എസ്.ഐ.ഒ: നവാഫ് പാറക്കടവ് പ്രസിഡന്റ്, ഷഫാഖ് കക്കോടി സെക്രട്ടറി

കോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോടിന് പുതിയ ജില്ലാ നേതൃത്വം നിലവില്‍ വന്നു. 2023 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡന്റായി നവാഫ് പാറക്കടവിനെയും സെക്രട്ടറിയായി ഷഫാഖ് കക്കോടിയെയും തെരെഞ്ഞെടുത്തു. ജാസിര്‍ ചേളന്നൂര്‍ (സംഘടന), അഫ്‌സല്‍ പുല്ലാളൂര്‍ (പബ്ലിക് റിലേഷന്‍സ് & മീഡിയ), ഫഹീം വേളം (കാമ്പസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍ വെച്ച് നടന്ന ജില്ലാ മെമ്പേഴ്സ് മീറ്റില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ നദ്‌വി, സംസ്ഥാന സമിതിയംഗം ഹാമിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. മെമ്പേഴ്സ് മീറ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ഉദ്ഘാടനം ചെയ്തു.

ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു

പുതുവത്സര സമ്മാനമായി തലവടി ഗ്രാമത്തിന് തലവടി ചുണ്ടൻ. ഉത്സവഛായ പകർന്ന് നീരണിയൽ ചടങ്ങ്. എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടുകളുടെയും അകമ്പടിയോടെ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞപ്പോൾ ഒരു നാടിൻ്റെ സ്വപ്നമാണ് പൂവണിഞ്ഞത്. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രഷറാർ പി.ഡി. രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, റവ. ഫാദർ ഏബ്രഹാം…

ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ഞു മാളികപ്പുറം ഒമ്പതു വയസ്സുകാരി മല കയറിയത് 33 തവണ

കൊല്ലം: ഉണ്ണി മുകുന്ദന്റെ ചിത്രത്തില്‍ അഭിനയിച്ച ഒമ്പതു വയസ്സുകാരി 33 തവണയാണ് ശബരിമല ശാസ്താവിനെ ദർശിച്ച മാളികപ്പുറം എന്ന ഖ്യാതി നേടിയിരിക്കുകയാണ്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും ഏക മകളായ അദ്രിതി തനയയാണ് തന്റെ ഒമ്പതു വയസിനിടെ 33 തവണ ശബരിമല ശാസ്താവിനെ ദര്‍ശിച്ചത്. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളത്ത് നടന്ന പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തതോടെ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും അദ്രിതി വൈറലാണ്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ശബരിമലയിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് ഒട്ടുമിക്ക മാസങ്ങളിലും മലയ്‌ക്ക് പോകുന്ന മാളികപ്പുറം കഴിഞ്ഞ ഒക്ടോബർ 22 നാണ് ഒടുവിൽ ശബരിമലയിലെത്തിയത്. നവംബറിലും മാലയിട്ടെങ്കിലും അപ്പൂപ്പന്റെ മരണത്തെ തുടർന്ന് വ്രതം മുറിയുകയായിരുന്നു. അദ്രിതിയുടെ അച്ഛൻ അഭിലാഷ് മണിയും ഇതിനകം 175 ലേറെ തവണ മല ചവിട്ടി.…

COVID-19 കുതിച്ചുചാട്ടത്തെ നേരിടാൻ ചൈനയ്ക്ക് ആവശ്യമായ സഹായം നൽകാന്‍ തയ്യാറാണെന്ന് തായ്‌വാൻ

ചൈനയിലെ വൻതോതിലുള്ള COVID-19 കുതിച്ചുചാട്ടത്തെ നേരിടാൻ സഹായിക്കാമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ വാഗ്ദാനം ചെയ്തു. അതുവഴി രാജ്യത്തെ ജനങ്ങള്‍ക്ക് “ആരോഗ്യകരവും സുരക്ഷിതവുമായ പുതുവർഷം” ലഭിക്കുമെന്നും അവര്‍ പറഞ്ഞു. “ആവശ്യമുള്ളിടത്തോളം, മാനുഷിക പരിചരണത്തെ അടിസ്ഥാനമാക്കി, കൂടുതൽ ആളുകളെ പാൻഡെമിക്കിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്,” സായ് ഇംഗ്-വെൻ തന്റെ പുതുവത്സര പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഗാർഹിക അണുബാധകൾ വർധിച്ചതിന് ശേഷം പാൻഡെമിക്കിന്റെ കാര്യക്ഷമമല്ലാത്ത മാനേജ്മെന്റിന് ചൈന തായ്‌വാനെ വിമർശിച്ചിരുന്നു. എന്നാല്‍, ചൈനയുടെ സുതാര്യതയുടെ അഭാവമാണെന്നും അതിന്റെ വാക്സിൻ വിതരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നും തായ്‌വാന്‍ ആരോപിച്ചു, ഇത് ബീജിംഗ് നിഷേധിച്ചിരുന്നു. സീറോ-കോവിഡ് നയം പിൻവലിച്ചതു മുതൽ ചൈനയിൽ പ്രതിദിനം 9,000 പേർ വൈറസ് ബാധിച്ച് മരിക്കുന്നതായി യുകെ ആസ്ഥാനമായുള്ള ഒരു ആരോഗ്യ ഡാറ്റാ സ്ഥാപനം പ്രവചിച്ചു. ആരോഗ്യ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം…

