ഹിമാചലിൽ കോൺഗ്രസ് കുതിപ്പ്; കടുത്ത പോരാട്ടമുള്ള മണ്ഡലങ്ങളിൽ തിളക്കമാര്‍ന്ന നേരിയ ഭൂരിപക്ഷം

ഹിമാചൽ പ്രദേശിലെ വോട്ടര്‍മാര്‍ പതിവ് തെറ്റിച്ചില്ല. 1985 മുതൽ ഒരു പാർട്ടിക്കും ഭരണത്തുടര്‍ച്ച നൽകിയിട്ടില്ലാത്ത സംസ്ഥാനം ഇത്തവണയും അത് തന്നെയാണ് പിന്തുടര്‍ന്നത്. 40 സീറ്റുകളുടെ ആധിപത്യത്തോടെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ മണ്ഡലം പിടിച്ചെടുക്കുകയും നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുകയും ചെയ്‌ത ഹിമാചലിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. നേരിയ ഭൂരിപക്ഷത്തിലെങ്കിലും കടുത്ത പോരാട്ടം നടന്ന മൂന്ന് മണ്ഡലങ്ങളിലെ വിജയം പാർട്ടിക്ക് ആത്മവിശ്വാസം നൽകും. ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് ഭോരഞ്ച് മണ്ഡലം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ഭോരഞ്ജ് നിയോജക മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുമാര്‍ ബിജെപിയുടെ ഡോ.അനില്‍ ധിമാനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്. സുരേഷ് കുമാറിന് ആകെ 24,779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനില്‍ ധിമാന് നേടാനായത് 24,719 വോട്ടുകളാണ്. വെറും 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ്…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സീനിയർ മാനേജർ എംപി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജരാണ് റിജിൽ. കോഴിക്കോട് കോർപ്പറേഷന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ രണ്ടരക്കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്.

നിയ ആയിഷയെ ആദരിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മികച്ച രീതിയിൽ ചിത്രരചന നടത്തിയിട്ടും പതിനാറാം സ്ഥാനവും ബി ഗ്രേഡും മാത്രം ലഭ്യമായി വലിയ അനീതിക്ക് വിധേയയായ മണ്ണാർക്കാട് സ്വദേശിനി നിയ ആയിഷയെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ, നിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം പാലൂർ മുഹമ്മദലി, ഫ്രറ്റേണിറ്റി പ്രവർത്തകൻ നിയാസ്, നിയയുടെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു. തന്റെ സ്കൂളായ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസിൽ ഉപജില്ലാ കലോത്സവം നടക്കവേ അദ്ധ്യാപകരുടെ സഹായത്തോടെ ചിത്രപ്രദർശനം നടത്തിയാണ് നിയ തന്നോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചത്.

പിപിഇ കിറ്റ് അഴിമതിയില്‍ കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് 19 കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത നൽകിയ നോട്ടീസിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്. ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവര്‍ 11 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍.എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്.എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കാണെന്നാണ് പരാതി.

മൈക്രോ മൈനോരിറ്റിക്ക് ഭരണഘടനാ നിര്‍വ്വചനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഇന്ത്യയിലെ ആറു മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന സിബിസിഐ ലെയ്റ്റി കൗണ്‍സിലില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗവുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് മോസ്റ്റ് റവ.അലക്‌സ് വടക്കുംതല എന്നിവര്‍ സംസാരിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദേശീയ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ഭാരത കത്തോലിക്കാസഭയിലെ…

UK Equality & Human Rights Commission refuses to help Hindus on Parliament opening-prayer issue

The Equality and Human Rights Commission (EHRC) seems to think that the United Kingdom (UK) Parliament’s denial of Hindu opening-prayer request is outside its current areas of work. Responding to distinguished Hindu statesman Rajan Zed, who had raised this issue, “Correspondence Team” of EHRC wrote: “we cannot help with the issue you have raised as it falls outside the areas of work we are currently focusing on”. Despite boasting of “Promoting and upholding equality and human rights ideals and laws” and self-proclaiming “Our job is to help make Britain fairer”,…

മെയിൻപുരി ഉപതെരഞ്ഞെടുപ്പ്: ചരിത്രപരമായ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

മെയിൻപുരി: എസ്പി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവിനുള്ള യഥാർത്ഥ ആദരവാണ് മെയിൻപുരി ഉപതെരഞ്ഞെടുപ്പിലെ തന്റെ പാർട്ടിയുടെ ചരിത്ര വിജയമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് വിശേഷിപ്പിച്ചു. ഫലം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംവദിച്ച എസ്പി അദ്ധ്യക്ഷൻ, “ബഹുമാനപ്പെട്ട അമ്മാവൻ ശിവ്പാൽ സിംഗ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും (പിഎസ്പിഎൽ) എസ്പിയുമായി ലയിച്ചെന്നും, ഇപ്പോൾ എല്ലാവരും ഒരു കൊടിക്കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും” പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അനന്തരവൻ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സ്വന്തം പാർട്ടി രൂപീകരിച്ച ശിവപാൽ യാദവ്, ഡിംപിൾ യാദവിന് അനുകൂലമായി ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പ്രചാരണം നടത്തിയിരുന്നു. ശിവ്‌പാൽ യാദവിന്റെ നിയമസഭാ സീറ്റായ ജസ്വന്ത്‌നഗർ മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ തന്റെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിംഗ് ഷാക്യയെ 2,88,461…

ഹലാൽ ജിഹാദിനെ കുറിച്ച് ബോധവൽക്കരണ പരിപാടികളുമായി ഹിന്ദു സംഘടനകൾ

ഹൈദരാബാദ്: ‘ഹലാൽ ജിഹാദ്’ എന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. നഗരത്തിലെ ഹിന്ദു ഗ്രൂപ്പുകൾ ഹിന്ദു വ്യവസായികൾക്കും സമുദായാംഗങ്ങൾക്കും ആശയം വിശദീകരിക്കാൻ ബോധവൽക്കരണ പരിപാടി നടത്തുന്നു. കാച്ചിഗുഡയിലെ ബദ്രുക കോളേജിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് അത്തരത്തിലുള്ള ഒരു പരിപാടി നടക്കും. ‘H2H ബിസിനസ്’ നെറ്റ്‌വർക്കിംഗും ‘സനാതൻ ഹിന്ദു സംഘ’വുമാണ് ഈ പരിപാടിയെ പിന്തുണയ്ക്കുന്നത്. “ഹിന്ദുക്കളുടെയും പ്രത്യേകിച്ച് ഹിന്ദു ബിസിനസുകാരുടെയും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഹലാലിനെതിരായ നമ്മുടെ കുരിശുയുദ്ധത്തിന്റെ തുടർച്ചയായി, ഹലാലിനെ കുറിച്ച് അറിയാതെ നമ്മളോരോരുത്തരും എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് നമുക്ക് മനസിലാക്കാം. നമുക്കിതില്‍ അണി ചേരാം, നമ്മുടെ ഉത്കണ്ഠ പ്രകടിപ്പിക്കാം, ഹലാൽ എന്ന ഈ ഭൂതത്തെ അവസാനിപ്പിക്കാം,” ഹിന്ദു ബിസിനസ്സ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തില്‍ പറയുന്നു. ആഗോളതലത്തിൽ വൻ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഹലാൽ ഉൽപ്പന്നങ്ങളെക്കുറിച്ചാണ് ചില ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി)…

വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഐക്യദാർഢ്യം പിച്ചുകൊണ്ട് ഒക്കലഹോമ പ്രോവിൻസ്!

ന്യൂജഴ്‌സി: അമേരിക്കാ റീജിയൻ യൂണിഫൈഡിൻ്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഒക്കലഹോമ പ്രോവിൻസിൻ്റെ ഭാരവാഹികൾ കഴിഞ്ഞദിവസം കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് ഡബ്ല്യൂ. എം. സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് പരിപൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുര്യൻ സഖറിയ (ചെയർമാൻ), പുന്നൂസ് തോമസ് (പ്രസിഡന്റ്), സിഞ്ചു തോമസ് (ജനറല്‍ സെക്രട്ടറി), ടോബിൻ തോമസ് (ട്രഷറര്‍), സിനി സക്കറിയ (വൈസ് ചെയർമാൻ), ജെറി ജോർജ് (വൈസ് പ്രസിഡന്റ്), എബ്രഹാം ജോൺ (അഡ്‌വൈസറി ബോർഡ് ചെയർമാൻ), എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയർമാൻ കുര്യൻ സക്കറിയയുടെ മികവാർന്ന പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. 2014-ൽ ഒക്കലഹോമയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു. ചെയർമാൻ കുര്യൻ സഖറിയയുടെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ മിഡ്‌വേ സിറ്റിയിൽ, കോവിടു…

റീനു ജോൺസൺ പർമാർ (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, 35 , അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണിൽ ഐ ടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്‌കൂൾ കാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചവരാണ്. ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോൺസൺ ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോൺ മാത്യു), ജോൺസൺ (ആൻസി ജോൺസൺ) എന്നവരാണ് സഹോദരർ. ആറ് സഹോദരപുത്രരുമുണ്ട്. ഡിസംബര്‍ 12 തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനായിരിക്കും. പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകിട്ട്…