലാസവും നല്‍കും. ധനു: നിങ്ങള്‍…

സ്‌കൂളിലേക്ക് കുട്ടികൾ ജെസിബിയില്‍ യാത്ര ചെയ്തു

ബറേലി: ട്രാക്ടർ ട്രോളികൾ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കിയിട്ടും സ്‌കൂൾ കുട്ടികൾ ജെസിബിയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. ഇഷ്ടിക ചൂളയിലേക്ക് മടങ്ങുകയായിരുന്ന ജെസിബിയിലാണ് സ്കൂള്‍ കുട്ടികള്‍ ലിഫ്റ്റ് ചോദിച്ച് കയറിക്കൂടിയത്. ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വൈറലായ വീഡിയോയിൽ കണ്ട ജെസിബിക്കു വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് ട്രാൻസ്‌പോർട്ട് സബ് ഇൻസ്പെക്ടർ അനുജ് മാലിക് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ നാട്ടുകാരോട് ഉപദേശിക്കുകയും അമിത തിരക്കുള്ള വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. സ്കൂൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളുണ്ട്, ആരെങ്കിലും ഇത് ലംഘിക്കുന്നത് കണ്ടാൽ ഞങ്ങൾ ചലാൻ നൽകുകയോ വാഹനങ്ങൾ പിടിച്ചെടുക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ കുട്ടികൾ ജെസിബിയില്‍ സ്‌കൂളിലേക്ക് പോകുന്ന ചിത്രം സംഭാലിൽ വൈറലായതിന് തൊട്ടുപിന്നാലെയാണിത്. അഡീഷണൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അംബരീഷ് കുമാർ ജെസിബി…

തിമിര രോഗികൾക്ക് വെളിച്ചമേകാൻ കർമ്മ പദ്ധതിയുമായി മാഗ്‌

ഹ്യൂസ്റ്റൺ: തിമിരം ബാധിച്ചു കാഴ്ചനഷ്ടപ്പെട്ട നിരാലംബരായ ആളുകൾക്ക് വേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ എന്ന കർമ പദ്ധതിയുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ. മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, ചാരിറ്റി കോർഡിനേറ്റർ റെജി കുര്യൻ എന്നിവരാണ് ഈ വിവരം അറിയിച്ചത്. ഇതിനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ചൈതന്യാ നേത്ര ചികിത്സാലയത്തിലെ ഡോക്ടർമാർ മാഗുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും. എന്നാൽ ലെൻസ്, മറ്റു മരുന്നുകൾ ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവക്കായി ഒരു രോഗിക്ക് ഇരുപത്തിനാലായിരം രൂപ ($300) ചെലവുവരും. ഇതിനു വേണ്ട പണം സ്വരൂപിക്കാനായി മാഗ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. നൂറു പേർക്ക് ചികിത്സ നല്കാൻ വേണ്ടത് മുപ്പതിനായിരം ഡോളർ ആണ്. മാഗ് ചാരിറ്റി ഫണ്ട്, കമ്മറ്റി അംഗങ്ങളുടെ സംഭാവനകൾ എന്നിവ ചേർത്ത അയ്യായിരത്തോളം ഡോളർ സമാഹരിച്ചു കഴിഞ്ഞതായി അനിൽ…

ഭൂത കാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ജില്ലി സുഷിൽ

നവമ്പർ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തിയത്. പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്. വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു. വിജനമായ നടപ്പാത കാൺകെ വെറുതെ ഒന്ന് നടക്കാൻ ഒരു മോഹം, പാദരക്ഷകൾ ഊരിവക്കുക എന്ന ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച് അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു ….ശബരിമല സീസണോടനുബന്ധിച്ചു ധൃതഗതിയിൽ റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ് റൂട്ടിൽ നിന്നും മാറി ബസുകൾ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചു വിടും. ആ സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം. കളഭവും കർപ്പൂരവും…

ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം

ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 – 2024 അധികാരമേറ്റതിനുശേഷം ചിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ പ്രഥമ മീറ്റിംഗില്‍വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6 : 30 നു സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ്…