രോഹിത് ക്യാപ്റ്റനായി തുടരും; ലോകകപ്പിനുള്ള 20 കളിക്കാരെ ബിസിസിഐ ഷോർട്ട്‌ലിസ്റ്റ് ചെയ്തു

ന്യൂഡൽഹി: രോഹിത് ശർമ്മയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസിക്ക് ആസന്നമായ ഭീഷണിയില്ലെന്ന് ബോർഡിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രോഹിത് ശർമ്മയുടെ നേതൃത്വത്തെക്കുറിച്ച് ബിസിസിഐ അതൃപ്‌തികരമായ ഒന്നും കണ്ടെത്തിയിട്ടില്ല. ക്യാപ്റ്റൻ രോഹിതും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും മുംബൈയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിലായിരുന്നു യോഗം. മുന്‍ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ, എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും (ഡബ്ല്യുടിസി) ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ നല്ല സാധ്യതയുള്ളതിനാൽ, 2023 ഏകദിന ലോകകപ്പിലും, പുതിയ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മീറ്റിംഗിന്റെ ഭാഗമായിരുന്നില്ല. ചൊവ്വാഴ്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 അന്താരാഷ്ട്ര പരമ്പരയ്ക്കായി ഹാർദിക് മുംബൈയിലാണ്. “ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിക്കുന്നു, ഈ രണ്ട് ഫോർമാറ്റുകളിലെയും നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ…

ഡൽഹി എൻസിആറിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡൽഹി: ഞായറാഴ്ച പുലർച്ചെ ഡൽഹി എൻസിആറിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ നോഡൽ ഏജൻസിയാണ് എൻസിഎസ്. ഞായറാഴ്ച പുലർച്ചെ 1:19 ന് ഹരിയാനയിലെ ജജ്ജാറിന്റെ വടക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്ത് 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴെയാണ്. “ഭൂകമ്പത്തിന്റെ തീവ്രത: 3.8, 01-01-2023 ന് സംഭവിച്ചു, 01:19:42 IST, ലാറ്റ്: 28.71, ദൈർഘ്യം: 76.62, ആഴം: 5 കി.മീ. , സ്ഥലം: 12 കി.മീ. NNW , ഝജ്ജാർ,” സെന്റർ ഫോർ ഹരിയാന സീയോളജി പറഞ്ഞു. . നേരത്തെ നവംബർ 12 ന് ഡൽഹി എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്)…

പുതുവര്‍ഷ വരവേല്‍പ്പ് (നര്‍മ്മ കവിത)

തട്ടുമുട്ട് താളം ഇടിവെട്ട് മേളം വന്നല്ലോ വന്നല്ലോ പുതുവർഷം ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ വരവായി പുതുവർഷം ആഹ്ളാദിക്കാൻ തകർത്തു ആർമോദിക്കാൻ സഹചരെ പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം.. അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു…

പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത

പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!” ആരാണ് താരം. പഴയ വിദ്വാന്‍. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന്‍ വിദ്വാന്‍! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!” അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന്‍ മറികടക്കാതിരിക്കട്ടെ! ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍! ഇരുപത്തിമൂന്നിലും…

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-ലെ ഭാരവാഹികള്‍: വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണൻ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായർ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോർഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ബിജു മാത്യു പ്രവർത്തിക്കും. ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായർ, അപ്പുക്കുട്ടൻ നായർ. അഡ്വൈസറി ബോർഡ് ചെയർമാനായി പ്രൊഫസർ ജോസഫ് ചെറുവേലി തുടരും. കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വർഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി…

നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ പുതുവർഷം ഏവർക്കും സാധ്യമാകണം: ബിഷപ് ഡോ. മാർ ഫിലക്സിനോസ്

ന്യൂയോർക്ക്: പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ഏവരും നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ സാധ്യമാകണം. ദൈവ കൃപയാലും മനുഷ്യ സ്നേഹത്താലുമാണ് ഇത് സാധ്യമായിത്തീരേണ്ടത്. 2023 വർഷത്തെ വരവേൽക്കുന്ന ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ രക്ഷാധികാരിയുമായ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്. ജീവിതം അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം സമാധാനം കാംക്ഷിക്കുന്നുവെങ്കിലും കാറ്റും കോളും നിറഞ്ഞതായ നീറുന്ന ജീവിതാനുഭവങ്ങള്‍ മനുഷ്യനെ അലട്ടുന്ന ഒന്നാണ്. നവവത്സരം ഏപ്രകാരം എന്ന് ചിന്തിക്കുമ്പോള്‍ ദൈവത്തിന്റെ ലോകം ദൈവത്തിന്റെ പരിപാലനയിൽ അയിരിക്കുന്നു എന്നുള്ള നമ്മുടെ വിശ്വാസവും ഈ ലോകത്തെ പുതിയ ഒരു രൂപാന്തര അനുഭവത്തിലേക്ക് നയിപ്പാനുള്ളതായ മനുഷ്യന്റെ പ്രയത്‌നവും വളരെ പ്രാധാന്യമുള്ളതാണ്. തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ ആവോളം നന്മ ചെയ്യുവാനും സ്‌നേഹത്തില്‍ സത്യം സംസാരിപ്പാനും…