ശ്രദ്ധ കൊലക്കേസ്: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്ത്

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിലെ മറ്റൊരു സംഭവവികാസത്തിൽ, അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. താന്‍ അഫ്താബിന്റെ ഛത്തർപൂരിലെ വസതിയിൽ രണ്ട് തവണ സന്ദർശിച്ചപ്പോൾ മനുഷ്യ ശരീരഭാഗങ്ങൾ അവിടെ സൂക്ഷിച്ചിരുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അയാളുടെ ഭയാനകമായ പ്രവൃത്തിയെക്കുറിച്ച് കേട്ട് ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. അഫ്താബ് തനിക്ക് ഒരു മോതിരം സമ്മാനിച്ചതായും യുവതി പറഞ്ഞു. ഒക്‌ടോബർ 12-നായിരുന്നു അത്. എന്നാല്‍, സ്രോതസ്സുകൾ പ്രകാരം ഈ മോതിരം ശ്രദ്ധയുടേതായിരുന്നു. അഫ്താബിന്റെ പുതിയ പങ്കാളിയിൽ നിന്ന് മോതിരം പോലീസ് കണ്ടെടുക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, അഫ്താബിന്റെ പുതിയ പങ്കാളി തൊഴിൽപരമായി ഒരു സൈക്യാട്രിസ്റ്റാണ്. ഒക്ടോബറിൽ രണ്ടുതവണ അഫ്താബിന്റെ ഫ്‌ളാറ്റിൽ എത്തിയിരുന്നെന്നും എന്നാൽ ശ്രദ്ധയുടെ കൊലപാതകത്തെക്കുറിച്ചോ വീട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നതിനെക്കുറിച്ചോ തനിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈ സുഹൃത്ത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അഫ്താബ്…

അല്‍‌ഫോന്‍സ് പുത്രന്റെ “ഗോൾഡ്” ഡിസംബര്‍ 1-ന് തിയ്യേറ്ററിലെത്തുന്നു

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജ് നായകൻ ആയതിനാൽ ആരാധകർക്ക് ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ-റിലീസാണ് ഗോൾഡ്. പ്രീ-റിലീസ് ബിസിനസ്സിലൂടെ ചിത്രം അൻപത് കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ലോകമെമ്പാടുമായി 1300 സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഒരു ദിവസം ആറായിരത്തിലധികം പ്രദർശനങ്ങളായിരിക്കും ചിത്രത്തിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളിലെ ചില കേന്ദ്രങ്ങളിലും ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.…

പ്രവാസികളുടെ പണം അയക്കല്‍ കുറഞ്ഞു വരുന്നതായി കണക്കുകള്‍

റിയാദ്: സൗദി അറേബ്യയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പ്രവാസികൾ പണം അയക്കുന്നത് കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ 1,124 കോടി റിയാലാണ് പ്രവാസികള്‍ അവരവരുടെ രാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്. ഈ വർഷം ഫെബ്രുവരിയിൽ വിദേശികൾ 1120 കോടി റിയാൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചു. എന്നാൽ, അതിന് ശേഷം കഴിഞ്ഞ മാസമാണ് വിദേശ പണമയക്കല്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലം12,980 കോടി റിയാല്‍ വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദേശികൾ അയച്ച പണത്തിൽ 714 കോടി റിയാലിന്റെ കുറവുണ്ടായി. സൗദി അറേബ്യയിലെ…

ശബരി മല ദര്‍ശനത്തിന് മാലയിട്ട വിദ്യാര്‍ത്ഥിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി

ഹൈദരാബാദ്: ശബരി മല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പ ഭക്തനായ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് മലക്പേട്ട് മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ മോഹൻസ് പ്ലേ സ്‌കൂളിലാണ് സംഭവം നടന്നത്, ഇതിനെ തുടർന്ന് മാലയിട്ട ഒരു കൂട്ടം അയ്യപ്പ ഭക്തര്‍ സ്‌കൂൾ മാനേജ്‌മെന്റുമായി തർക്കത്തിൽ ഏർപ്പെട്ടു. ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, മാലധാരികൾ മുദ്രാവാക്യം വിളിക്കുന്നതും പ്രശ്നത്തിൽ പ്രിൻസിപ്പലിനെ ശകാരിക്കുന്നതും കാണാം. എന്നാല്‍, സംഭവം മതപരമായ വിവേചനത്തിന്റെ പ്രശ്‌നമാണോ അതോ സ്കൂൾ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിന്റെ ലളിതമായ പ്രശ്‌നമാണോ എന്ന് വ്യക്തമല്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രിൻസിപ്പൽ തന്റെ കസേരയിൽ നിശബ്ദനായി ഇരിക്കുമ്പോൾ ഒരാൾ പ്രതിഷേധക്കാരെ ശാന്തമാക്കാൻ ശ്രമിക്കുന്നത് കാണാം. മാധ്യമങ്ങള്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചതായും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും അധികൃതർ അറിയിച്ചു. #JUSTIN:Protest against school in #Hyderabad for not allowing…

നാലു വര്‍ഷം മുന്‍പ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: കാമുകനെ സ്വന്തമാക്കാന്‍ അയാളുമായി ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തിന്റെ മൃതദേഹം കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തിയത്. കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗജത്തിന്റെ ഭര്‍ത്താവ് താനൂർ സ്വദേശി സവാദിനെ നാലു വർഷം മുൻപാണ് സൗജത്തും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

യുഎഇ രക്തസാക്ഷി ദിനവും ദേശീയ ദിനവും: എം എ യൂസഫലി ആശംസകള്‍ നേര്‍ന്നു

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി യു എ ഇ രക്തസാക്ഷി ദിനത്തിലും ദേശീയ ദിനത്തിലും ആശംസകൾ നേർന്നു. “ഇന്ന് അനുസ്മരണ ദിനം ആഘോഷിക്കുന്ന യുഎഇയിലെ ജനങ്ങൾക്ക് ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒരു രാജ്യത്തിന്റെ ഹൃദയം അതിലെ ജനങ്ങളുടെ മൂല്യങ്ങളാണ്. സിവിൽ, സൈനിക, മാനുഷിക സേവന മേഖലകളിൽ യുഎഇയിലും വിദേശത്തും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ എമിറാത്തി ധീരന്മാരെ ഈ ദിവസം ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ദേശീയ പുരോഗതിയുടെ ദൗത്യത്തിൽ ഞങ്ങളെ പ്രചോദിപ്പിക്കുന്ന യുഎഇയുടെ നേതാക്കൾക്ക് ഞാൻ വണങ്ങി ആദരവ് അർപ്പിക്കുന്നു. “നമ്മൾ നാളെ യുഎഇയുടെ 51-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ, ദർശനമുള്ള നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഞങ്ങൾ അതിശയകരമായ പുരോഗതി കാണുകയും ഒരു മരുഭൂമിയിൽ…

Union Coop Remembers the Brave Martyrs on Commemoration Day 2022

Union Coop affirms that Commemoration Day is an eternal memory that expresses pride in the sacrifices of the nation’s martyrs Dubai (UAE): Mr. Abdulla Mohammed Rafea Al Dallal, Managing Director, Union Coop affirmed that ‘Commemoration Day’, also referred to as ‘Martyrs Day’, which is celebrated on November 30 every year, is a source of pride for what the people of the UAE have done to protect the homeland, hoist the flag, maintain stability and peace in the region, and secure the people, by acting as an impenetrable fortress and an…

ലത്തീന്‍ രൂപതാ വൈദികന്റെ മന്ത്രി അബ്ദുറഹ്മാനെതിരെയുള്ള വംശീയ പരാമർശത്തിനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.

Irish Human Rights & Equality Commission refuses to help Hindus on Parliament opening-prayer issue

The Irish Human Rights and Equality Commission (IHREC) appears to think that the Irish Parliament’s denial of Hindu opening-prayer request does not appear to be covered by its functions. Responding to distinguished Hindu statesman Rajan Zed, who had raised this issue, “Chloe & The Your Rights Team” of IHREC, wrote in an email: I regret to inform you that it does not appear that the Commission’s functions are of relevance to your situation. Despite boasting “Our purpose is to promote and protect human rights and equality in Ireland and build…

15 വയസ്സുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്: ജാർഖണ്ഡ് ഹൈക്കോടതി

റാഞ്ചി : 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് രക്ഷിതാക്കളുടെ ഇടപെടലില്ലാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മുസ്ലീം വ്യക്തിനിയമത്തെ പരാമർശിച്ച് ജാർഖണ്ഡ് ഹൈക്കോടതി. തന്റെ സമുദായത്തിലെ 15 വയസ്സുകാരിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ട് കോടതി ഇക്കാര്യം പറഞ്ഞത്. എഫ്‌ഐആറിൽ ബിഹാറിലെ നവാഡ സ്വദേശിയായ മൊഹമ്മദ് സോനു (24) ജാർഖണ്ഡിലെ ജംഷഡ്പൂര്‍ ജുഗ്‌സലായിൽ 15 വയസ്സുള്ള മുസ്ലീം പെൺകുട്ടിയെ വശീകരിച്ച് വിവാഹം കഴിച്ചുവെന്നാണ് ആരോപണം. പെൺകുട്ടിയുടെ പിതാവ് ഫയൽ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് സോനു ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുകയും റദ്ദാക്കൽ ഹർജിയുമായി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. എന്നാൽ, വിവാഹത്തിന് എതിർപ്പില്ലെന്ന് പെൺകുട്ടിയുടെ പിതാവ് വാദത്തിനിടെ ബോധിപ്പിച്ചു. തന്റെ മകൾക്ക് “അനുയോജ്യമായ ഒരു ജോഡിയെ സംഘടിപ്പിച്ചതിന്” അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട്, “ചില…