മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നിതിൻ ഗഡ്കരി തളർന്നുവീണു
യവത്മാൽ (മഹാരാഷ്ട്ര): കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബോധരഹിതനായി തളര്‍ന്നു വീണു. യവത്മാൽ-വാഷിം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുസാദിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ബോധക്ഷയം അനുഭവപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്റ്റേജിന് പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം മന്ത്രി സുഖം പ്രാപിക്കുകയും പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു. “മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട്...