അർജൻൻ്റീന സെമിയിൽ; വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പിൽ കാണികളെ ആകാംക്ഷയുടെയും ആശങ്കകളുടെയും മുൾമുനയിൽ നിർത്തി അർജൻൻ്റീന സെമിയിൽ ഇടം പിടിച്ചപ്പോൾ തലവടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍‌ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബോൾ പ്രേമികളായ ഇവർ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചാണ് പ്രാർത്ഥിക്കുന്നത്. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ ടീം ലോക കപ്പിൽ മുത്തമിടാൻ ആണ് പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ മധുരം വിതരണം ചെയ്താണ് ഇവർ ആഹ്ളാദം പങ്കുവെച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ആരാധകരെത്തി മതിലിൻ്റെയും…

റാന്നി കുമ്പളത്താമണ്ണിലെ വൃദ്ധ ദമ്പതികൾക്ക് ഗാന്ധിഭവൻ അഭയം നൽകി

പത്തനംതിട്ട: വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബാ ഗാന്ധി ഭവൻ ഭാരവാഹികൾ ഏറ്റെടുത്തു. ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വെച്ചു കൊടുത്ത വീടും സ്ഥലവും കുമ്പളാംപൊയ്കയിലുളള സഹകരണ സംഘത്തിൽ ജാമ്യം വെച്ച് ഇവരെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൽ 5.50 ലക്ഷം രൂപ മരുമകൾ വായ്പ്പയെടുത്തിരുന്നത് ഇപ്പോൾ 12 ലക്ഷത്തിന് ജപ്തിയിലാണ്. രോഗം ബാധിച്ച് ദിവാകരൻ കിടപ്പിലാണ്. അദ്ദേഹത്തെ പരിചരിച്ച് ഭാര്യ ഭാനുമതിയും അവശയും രോഗിയുമായി ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് പന്തളം ബ്ളോക്ക് പ്രസിഡന്റ് രേഖാ അനിലിന് ലഭിച്ച അപേക്ഷ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംരക്ഷണം അടൂർ കസ്തൂര്‍ബാ ഗാന്ധിഭവൻ എറ്റെടുത്തത്. ചടങ്ങിൽ റാന്നി ബ്ലോക്ക്…

ലഹരി സംഘമായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളേജിലെ സംഘർഷത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോര്. മേപ്പാടി കാമ്പസിൽ മയക്കുമരുന്ന് സംഘം പിടിമുറുക്കിയെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിൻസിപ്പൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആരോപിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘത്തിന് പാർട്ടിയുടെ രാഷ്ട്രീയ സ്പോൺസർഷിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ ഇന്നത്തെ സഭാനടപടികൾ റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫിന്റെ കൊടിമരം നശിപ്പിച്ച കേസിലും പ്രതികളാണ്. ഇവിടെ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കുറ്റങ്ങളെല്ലാം കെഎസ്‌യുവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ…

Australian Human Rights Commission accepts Parliament Hindu prayer issue after 3 denials

The Australian Human Rights Commission (AHRC) has finally confirmed the acceptance of a complaint regarding refusal of Hindu opening-prayer in the Australian Parliament, after rebuffing the issue three times. In an email to distinguished Hindu statesman Rajan Zed, who spearheaded this issue, AHRC Senior Executive Rachel Holt, wrote that the “Commission confirms acceptance of your complaint(s)”, against Commonwealth of Australia. “Please note that due to a large increase in complaints received and resource constraints, there may be a delay in actioning the complaint(s) of more than 6 months”, she added.…

കറുകയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) അന്തരിച്ചു. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ. മക്കൾ: ടോൺസൺ ,ടോൺസി. മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി (അബുദാബി), പച്ച ചിറയിൽ സാൻ്റോ (അബുദാബി). ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ. ഫാദർ സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.

ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് 50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് നവംബർ മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്കിന്റെ ഓവർഡ്രാഫ്റ്റ് വഴി എടുക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്തേക്കും. നവംബറിലെ ശമ്പളം നല്‍കാന്‍ സഹായം തേടി കെ എസ് ആര്‍ ടി സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ധനമന്ത്രി ഇന്നാണ് ഫയലില്‍ ഒപ്പിട്ടത്. കെ എസ്ര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാസം തോറും സര്‍ക്കാര്‍ നീക്കിവച്ചിരുന്ന സഹായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെ എസ് ആര്‍ ടി സിയെ അറിയിക്കുകയും ചെയ്തു. ശമ്പള വിതരണത്തിന് 30 മുതൽ 50 കോടി വരെ സർക്കാർ പ്രതിമാസം നൽകുന്നത് തുടരാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. പകരം, ഒറ്റത്തവണയായി വലിയൊരു തുക നല്‍കാമെന്നും സ്വയം പര്യാപ്തത നേടണമെന്നും…

പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ലോക അറബിക് ഭാഷാ ദിനത്തിന് തുടക്കമാകും

