പ്രണയം, വിവാഹ വാഗ്‌ദാനം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് യുവതി 40 ലക്ഷം രൂപ തട്ടിയെടുത്തു!

ബംഗളൂരു: ഫെയ്സ്ബുക്കിലൂടെ പ്രണയം നടിച്ച് ചാറ്റിംഗിലൂടെ വിവാഹ വാഗ്ദാനം നൽകി യുവാവില്‍ നിന്ന് യുവതി 40 ലക്ഷം രൂപ തട്ടിയെടുത്തു. കർണാടകയിലെ വിജയപുരയിലാണ് സംഭവം. ബഗലൂർ വില്ലേജിലെ താമസക്കാരനായ പരമേശ്വര്‍ ഹിപ്പാർഗിയാണ് യുവതിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പരമേശ്വറിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കെ ആർ മഞ്ജുള എന്ന ഫെയ്‌സ്ബുക്ക് ഐഡിയിൽ നിന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. റിക്വസ്റ്റ് സ്വീകരിച്ച് ഇരുവരും സുഹൃത്തുക്കളായി. പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യാൻ തുടങ്ങി. സൗഹൃദ സംഭാഷണമായി തുടങ്ങിയത് പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹാലോചനയിലേക്കും മാറുകയായിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് പരമേശ്വറില്‍ നിന്ന് പണം ആവശ്യപ്പെട്ടു. മഞ്ജൂളയെ അന്ധമായി വിശ്വസിച്ച പരമേശ്വര്‍ ഓണ്‍ലൈനായി പണം അയച്ചുകൊടുത്തു. പിന്നീട് പലപ്പോഴായി അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും അമ്മ മരിച്ചുപോയെന്നും അമ്മയുടെ ശവസംസ്‌കാര ചടങ്ങിന് ആണെന്നുമൊക്കെ…

യുക്രെയ്നിലേക്ക് അത്യാധുനിക ഡ്രോണുകൾ അയക്കണമെന്ന് പെന്റഗണിനോട് യുഎസ് സെനറ്റർമാര്‍

വാഷിംഗ്ടണ്‍: 16 യുഎസ് സെനറ്റർമാരടങ്ങുന്ന ഉഭയകക്ഷി സംഘം പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തോട് റഷ്യൻ സേനയെ നേരിടാൻ ഉക്രെയ്‌നിന് അത്യാധുനിക ഡ്രോണുകൾ നൽകുന്ന കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് അയച്ച കത്തിൽ, സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെ ഒപ്പിട്ടവർ ആവശ്യപ്പെട്ടത് ‘ഗ്രേ ഈഗിൾ’ എന്നറിയപ്പെടുന്ന MQ-1C ഡ്രോണുകള്‍ ഉക്രെയ്‌നിന് നൽകണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്‌നിന് MQ-1C നൽകുന്നതിന്റെ ദീർഘകാല നേട്ടം പ്രാധാന്യമർഹിക്കുന്നതും, യുദ്ധത്തിന്റെ തന്ത്രപരമായ ഗതിയെ ഉക്രെയ്‌നിന് അനുകൂലമാക്കാനുള്ള കഴിവുമുണ്ടെന്ന് സെനറ്റര്‍മാര്‍ കത്തിൽ എഴുതി. “ഉക്രേനിയൻ പ്രതിരോധം സുസ്ഥിരമാക്കുന്നതിനും ഭാവിയിലെ റഷ്യൻ പ്രവർത്തനത്തിനെതിരെ ദീർഘകാല പ്രതിരോധം പ്രാപ്തമാക്കുന്നതിനും ഫലപ്രദമായ മാരകമായ സഹായം സമയബന്ധിതമായി നൽകേണ്ടത് അടിയന്തിരമായി തുടരുന്നു,” അവർ എഴുതി. എന്തുകൊണ്ടാണ് പെന്റഗൺ ഇതുവരെ എംക്യു-1സി ഡ്രോണുകൾ നൽകാൻ വിസമ്മതിച്ചതെന്ന് നവംബർ 30-നകം വിശദീകരിക്കണമെന്ന് സെനറ്റര്‍മാര്‍…

