വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം നിർവഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 27 ന് രാവിലെ 10 മണിക്ക് വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള പി സി ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം, ഡിസംബർ 29ന് മലപ്പുറം…

വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് കര്‍ശന പരിശോധന നടത്തും: അഡീ. ജില്ലാ മജിസ്ട്രേറ്റ്

പത്തനം‌തിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വർധിക്കുന്നതായി പരാതിയുള്ള ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന കർശനമാക്കും. എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. ക്രിസ്മസ് അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഡിഎം അറിയിച്ചു. വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി…

പത്തനം‌തിട്ട ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തും: മന്ത്രി

പത്തനംതിട്ട: ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങൾ, പൈതൃക ഗ്രാമം, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേക പാക്കേജ് സൃഷ്ടിക്കും. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പാക്കേജ് രൂപീകരിക്കുകയും ജില്ലയിലെ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്കായി വാഹന സൗകര്യം ഒരുക്കുകയും ചെയ്യും. വിനോദ സഞ്ചാരികൾക്ക് ഗ്രാമജീവിതം അറിയാനും ആസ്വദിക്കാനും ആറന്മുള കേന്ദ്രമാക്കി പൈതൃക ടൂറിസം പദ്ധതിയും നടപ്പാക്കും. കൊവിഡിന് ശേഷമുള്ള ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയ വിവിധ പദ്ധതികളും സ്ഥാപനങ്ങളും വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ട പുതിയ പദ്ധതികളും ചർച്ച ചെയ്തു. കുളനട അമിനിറ്റി സെന്ററില്‍ ജില്ലയിലെ…

ക്രിസ്മസ് തലേന്ന് ബസിലിക്കയിൽ വിശുദ്ധ കുർബാനയെ ചൊല്ലി വൈദികരും അല്‍‌മായരും ഏറ്റുമുട്ടി

കൊച്ചി: ക്രിസ്മസ് തലേന്ന് എറണാകുളം-അങ്കമാലി മേജർ ആർച്ച്‌പാർക്കിയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ പ്രസിദ്ധമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ അൾത്താരയില്‍ ഇരുവിഭാഗങ്ങളിൽപ്പെട്ട വൈദികരും അല്‍‌മായരും പരസ്പരം ഏറ്റുമുട്ടി. വിശുദ്ധ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ബസിലിക്കയിൽ തടിച്ചുകൂടിയതോടെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന വിശുദ്ധ കുർബാന തടസ്സപ്പെടുത്താൻ ഏകീകൃത കുർബാനയെ എതിർക്കുന്ന സംഘം ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് ഇരുകൂട്ടരെയും അനുനയിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ വിശുദ്ധ കുർബാനയെ എതിർത്ത സംഘം തടസ്സപ്പെടുത്തുകയും വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു. ഇരുവിഭാഗത്തിലെയും വൈദികരെയും അൽമായരെയും പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പരസ്പരം പോരടിക്കുകയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു വിഭാഗം ബലിപീഠം അശുദ്ധമാക്കുകയും വിളക്കുകൾ താഴേക്ക് തള്ളിയിടുകയും ചെയ്തു. വൈദികരും ആക്രമിക്കപ്പെട്ടു. ഇരു വിഭാഗത്തിലെയും അൽമായരും വൈദികരും പരസ്പരം പോരടിച്ചതോടെ പോലീസ്…

കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി പിടിയിലായ രണ്ടു പേരില്‍ ഒരാള്‍ കാപ്പ ചുമത്തി നാടു കടത്തപ്പെട്ട ആള്‍

കാസർകോട്: കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ ഒരാൾ കാപ്പ ചുമത്തി പോലീസ് നാടുകടത്തപ്പെട്ട പ്രതിയാണ്. മറ്റൊരാള്‍ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നടപടി നേരിട്ട ആളുമാണ്. വ്യാഴാഴ്‌ച രാത്രി ലഹരിമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായി സ്വദേശി റം‌ഷീദിനെ (30) മാസങ്ങൾക്കു മുമ്പ് കണ്ണൂർ റേഞ്ച് ഡിഐജി കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടു കടത്തിയിരുന്നു. പ​ട​ന്ന​ക്കാ​ടു​വെ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​നയിലാണ് ഹോ​സ്ദു​ർ​ഗ് പോലീസാണ് റം​ഷീ​ദി​നെ​യും സു​ബൈ​റി​നെ​യും പി​ടി​കൂ​ടി​യ​ത്. ഇവരില്‍ നിന്ന് 1.880 ഗ്രാം ​എം.​ഡി.​എം.​എ​ പിടിച്ചെടുത്തു. ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ബൈ​റി​നെ​തി​രെ മൂ​ന്നു മാ​സം മു​മ്പ് പാ​റ​പ്പ​ള്ളി ജ​മാ​അ​ത്ത് ക​മ്മി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡിവൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ അ​ബൂ​ബ​ക്ക​ർ ക​ല്ലാ​യി, പൊ​ലീ​സു​കാ​രാ​യ നി​കേ​ഷ്, ജി​നേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. നാടു കടത്തപ്പെട്ട റംഷീദ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ പ്രതിക്കെതിരെ…

കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം: എയർപോർട്ടുകളിൽ RTPCR നിർബന്ധം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിർദേശം. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും. ഇന്ത്യയിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈൻ ചെയ്യും. പരിശോധനാ ഫലം നെഗറ്റീവായവരെ ഹോം ക്വാറന്റൈനിലേക്ക് അയക്കും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് വിമുക്തരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൊണ്ടുവരണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം, ആൾക്കൂട്ട നിയന്ത്രണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം രാജ്യത്ത് കോവിഡ് ബിഎഫ് 7 വേരിയന്റ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ മുൻകരുതൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്സവ സീസണും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് നിർദേശങ്ങൾ കർശനമായി…

കൃഷ്ണ ജന്മഭൂമി കേസ്: ജനുവരി 2 മുതൽ ഷാഹി ഈദ്ഗാ പള്ളിയുടെ സർവേയ്ക്ക് മഥുര കോടതിയുടെ അനുമതി

കൃഷ്ണ ജന്മഭൂമി കേസിൽ ജനുവരി 2 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) ഷാഹി ഈദ്ഗാ പള്ളിയുടെ സർവേയ്ക്ക് ശനിയാഴ്ച മഥുര കോടതി അനുമതി നൽകി. അടുത്ത വാദം ജനുവരി 20ന് നടക്കും. ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിലോ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തോ ആണ് ഷാഹി ഈദ്ഗാ മസ്ജിദ് പണിതതെന്നാണ് ഹർജിക്കാരുടെ വാദം. “ഹിന്ദു വാസ്തുവിദ്യ” കൂടാതെ, “ഓം, സ്വസ്തിക, താമര” തുടങ്ങിയ ക്ഷേത്രങ്ങളുടെ അടയാളങ്ങളും പള്ളിക്കുള്ളിൽ ഉണ്ടെന്നും ഹർജിക്കാർ അവകാശപ്പെടുന്നു. ഠാക്കൂർ കേശവ് ദേവ് ജി മഹാരാജ് വിരാജ്മാൻ ഒരു നിയമജ്ഞൻ എന്ന നിലയിൽ, സുഹൃത്തുക്കളും അഭിഭാഷകരുമായ മഹേന്ദ്ര പ്രതാപ് സിംഗും രാജേന്ദ്ര മഹേശ്വരിയും ചേര്‍ന്നാണ് ഹർജികൾ സമർപ്പിച്ചത്. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് സ്ഥാപകൻ ജയ് ഭഗവാൻ…

ഉണ്ണി മകുന്ദനും സംഘവും ഹരിവരാസനം പുനരാവിഷ്ക്കരിച്ചു; ശ്രദ്ധേയമായി മാളികപ്പുറത്തിലെ ഗാനം

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ റിലീസിനൊരുങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ എന്ന കീർത്തനം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സം‌വിധാനം ചെയ്ത ഗാനം ആലപിക്കാൻ ആയിരത്തിലധികം പേരില്‍ നിന്നാണ് നിന്നാണ് പ്രകാശിനെ തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നേരത്തെ ‘ഗണപതി തുണയരുളുക’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.ആന്റോ ജോസഫയുടെ ഉടമസ്ഥതയിലുള്ള ആൻ…

ബിഹാറില്‍ ഇഷ്ടിക ചൂളയിൽ സ്‌ഫോടനം; മരണസംഖ്യ 9 ആയി; 8 പേർക്ക് പരിക്കേറ്റു

ബീഹാറിലെ രാംഗർവയിലെ ഇഷ്ടിക ചൂളയിലെ ചിമ്മിനി പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച രാവിലെ ഒമ്പതായി ഉയർന്നു. പരിക്കേറ്റ എട്ട് പേരെ റക്സൗളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കിഴക്കൻ ചമ്പാരൻ ജില്ലയിൽ ഇഷ്ടിക ചൂളയിലെ ചിമ്മിനി പൊട്ടിത്തെറിച്ച് ഉടമ ഉൾപ്പെടെ നിരവധി പേർ മരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം നടത്തി. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സർക്കാർ മികച്ച ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി കുമാർ ഉറപ്പു നൽകിയപ്പോൾ, പ്രധാനമന്ത്രി മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ തൊഴിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ദക്ഷിണ മേഖല ഐജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ കെ ദിനമാണ് അന്വേഷണ സംഘത്തലവൻ. ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട സ്റ്റേഷൻ കൺട്രോൾമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കൺട്രോൾ എസ്എച്ച്ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്‌പെക്ടർ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആർ റോജ്, വനിത സ്റ്റേഷൻ എസ്എച്ച്ഒ ആശാചന്ദ്രൻ, സബ് ഇൻസ്‌പെക്‌ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കൺട്രോൺ), ആർ…