റിയാദ്: 2022ലെ ലോക അറബിക് ഭാഷാ ദിനത്തിന്റെ പ്രവർത്തനങ്ങൾ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഡിസംബർ 16-ന് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യുനെസ്‌കോയിലേക്കുള്ള സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിന്റെയും സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ആഘോഷം. പരിപാടികളും പാനൽ ചർച്ചകളും കൊണ്ട് സമ്പന്നമായിരിക്കും ആഘോഷം. ആഘോഷത്തോടനുബന്ധിച്ച്, അറബി ഭാഷാ വിദ്യാഭ്യാസ തലവന്മാരുടെ രണ്ടാമത്തെ യോഗം ചേരും, അതിൽ സംസാരിക്കാത്തവർക്കായി അറബി ഭാഷാ വിദ്യാഭ്യാസ പാഠ്യപദ്ധതി സീരീസ് ആരംഭിക്കും. ആഘോഷ വേളയിൽ ഒരു പാനൽ ചർച്ചയും (അറബ് ലാറ്റിനോകൾ) നടക്കും. ഇത് സാമൂഹിക ഐക്യത്തിനായി സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കലാപരമായ ഭാഗത്ത്, ഒരു ചുവർചിത്രത്തിന്റെ തത്സമയ ഡ്രോയിംഗിനും മണലിൽ വരച്ചുകൊണ്ട് കഥാ അവതരണത്തിനും ആഘോഷം സാക്ഷ്യം വഹിക്കും. യുനെസ്‌കോയിൽ അറബിക് ഭാഷയെ പിന്തുണയ്‌ക്കുന്നതിനുള്ള ഫൗണ്ടേഷന്റെ…

കേരള സർവകലാശാല റഷ്യൻ സർവകലാശാലയുമായി സഹകരിക്കും

തിരുവനന്തപുരം: കേരള സർവ്വകലാശാല യാരോസ്ലാവ്-ദി-വൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി (NovSU) വിവിധ വിഷയങ്ങളിൽ സഹകരിക്കുകയും രണ്ട് സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്യും. ഡിസംബർ 7 ന് കേരള സർവകലാശാലയിൽ നടന്ന യോഗത്തിലാണ് അക്കാദമിക് ടൈ-അപ്പിന്റെ മേഖലകൾ ഔപചാരികമായത്. നോവ്‌എസ്‌യു ആക്ടിംഗ് റെക്ടർ യൂറി ബോറോവിക്കോവിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറുമായും മറ്റുള്ളവരുമായുള്ള നിർദിഷ്ട കരാറിന്റെ രൂപരേഖകൾ തീരുമാനിച്ചു. സൈബർ സുരക്ഷ, സൈദ്ധാന്തിക ഭൗതികശാസ്ത്രം, പോളിമർ മോഡലിംഗ് എന്നീ മേഖലകളിലെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾക്കായി ഒരു സെമസ്റ്റർ ദൈർഘ്യമുള്ള പരിശീലന പരിപാടിക്കായി സർവകലാശാലകൾ സഹകരിക്കും. നോവ്‌എസ്‌യു കേരള സർവകലാശാലയിൽ നിന്ന് രണ്ടോ മൂന്നോ ബിരുദ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് സ്കീമിൽ പ്രവേശിപ്പിക്കും. രണ്ട് പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് ഇതേ പഠന മേഖലകളിൽ പ്രവേശനം അനുവദിക്കും. അദ്ധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒന്നോ…

മദ്രസകളിൽ അമുസ്‌ലിം കുട്ടികള്‍ക്ക് മതപരിശീലനം നല്‍കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ എൻസിപിസിആർ ഉത്തരവ്

ന്യൂഡൽഹി: അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന മദ്രസകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. ഇതോടൊപ്പം എല്ലാ മദ്രസകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് എൻസിപിസിആർ പ്രസിഡന്റ് പ്രിയങ്ക് കനൂംഗോ ഈ നിർദേശങ്ങൾ നൽകിയത്. അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന എല്ലാ സർക്കാർ ധനസഹായമുള്ള/അംഗീകൃത മദ്രസകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ശുപാർശ ചെയ്യുന്നതായി NCPCR ചീഫ് അതിന്റെ നിർദ്ദേശങ്ങളിൽ പറഞ്ഞു. അമുസ്‌ലിം സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ ഫണ്ട് നൽകുന്ന മദ്രസകളിൽ പ്രവേശനം നൽകുന്നതായും അവർക്ക് സ്‌കോളർഷിപ്പ് നൽകുന്നതായും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എൻസിപിസിആർ കത്തിൽ പറയുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളെ നിർബന്ധിച്ച് മതവിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിദ്യാഭ്യാസ…

ലോക കപ്പ്: ഇതുവരെ സുരക്ഷാ ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ദോഹ: ലോകകപ്പ് ആരംഭിച്ചതിന് ശേഷം സുരക്ഷാഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന സുരക്ഷയും സുരക്ഷാ പ്രവർത്തനങ്ങളിൽ സന്ദർശകരുടെ പൂർണ പിന്തുണയും ഉറപ്പാക്കുന്നതിൽ വിജയിച്ചതായി ലോകകപ്പ് സുരക്ഷാ സമിതിയുടെ സുരക്ഷാ പ്രവർത്തന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ തേടി ഇതുവരെ 5,85,000 ഫോൺ കോളുകൾ ലഭിച്ചു. എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉചിതമായ മറുപടിയും പരിഹാരവും ഉറപ്പാക്കിയതായും പ്രസ്താവിച്ചു. അബു സമ്ര അതിർത്തി വഴി റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കാൻ വാഹന പെർമിറ്റിന് ഓൺലൈൻ റജിസ്‌ട്രേഷൻ (https://ehteraz.gov.qa/PER/vehicle/) തുടങ്ങി. യാത്രാ തീയതിക്ക് 12 മണിക്കൂർ മുൻപ് ഓൺലൈനിൽ വാഹന പെർമിറ്റിനായി റജിസ്റ്റർ ചെയ്യണം. പെർമിറ്റ് ഫീസും നൽകേണ്ടതില്ല. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണിത്. വിമാന മാർഗമെത്തുന്നവർക്ക് കഴിഞ്ഞ ദിവസം…