വടക്കാങ്ങര ആറാം വാർഡ് മാലിന്യ മുക്തമാക്കി

വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ സേന പ്രയാസം നേരിടുന്ന സാഹചര്യം മനസ്സിലാക്കി ആറാം വാർഡിൽ ടീം വെൽഫെയർ പഞ്ചായത്ത് ഭരണ സമിതിയെ സഹായിക്കാൻ മുന്നോട്ട് വരികയും 50 ഓളം സന്നദ്ധ വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയമായി വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും (450 വീടുകൾ) ഒരു ദിവസം കൊണ്ട് വിവിധയിനം അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന്റെ കീഴിൽ കാച്ചിനിക്കാടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ചു. മാലിന്യ സമാഹരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമം ഞായറാഴ്ച രാവിലെ 7 മണിക്ക് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഹബീബുള്ള പട്ടാക്കൽ അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട…

ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ

നിരണം: പ്രാദേശികതലം മുതൽ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതൽ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘർഷകാലത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്നേഹത്താൽ കോർത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്ബോൾ ലോകത്തിന്റെ മാമാങ്കമായി തീർന്നിരിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു. നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേൽ അധ്യക്ഷത വഹിച്ചു. ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യം പുലർത്തി ഇഷ്ടതാരങ്ങൾക്ക് വേണ്ടി ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ പ്രാർത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള…

ഡോ. ഹന്ന മൊയ്തീന്റെ ‘എന്റെ അസ്തമയ ചുവപ്പുകള്‍’ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ എന്റെ അസ്തമയച്ചുവപ്പുകള്‍ ദോഹയില്‍ പ്രകാശനം ചെയ്തു . ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനാണ് പ്രകാശനം നിര്‍വഹിച്ചത്. കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍, കള്‍ചറല്‍ ഫോറം മുന്‍ പ്രസിഡണ്ട് ഡോ. താജ് ആലുവ , സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി, മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡോ. ഹന്ന മൊയ്തീന്‍ നന്ദി പറഞ്ഞു. ആശയങ്ങള്‍കൊണ്ട് സ്വപ്നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലുള്ളത്.

The Community Chest Accepting Applications for Sixth High School Young Women’s Leadership Awards

Eastern Bergen County (New Jersey) — The Community Chest of Eastern Bergen County is accepting applications for its sixth annual High School Young Women’s Leadership Awards.  This year, three awards will be given to outstanding students identifying as female, enrolled in their junior or senior years, and residing and/or attending a public or private a high school in eastern Bergen County, New Jersey. Applicants living in and/or attending a school in any of these towns may apply: Alpine, Bergenfield, Closter, Cresskill, Demarest, Dumont, Englewood, Englewood Cliffs, Harrington Park, Haworth, Northvale,…

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ ഖത്തറിലെത്തി

ദോഹ: ഫിഫ ലോകകപ്പ് ഉദ്ഘാടന വേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് ദിവസത്തെ ഗൾഫ് സന്ദർശനത്തിനായി വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഞായറാഴ്ച ദോഹയിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ധൻഖർ ദോഹ സന്ദർശിക്കുന്നത്. ദോഹയിൽ ഊഷ്മളമായ സ്വീകരണമാണ് വൈസ് പ്രസിഡൻറ് ജഗ്ദീപ് ധൻഖറിന് ഒരുക്കിയിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ (എം‌ഇ‌എ) വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ, വൈസ് പ്രസിഡന്റ് തന്റെ സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും സംവദിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനം ഒരു പ്രധാന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ അടുത്ത സൗഹൃദ രാജ്യമായ ഖത്തറിൽ ചേരാനുള്ള അവസരമായിരിക്കും. കൂടാതെ, ഈ ലോകകപ്പിൽ ഇന്ത്യക്കാർ വഹിച്ച പങ്കിനെയും പിന്തുണയെയും അംഗീകരിക്കുന്നതിനുള്ള അവസരവുമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. വ്യാപാരം, ഊർജം, സുരക്ഷ, പ്രതിരോധം, ആരോഗ്യം,…

ഫിഫ ലോക കപ്പ്: 32 ടീമുകൾ മത്സരത്തിനൊരുങ്ങുന്നു; ആദ്യ മത്സരം ഖത്തറും ഇക്വഡോറും തമ്മില്‍

ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ഇന്ന് (ഞായറാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്, ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്, അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്, ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ, സ്‌പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ, ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ, ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ, പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവയാണ് ടീമുകൾ. ഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി 2018ൽ രണ്ടാം കിരീടം നേടിയ ഫ്രാൻസാണ് നിലവിലെ ചാമ്പ്യൻ. ഈ മേൽപ്പറഞ്ഞ ടീമുകൾ വാഗ്ദാനം ചെയ്യുന്ന ലോകോത്തര മത്സരത്തിനെതിരെ അവരുടെ കിരീടം സംരക്ഷിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അർജന്റീന സ്ട്രൈക്കർ ലയണൽ മെസ്സിയുടെ…

തരൂര്‍ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.

ഓൺലൈനിൽ വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനെതിരെ കർശന നടപടി: കോയമ്പത്തൂർ പൊലീസ്

കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തിൽ നടക്കാത്ത പ്രശ്‌നത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂർ പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ഒരാൾ മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് തന്റെ പ്രണയം പ്രകടിപ്പിക്കാൻ സുഹൃത്തിന്റെ സഹായം തേടിയെന്നും പിന്നീട് അവളെ കോളേജിൽ നിന്ന് പുറത്താക്കിയെന്നും ഇന്റർനെറ്റ് ഉപയോക്താക്കൾ ഓൺലൈനിൽ കിംവദന്തികൾ പോസ്റ്റ് ചെയ്തതായി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ നടന്ന ദാരുണമായ ഡൽഹി കൊലപാതക കേസുമായി ഈ വിഷയത്തെ ബന്ധിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അഫ്താബ് പൂനാവാല തന്റെ ലൈവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അവളുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച്, അത് തന്റെ വീട്ടിൽ മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു, അർദ്ധരാത്രി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലുടനീളം വലിച്ചെറിഞ്ഞു. ഡൽഹി പോലീസാണ് ഈ…

ഹൃദയാഘാതത്തെത്തുടർന്ന് ബംഗാളി നടി ഐന്ദ്രില ശർമ്മ 24-ാം വയസ്സിൽ അന്തരിച്ചു

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശർമ്മ ഇന്ന് (നവംബർ 20 ഞായറാഴ്ച) പുലര്‍ച്ചെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. നടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായതായി ചൊവ്വാഴ്ച രാവിലെ ആശുപത്രി അധികൃതർ വിവരം മാധ്യമങ്ങൾക്ക് നൽകിയിരുന്നു. എന്നാല്‍, അവരുടെ നില ശരിക്കും ആശങ്കാജനകമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് നവംബര്‍ ഒന്നിനാണ് നടിയെ ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തി കട്ട പിടിച്ച രക്തം നീക്കം ചെയ്തു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. എന്നാൽ, നവംബർ 14 തിങ്കളാഴ്ച നടിക്ക് ഒന്നിലധികം ഹൃദയസ്തംഭനമുണ്ടായി. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നടി രണ്ടുതവണയാണ് അര്‍ബുദത്തെ അതിജീവിച്ചത്. തുടര്‍ന്ന് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചികിത്സയിലായിരുന്ന…

ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; ലോകം മുഴുവന്‍ ‘അല്‍‌രിഹ്‌ല’യ്ക്ക് പിന്നാലെ

ദോഹ: 12 കിലോമീറ്റർ മാത്രം ദൂരത്തിൽ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളായി ലോകം ചുരുങ്ങുന്നു. 29 ദിവസങ്ങൾ, ലോകത്തിന്റെ എല്ലാ കോണിലും ഒരേയൊരു മന്ത്രം, ഫുട്ബോൾ! അറേബ്യൻ മണ്ണിൽ ആദ്യമായി എത്തുന്ന ലോകകപ്പ് കളി കാണാന്‍ കാത്തിരിക്കുന്നത് മലയാളികളടക്കം ഖത്തറിലെ ലക്ഷക്കണക്കിന് ആരാധകരാണ്. കിക്കോഫ് മത്സരത്തിൽ ആതിഥേയരായ ഖത്തർ സൗത്ത് അമേരിക്കയിൽ നിന്നുള്ള പരിചയ സമ്പന്നരായ ഇക്വഡോറിനെ നേരിടും. ഞായറാഴ്ച ഖത്തര്‍ സമയം വൈകീട്ട് 7:00നാണ് (ഇന്ത്യൻ സമയം 9.30) മത്സരം. അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെറിയ രാജ്യമാണെങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസത്തിലായി നടക്കുന്ന ലോക മാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത് 32 ടീമുകളാണ്. 64 മത്സരങ്ങള്‍ക്ക് ഒടുവില്‍ ലോകകിരീടം ഉയര്‍ത്തുന്നത് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി. 12 ലക്ഷം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയങ്ങളിലേക്ക് ടെലിവിഷൻ ക്യാമറകൾ…