സ്റ്റുഡന്റ് ലോണ്‍ പെയ്‌മെന്റ്‌സ് 2023 പകുതി വരെ നിര്‍ത്തിവയ്ക്കുമെന്നു ബൈഡന്‍

വാഷിംഗ്ടണ്‍: സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുന്നതിനെതിരെ ഫെഡറല്‍ കോടതികള്‍ വിധി പുറപ്പെടുവിച്ചിരിക്കെ, വിദ്യാര്‍ഥികളുടെ ലോണ്‍ പെയ്‌മെന്റ് അടക്കുന്നത്.2023 ജൂണ്‍ വരെ നീട്ടിവയ്ക്കുന്നതിനു ബൈഡന്‍ ഗവണ്‍മെന്റ് നടപടികള്‍ ആരംഭിച്ചു. നവംബര്‍ 22 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പുണ്ടായത്. 2023 ജനുവരിയാണ് സ്റ്റുഡന്റ് ലോണ്‍ പെയ്‌മെന്റ് അടക്കുന്നതിനുള്ള അവസാന അവധി നല്‍കിയിരുന്നത്. 2023 ജൂണിനു മുന്‍പു കേസ് തീര്‍പ്പാക്കാനായില്ലെങ്കില്‍ 60 ദിവസത്തിനുശേഷം പെയ്‌മെന്റ് അടയ്‌ക്കേണ്ടി വരുമെന്നും ബൈഡന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഞാന്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ണ്ണമായും ഭരണഘടനാ വിധേയമാണെന്നാണു ബൈഡന്‍ വിഡിയോ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഫെഡറല്‍ കോടതികള്‍ ചൂണ്ടിക്കാണിച്ചത് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് 20,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുമെന്നു ബൈഡന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിരവധി നിയമ നടപടികളാണു ഇതിനെതിരെ ഉണ്ടായത്. ഫൈഡല്‍ അപ്പീല്‍ കോര്‍ട്ടിന്റെ തീരുമാനം തടഞ്ഞു ലോണ്‍ ഫോര്‍ ഗിവ്‌നസ് പ്ലാന്‍…

വിർജീനിയയിലെ വാൾമാർട്ടിലുണ്ടായ വെടിവെപ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു

ചെസാപീക്ക് (വിര്‍ജീനിയ) വിർജീനിയയിലെ ചെസാപീക്ക് വാൾമാർട്ട് സൂപ്പർസെന്ററിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരിയും മരണപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വയം വെടിയുതിർത്താണ് അക്രമി മരിച്ചതെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലിയോ കോസിൻസ്കി മാധ്യമങ്ങളോടു പറഞ്ഞു. വെടിയുതിർത്തയാളെ കുറിച്ച് പോലീസ് ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ പല മാധ്യമങ്ങളും ഇയാൾ സ്റ്റോറിലെ മാനേജരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി പ്രാദേശിക സമയം 10:12 ന് വാൾമാർട്ടിനുള്ളിൽ വെടിവയ്പ്പ് നടന്നതായുള്ള റിപ്പോർട്ടിനോട് പോലീസ് പ്രതികരിച്ചു എന്ന് കോസിന്‍സ്കി പറഞ്ഞു. അഞ്ച് പേര്‍ അവിടെ ചികിത്സയിലാണെന്ന് പ്രദേശത്തെ ഏറ്റവും മികച്ച ട്രോമ സെന്റർ ഉള്ള സെൻതാര നോർഫോക്ക് ജനറൽ ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു. “ഇത്തവണ ചെസാപീക്കിലെ ഒരു വാൾമാർട്ടിൽ വീണ്ടും വെടിവയ്പ്പ് നടന്നുവെന്ന റിപ്പോർട്ടുകളിൽ അസ്വസ്ഥതയുണ്ട്. സംഭവ വികാസങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കും,”…

2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി

ലാസ് വേഗസ് : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി സൂചന നല്‍കി. നവംബര്‍ 19ന് ലാസ് വേഗസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷീക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നല്‍കിയത്. മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേര്‍ എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കികാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. വളരെ നിര്‍ണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാള്‍ഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി…

എമ്മി അവാർഡ് ജേതാവ് ജോബിൻ പണിക്കർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാലസ്: 2022-ൽ പരിസ്ഥിതി/ശാസ്ത്രം, കുറ്റകൃത്യം എന്നീ വിഭാഗങ്ങളിൽ രണ്ടും 16 വർഷത്തെ പത്രപ്രവർത്തനത്തിനിടയിൽ പത്തൊൻപതും എമ്മി അവാർഡുകൾ ലഭിച്ച ജോബിൻ പണിക്കര്‍ക്ക് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദനങ്ങൾ അറിയിച്ചു. ഡാളസിലെ എബിസി ന്യൂസ് സ്റ്റേഷനിലെ ടെലിവിഷൻ റിപ്പോർട്ടറാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്. ഇന്ത്യാപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പരിപാടികളിൽ അതിഥിയായി പങ്കെടുത്തിട്ടുള്ള ജോബിൻ പണിക്കർ മലയാളി സമൂഹത്തിന് ആകെ അഭിമാനമാണ്. അദ്ദേഹത്തിൻറെ ഈ അസുലഭ നേട്ടത്തിൽ പ്രസിഡൻറ് സിജു വി. ജോർജ് , വൈസ് പ്രസിഡൻറ് ഡോക്ടർ അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു, ട്രഷറർ ബെന്നി ജോൺ , ജോയിൻ ട്രഷറർ…

മേയർ റോബിൻ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: രണ്ടാമൂഴത്തിലും വൻ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്റെ സത്ര്യപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മിസ്സോറി സിറ്റി ഹാൾ കോംപ്ലെക്സിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു. നവംബർ 21 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കൌൺസിൽ മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗൺ മാർഷലിന്റെയും ലിൻ ക്‌ളൗസ്‌റിന്റെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ റോബിൻ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് ഒന്നടങ്കം ഹർഷാ രവത്തോടെ എഴുന്നേറ്റു നിന്ന് റോബിനെ ആദരിച്ചു. ആദരണീയനായ കോൺഗ്രസ്സ്മാൻ അൽ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിൻറെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അൽ ഗ്രീൻ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും…