ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും

എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയിൽ വിശദീകരണം നൽകി. ശബരിമലയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. പാഹിതംപടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെയും അധികമായി നിയമിച്ചിട്ടുണ്ട്. ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ കടത്തി വിടില്ല. ഇവിടെ നിയന്ത്രണത്തിനായി അധിക പൊലീസിനെയും നിയോഗിക്കും. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ നാളെ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എല്ലാ തീർത്ഥാടകർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിൽ കരാറുകാരന്റെ കാരണം കാണിക്കൽ നോട്ടീസ്…

ട്രാഫിക് പോലീസിനെ കാറിന്റെ ബോണറ്റിലിരുത്തിയൊരു സവാരി ഗിരിഗിരി; ഡ്രൈവര്‍ അറസ്റ്റില്‍

ഇൻഡോർ (മധ്യപ്രദേശ്): തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്തതിന് വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരനെ കാറിന്റെ ബോണറ്റിൽ അപകടകരമായി ഇരുത്തി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. സത്യസായി ഇന്റർസെക്‌ഷനിലാണ് സംഭവം. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ശിവ് സിംഗ് ചൗഹാൻ (50) കാറിന് കൈകാണിച്ചു. വാഹനം നിര്‍ത്തി പിഴയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ ഡ്രൈവര്‍ വിസമ്മതിച്ചതോടെ കോൺസ്റ്റബിൾ ബോണറ്റിൽ ചാടിക്കയറിയെങ്കിലും വാഹനം നിര്‍ത്താതെ നാല് കിലോമീറ്ററോളം ഓടിച്ചതായി ചൗഹാന്‍ പറഞ്ഞു. അമിത വേഗതയിലെത്തിയ വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ പിടികൂടാൻ പോലീസ് നിർബന്ധിതരായി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 332 (ഡ്യൂട്ടിയിലുള്ള പൊതുപ്രവർത്തകനെ സ്വമേധയാ മുറിവേൽപ്പിക്കുക), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും…

സംസ്ഥാന പവർ ലിഫ്റ്റിംഗ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം

കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ്…

ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: മകന്റെ കുഞ്ഞിനെ ശരിയായി നോക്കാത്തതിന് വഴക്കു പറഞ്ഞ ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ മകന്റെ ഭാര്യ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയേയും കാമുകനേയും നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. നൂറനാട് പുളിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു (56) ആണ് ആക്രമിക്കപ്പെട്ടത്. മകന്റെ ഭാര്യ ശ്രീലക്ഷ്മി (24), കാമുകനായ നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറം വടക്കേതില്‍ വീട്ടില്‍ ബിപിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജുവിന്റെ മകൻ വിദേശത്താണ്‌. മകന്റെ കുഞ്ഞിനെ മരുമകൾ ശരിയായി നോക്കുന്നില്ലെന്ന്‌ രാജു പരാതി പറയുകയും ശ്രീലക്ഷ്മിയെ വഴക്കു പറയുകയും ചെയ്തു. ഈ വൈരാഗ്യമാണ് രാജുവിനെ ആക്രമിക്കാൻ കാമുകനായ ബിപിനെ ശ്രീലക്ഷ്‌മി ചുമതലപ്പെടുത്തിയത്. പ്രസ്തുത ദിവസം രാത്രി പതിനൊന്നു മണിയോടെ പടനിലം ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്ന വഴി രാജുവിനെ വീടിന് സമീപമുള്ള റോഡിൽ…

ഫാസിലിന്റെ ഹരികൃഷ്ണന്‍സില്‍ എങ്ങനെ രണ്ട് ക്ലൈമാക്സ് വന്നു?

എറണാകുളം: ഫാസില്‍ സം‌വിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഇരട്ട ക്ലൈമാക്‌സിന് പിന്നിലെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി. കൊച്ചി രാജ്യാന്തര പുസ്തകമേളയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലോകായുക്ത അദ്ധ്യക്ഷന്‍ സിറിയക് ജോസഫിന്റെ സിനിമയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായാണ് മമ്മൂട്ടി ഡബിൾ ക്ലൈമാക്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ചിത്രത്തിനൊടുവിൽ രണ്ട് കഥാവസാനങ്ങളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരുകളാണ്. ഇരുവരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. പെൺകുട്ടി അവരില്‍ ആരെ തിരഞ്ഞെടുക്കും എന്നതാണ് കഥയുടെ അവസാന ഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്കു വച്ചത്. ഒന്ന് കൃഷ്ണൻ കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്‌തതല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകൾ വരും…

ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മാറ്റി വെച്ചു

എറണാകുളം: ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് (ഡിസംബർ 15) മാറ്റി. വിസിമാരുടെ വാദം കേൾക്കൽ നടക്കുകയാണെന്ന് ഇരുകക്ഷികളുടെയും അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. ഹർജികൾ അന്തിമമായി തീർപ്പാക്കുന്നതുവരെ നോട്ടീസിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ചാൻസലറോട് (ഗവർണര്‍) നിർദേശിച്ചിരുന്നു. നോട്ടീസ് റദ്ദാക്കണമെന്നാണ് വിസിമാരുടെ ഹർജികൾ. നോട്ടീസിന് മറുപടി നൽകണോ വേണ്ടയോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും, വിസിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം.

ഏലിക്കുട്ടി തോമസ് പുല്ലാപ്പള്ളിൽ അന്തരിച്ചു

കോട്ടയം : കുറുപ്പുന്തറ പുല്ലാപ്പള്ളിൽ പരേതനായ തോമസ് ജോസഫിന്റെ ( കുഞ്ഞച്ചൻ ) ഭാര്യ ഏലിക്കുട്ടി തോമസ് അന്തരിച്ചു, 92 വയസായിരുന്നു, മാൻവെട്ടം തലോടിൽ കുടുംബാംഗമായിരുന്നു. സംസ്കാരശുശ്രുഷകൾ ഡിസംബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കും, തുടർശുശ്രുഷകൾ കുറുപ്പുന്തറ മണ്ണാറപ്പാറ സെയിന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും ശേഷം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. കേരളാ അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, സിറോ മലബാർ കാത്തലിക്ക് കോൺഗ്രസ് യു എസ് എ ചെയർമാൻ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളിൽ, വത്സമ്മ, ജോളിച്ചൻ തോമസ് പുല്ലാപ്പള്ളിൽ, മേരിയമ്മ, സെലിൻ, മിനി, ദീപ എന്നിവർ മക്കളാണ്. മരുമക്കൾ – ജോസഫ് ചാത്തുകുളം, തോമസ് കുന്നുമ്മം തൊട്ടിയിൽ, സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, മേരിക്കുട്ടി പഴയംകോട്ടിൽ, രാജിമോൾ നെടുമ്പാറ, ജസ്റ്റിൻ കാപ്പിൽ, ദീപ ഉപ്പാംതടം. കൂടുതൽ…

രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; 16 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് ഭൂപേന്ദ്ര പട്ടേൽ തിങ്കളാഴ്ച ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കാബിനറ്റ് റാങ്കിലുള്ള എട്ട് മന്ത്രിമാരുൾപ്പെടെ 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 മുൻ മന്ത്രിമാരുൾപ്പെടെയാണ് പുതിയ രംഗത്തുള്ളത്. കാനു ദേശായി, ഋഷികേശ് പട്ടേൽ, രാഘവ്ജി പട്ടേൽ, ബൽവന്ത്‌സിൻഹ് രാജ്പുത്, കുൻവർജി ബവാലിയ, മുളു ബേര, കുബേർ ദിൻഡോർ, ഭാനുബെൻ ബാബരിയ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാർ. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി ഹർഷ് സംഘ്വിയും ജഗദീഷ് വിശ്വകർമയും സത്യപ്രതിജ്ഞ ചെയ്തു. പർഷോത്തം സോളങ്കി, ബച്ചു ഖബാദ്, മുകേഷ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുവേർജി ഹൽപതി, ഭിഖുസിൻഹ് പർമർ എന്നിവരാണ് മറ്റ് ആറ് സഹമന്ത്രിമാർ. പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ…

പഞ്ചാബില്‍ വീഡിയോ കോളിലൂടെ പ്രസവം നടത്തി; അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബം

മൻസ (പഞ്ചാബ്): ജച്ചാ ബച്ച ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ച സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തിൽ വീഡിയോ കോളിലൂടെയാണ് പ്രസവം നടത്തിയതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. അമ്മയുടെയും നവജാത ശിശുവിന്റെയും മരണശേഷം, പ്രൊഫഷണൽ ഡോക്ടറുടെ അഭാവത്തിൽ ആശുപത്രി ജീവനക്കാർ വീഡിയോ കോളിലൂടെ പ്രസവം നടത്തിയെന്നും അതുവഴി അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ നടപടിയുണ്ടാകുന്നതുവരെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വിസമ്മതിക്കുകയും ആശുപത്രിക്ക് മുന്നിൽ സമരം നടത്തുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മറുവശത്ത് ആശുപത്രി അധികൃതര്‍ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഉചിതമായ നടപടി ഉറപ്പ് നൽകുകയും ചെയ്തു. യുവതിയുടെ പ്രസവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയതായും ഭരണകൂടം അവകാശപ്പെട്ടു. കുടുംബം ഇതുവരെ പോലീസ് ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആശുപത്രിയിലെ ആഭ്യന്തര കമ്മിറ്റി വിഷയം അന്വേഷിക്കും.…

‘കൂട്ട മതപരിവർത്തനം’ സംബന്ധിച്ച പൊതുതാൽപര്യ ഹർജി: മറ്റ് മതങ്ങൾക്കെതിരെയുള്ള ‘നിന്ദ്യമായ’ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ‘ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയും സമ്മാനങ്ങൾ വഴിയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും കബളിപ്പിച്ച് വ്യാജ മതപരിവർത്തനം നടത്തുന്നത് തടയാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ജനുവരി 9-ലേക്ക് മാറ്റി. വ്യാജ മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനാലാണ് ജസ്റ്റിസുമാരായ എംആർ ഷാ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കേസ് ജനുവരി 9ലേക്ക് മാറ്റിയത്. ഹ്രസ്വമായ വിചാരണയ്ക്കിടെ, ഒരു കക്ഷിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, മതങ്ങൾക്കെതിരെ വളരെ ഗുരുതരവും വിഷമകരവുമായ ചില ആരോപണങ്ങളുണ്ടെന്ന് പറഞ്ഞു. അതിനെ തുടർന്ന്, നിർബന്ധിത മതപരിവർത്തനത്തിനെതിരായ തന്റെ പൊതുതാൽപര്യ ഹർജിയിൽ ന്യൂനപക്ഷ സമുദായത്തിനെതിരെ നടത്തിയ “നിന്ദ്യമായ പ്രസ്താവനകൾ” നീക്കം…