കൊച്ചിയിലെയും കോട്ടയത്തെയും ബസ് യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സൂപ്പര്‍ സേവര്‍ പ്ലാനുമായി ചലോ

കൊച്ചി, ഡിസംബര്‍ 19: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു. ചലോ ആപ്പ്, ചലോ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലഭ്യമാക്കുന്നത്. സ്വകാര്യ ബസ് യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബര്‍ 19 മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് ഈ ഓഫര്‍. കൊച്ചിയിലെയും കോട്ടയത്തെയും എല്ലാ സ്വകാര്യ ബസ്സുകളിലും ക്രിസ്തുമസ് ഉത്സവകാലത്ത് ഈ ഓഫറില്‍ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാന്‍ ചലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചലോ കാര്‍ഡ് കൈവശം ഉണ്ടാവുകയോ വേണം. ഇവ രണ്ടിലും മുന്‍പ് സൂപ്പര്‍ സേവര്‍ പ്ലാന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍…

സംഘ് പരിവാറിനെതിരായ പോരാട്ടത്തിന് വേണ്ടത് രാഷ്ട്രീയ കൃത്യത: ഇ.സി ആയിശ

വഴിക്കടവ്: സംഘ് പരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുഖ്യധാരാ പാർട്ടികൾ പരാജപ്പെടുന്നു. അധികാര താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയ കൃത്യതയോടുള്ള നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം, സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിന് വളം വെച്ച് കൊടുക്കുന്ന നിലപാടിൽ നിന്ന് മാറി രാഷ്ട്രീയ കൃത്യതയുള്ള നിലപാട് സ്വീകരിക്കജണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ പതാക കൈമാറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ സി ആയിശ. അത്തരം രാഷ്ട്രീയ വ്യക്തയുള്ളതുകൊണ്ടാണ് വെൽഫെയർ പാർട്ടിക്ക് സംഘ് നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നതെന്നും അവർ പറഞ്ഞു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ മുനീബ്കാരക്കുന്ന്, ജില്ലാ വൈസ്…

ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റി റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ട്രെഷറർ മജു വർഗീസ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ചടങ്ങിൽ വച്ച് ഹോസ്പിറ്റൽ അഡ്മിൻ കോ-ഓർഡിനേറ്റർ ലെവിസ് നു കൈമാറി. കെ.പി.എ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ ജോ.…

Chalo Announces Super Saver Offer for the Christmas Season for Private Bus Commuters in Kochi and Kottayam

Kochi, December 19, 2022: In its effort to promote digital bus travel, Chalo has introduced a Welcome offer for its users during the Christmas season. The new Super Saver Plan is applicable for first time users of the Chalo App and Chalo Card in Kochi and Kottayam. This one-time offer entitles bus users to 10 trips on any route for just ₹50 on all tickets up to ₹15. Chalo is extending this special treat during the festive season to encourage the bus users in Kottayam and Kochi to experience the…

ഏതൊരു പ്രതിസന്ധിക്കു മുന്നിലും കീഴ്‌പ്പെടുകയില്ല; ബഫർ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി താമരശ്ശേരി രൂപത

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ തുറന്ന പ്രതിഷേധവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ പ്രതിഷേധ സംഗമം ഇന്ന് വൈകിട്ട് കൂരാച്ചുണ്ടില്‍ നടന്നു. കക്കയത്തു നിന്നും പൂഴിത്തോട് നിന്നുമാണ് ജനജാഗ്രതാ യാത്ര ആരംഭിച്ചത്. ‘പോരാടി ജീവിച്ചവരാണ് കർഷകർ. ആ വഴിയിൽ അവർ പരാജയപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധിക്ക് മുൻപിലും മുട്ടുമടക്കില്ല’ – ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്, എന്നാൽ അതിൽ തുരങ്കം വയ്‌ക്കുന്നത് ആരാണ് എന്നറിയണം. ഉപഗ്രഹ സർവേ തട്ടിക്കൂട്ടിയതാണ്. കർഷകരെ കബളിപ്പിക്കാൻ ശ്രമിച്ചാൽ നീരൊഴുക്കിയ ഞങ്ങൾക്ക് ചോര ഒഴുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും ഈപ്പച്ചന്റെ മക്കൾ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടെന്നും സർക്കാരിന്റെ മലയോര ജനതയുടെ ദ്രോഹം തങ്ങൾക്ക് മനസിലാകുമെന്നും ഫാ. വിൻസെന്റ് കണ്ടത്തിൽ പറഞ്ഞു. കോഴിക്കോട്ടെ മലനിരകളിലെ ഏഴ് പഞ്ചായത്തുകൾ പരിസ്ഥിതി ലോല…

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്: നടപടിക്രമങ്ങൾ എളുപ്പമാക്കാൻ നേരത്തെ എത്തണമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. വിദേശ യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പും എത്തിച്ചേരണമെന്നാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ 39 വിമാനങ്ങൾക്ക് എയർ ബ്രിഡ്ജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനവും പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനം വർധനയുമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലെ നടപടികൾ സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കസ്റ്റമർ എക്സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.യാത്രക്കാർക്ക് ഷോപ്പിംഗ്, ഭക്ഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു വർഷത്തിനിടയിൽ 50 ഷോപ്പുകളും വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്.

