തലവടി ഗ്രാമം ഉത്സവ ലഹരിയിൽ; തലവടി ചുണ്ടൻ പുതുവത്സര ദിനത്തിൽ നീരണിയും

എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന…

കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.…

ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.

ഭ്രൂണമരണത്തിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയുമായി കുട്ടിയുടെ ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പേഴക്കപ്പിള്ളി സ്വദേശി റഹിമ നിയാസ് എന്ന സ്ത്രീയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂർ സ്‌കാനിംഗിനു ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു.

കോവിഡ്-19 ഭീതി: സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ളവർ കരുതലായി വാക്സിന്‍ എടുക്കണമെന്ന്

60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യ മുന്‍ നിര പ്രവർത്തകരും കരുതല്‍ കോവിഡ് വാക്സിന്‍ ഉടൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്‌സിജൻ ഉൽപ്പാദനവും നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് അപകടത്തിൽ പരിക്ക്; കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ വൻ അപകടത്തിൽ പെട്ടു. ഡൽഹി-ഡെറാഡൂൺ ഹൈവേയ്‌ക്ക് സമീപം റൂർക്കിയിലെ നർസൻ അതിർത്തിക്കടുത്തുള്ള ഹമ്മദ്പൂർ ഝാലിന് സമീപം അദ്ദേഹത്തിന്റെ മെഴ്സിഡിസ് കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപകടസമയത്ത് കാറിൽ അദ്ദേഹം തനിച്ചായിരുന്നു. തീ പിടിച്ചയുടനെ കാറിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം ഗ്ലാസ് തകർത്തതായി ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്കും കാൽമുട്ടിനും താടിയെല്ലിനും പരിക്കുണ്ട്. കാലിന് പൊട്ടലുണ്ടായതിനാൽ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ, പന്തിനെ ഏകദിനത്തിലോ ട്വന്റി 20 ഐ ടീമിലോ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പരിക്കേറ്റോ വിശ്രമിച്ചോ ഒഴിവാക്കിയോ എന്ന് ബിസിസിഐ മാധ്യമക്കുറിപ്പ് വ്യക്തമാക്കിയിട്ടില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബംഗ്ലാദേശിലെ ഏകദിനത്തിലും വിക്കറ്റ് കീപ്പർ-ബാറ്റർ…

ഉത്തർപ്രദേശില്‍ അപൂർവ അവസ്ഥയിൽ 60% ശരീരം രോമം കൊണ്ട് പൊതിഞ്ഞ കുഞ്ഞ് ജനിച്ചു

ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയിൽ ഒരു സ്ത്രീ 60 ശതമാനം ശരീരവും കറുത്ത പാടുകളും കട്ടിയുള്ള മുടിയും കൊണ്ട് മൂടിയ കുഞ്ഞിന് ജന്മം നൽകി. നവജാത ശിശുവിന്റെ രൂപം ഡോക്ടർമാരുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ചു. നവജാത ശിശുവും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് വിവരം. ഈ ആഴ്ച ആദ്യം CHC 52 ലാണ് കുഞ്ഞ് ജനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടർന്ന്‌ മുതുകിൽ കറുത്ത രോമങ്ങളാൽ പൊതിഞ്ഞ കുഞ്ഞിനെ പ്രസവിച്ചതായി ന്യൂസ്‌ 18 റിപ്പോർട്ട്‌ ചെയ്‌തു. കുഞ്ഞിന് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് (Giant Congenital Melanocytic Nevus) ആണെന്ന് കണ്ടെത്തി. അപൂർവമായ രോഗാവസ്ഥയുള്ള കുഞ്ഞിനെ കുറിച്ച് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമിനെ (ആർബിഎസ്‌കെ) അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാനാണ് ആർബിഎസ്‌കെയുടെ തീരുമാനം. എന്താണ് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ്? ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് എന്നത്…

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിന് ഒരു മാസത്തെ സ്‌ക്രീനിംഗിന് ശേഷം അനുമതി

തിരുവനന്തപുരം: 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ ആറ് സ്‌ക്രീനിങ്ങുകൾക്ക് ശേഷമാണ് കേരളത്തെ തിരഞ്ഞെടുത്തത്. സ്ത്രീ ശാക്തീകരണമാണ് കേരളത്തിന്റെ വിഷയം. 16 സംസ്ഥാനങ്ങളാണ് ഇത്തവണ ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ ആൻഡ് ദ്യു, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളാണ്. ഡൽഹിയിലെ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസാണ് കേരളത്തിൻറെ കോൺസപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.

യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത

ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന വി. കുർബാനക്കിടെയായിരുന്നു മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ മാർ നിക്കോളോവോസിന്റെ ചോദ്യം. ഇതാദ്യമായാണ് ഒരു മെത്രാപ്പോലീത്ത ഈ ദേവാലയത്തിൽ ക്രിസ്തുമസ് ശുശ്രുഷക്കായി എത്തുന്നത്. മേരി ഒരു കുഞ്ഞിന് ജന്മം നൽകുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ പരിശുദ്ധ മാതാവിന് അത് വിശ്വസിക്കുക പ്രയാസമായിരുന്നു. എന്നിട്ടും പരിശുദ്ധ അമ്മ ആ വാർത്ത വിശ്വസിക്കുകയും ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും ചെയ്‌തു. കന്യകയിലൂടെയുള്ള യേശുവിന്റെ ജനനവാർത്ത മാലാഖമാർ ഇടയന്മാർക്ക് കൈമാറി. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. എന്നിട്ടും ഇടയന്മാർ അത് വിശ്വസിച്ചു. ഇന്ന് ഈ കുഞ്ഞിന്റെ പ്രസക്തി എന്തെന്നത് നാം അനുസ്‌മരിക്കണം. സൃഷ്ടിയെ വീണ്ടെടുക്കാനാണ്…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 30, വെള്ളി)

ചിങ്ങം: ഇന്ന് മംഗളകരമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത. തീർത്ഥാടനയാത്ര പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിറഞ്ഞതും കയ്‌പ് നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തർക്കം അല്ലെങ്കിൽ ഒരു ചർച്ച ഇന്ന് നിങ്ങളെ നശിപ്പിക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു. തുലാം: ഇന്ന് കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഷോപ്പിംഗ് നടത്താൻ നിങ്ങൾ ആവേശപൂർവ്വം പുറത്തു പോകും. നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രവർത്തനവും മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ പ്രവർത്തനസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായി തുടർച്ചയായി നിങ്ങൾക്ക് ഇന്ന്…