‘പുറത്ത് സിംഹത്തെപ്പോലെ, ഉള്ളിൽ എലിയെപ്പോലെ’: അതിർത്തി പ്രശ്നത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഖാർഗെ

ജയ്പൂര്‍: അതിർത്തില്‍ നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാൻ കഴിയാതെ ബിജെപി സർക്കാർ രാജ്യത്തിന് പുറത്ത് സിംഹത്തെപ്പോലെയാണ് സംസാരിക്കുന്നതെന്നും എന്നാൽ ഉള്ളിൽ എലിയെപ്പോലെയാണ് പെരുമാറുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ അൽവാറിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖാർഗെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന്റെ നേതാക്കൾ അത്യധികം ത്യാഗങ്ങൾ സഹിച്ച് സ്വാതന്ത്ര്യം നേടുകയും ചെയ്തപ്പോൾ രാജ്യത്തിന് വേണ്ടി “ബിജെപിയുടെ ഒരു നായ പോലും നഷ്ടപ്പെട്ടിട്ടില്ല” എന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ബിജെപി വിഭജിക്കുകയാണെന്നും, ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണവും അവര്‍ അവസാനിപ്പിക്കുകയാണെന്നും, ഇതിനെതിരെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു. “തങ്ങൾ ശക്തരാണെന്നാണ് മോദി സർക്കാരിന്റെ അവകാശ വാദം. ആരും തങ്ങളുടെ…

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ചു

തൃശൂർ : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കണ്ണൂർ കീഴൂർ സ്വദേശി നിയാസിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഓൺലൈനില്‍ ഓർഡർ ചെയ്‌ത ഭക്ഷണം കൊണ്ടുവന്നപ്പോഴായിരുന്നു പീഡിപ്പിച്ചത്. ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. യുവതിയെ പലതവണ ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് യുവതി പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിൻറെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഷാജൻ, ഇഎസ്‌ഐ സുധാകരൻ, എസ്‌സിപിഒ മെഹ്‌റുന്നിസ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നാവികസേന P15B സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ INS മോർമുഗാവോ കമ്മീഷൻ ചെയ്തു

ഗോവ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ ഗൈഡഡ് സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് മോർമുഗാവോ, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ബ്രഹ്മോസ്മിസൈലുകളും ബരാക് 8 ദീർഘദൂര മിസൈലുകളുമുള്ള ആയുധങ്ങൾ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച നാവിക ഡോക്ക് യാർഡിൽ കമ്മീഷൻ ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള എന്നിവർ പങ്കെടുത്തു. വിശാഖപട്ടണം പ്രൊജക്റ്റ് 15 ബി ഡിസ്ട്രോയറുകളുടെ ഭാഗമായി മാസഗോൺ ഡോക്ക് ലിമിറ്റഡിൽ നിർമ്മിച്ച ഐഎൻഎസ് മോർമുഗാവോ കഴിഞ്ഞ മാസം നാവികസേനയ്ക്ക് കൈമാറി. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള ഈ യുദ്ധക്കപ്പലിന് പരമാവധി വേഗത 30 നോട്ട് (55kmph) ആണ്. യുദ്ധക്കപ്പൽ രൂപകല്പനയിലും വികസനത്തിലും ഇന്ത്യയുടെ മികവിന്റെ തെളിവാണ് ഐഎൻഎസ് മോർമുഗാവോയെന്ന് ചടങ്ങിൽ സംസാരിച്ച…

ഡിസംബർ 24ന് ഡൽഹിയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ പങ്കെടുക്കും

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രമുഖ നടനും തമിഴ് മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമൽഹാസൻ പങ്കെടുക്കും. യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചതായി ഞായറാഴ്ച പാർട്ടി നേതൃയോഗത്തിൽ കമൽഹാസൻ അറിയിച്ചു. കമൽഹാസനൊപ്പം പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് മുരളി അപ്പാസും അറിയിച്ചു. എംഎൻഎം അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗം ഞായറാഴ്ച ചെന്നൈയിൽ കമൽഹാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.