ജാർഖണ്ഡിലെ വിശുദ്ധ ജൈന കേന്ദ്രമായ ‘സമ്മദ് ശിഖർജി’യിലെ എല്ലാ ടൂറിസം പ്രവർത്തനങ്ങളും കേന്ദ്രം നിർത്തിവച്ചു

ന്യൂഡൽഹി: ജൈനമത കേന്ദ്രമായ ‘സമ്മദ് ശിഖർജി’ സ്ഥിതി ചെയ്യുന്ന പരസ്‌നാഥ് കുന്നിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും വ്യാഴാഴ്ച കേന്ദ്ര സർക്കാർ തടഞ്ഞു. മതപരമായ സ്ഥലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ജാർഖണ്ഡ് സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ വിഷയത്തിൽ ജൈന സമുദായത്തിന്റെ പ്രതിനിധികളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മദ് ശിഖർജി പർവത ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഈ നടപടി. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പരസ്നാഥ് കുന്നിൽ സ്ഥിതി ചെയ്യുന്ന സമദ് ശിഖർജി ജൈന സമൂഹത്തിന്റെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. പരസ്നാഥ് കുന്നിൽ മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ…

നവംബർ മുതൽ കാണാതായ അസം യുവതിയും പ്രായപൂർത്തിയാകാത്ത മകനും പാക്കിസ്താന്‍ ജയിലിൽ

നാഗോൺ/ന്യൂഡൽഹി: 2022 നവംബർ മുതൽ കാണാതായ അസം യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും പാക്കിസ്താന്‍ ജയിലിൽ കണ്ടെത്തി. ഭർത്താവ് മുഹമ്മദ് മൊഹ്‌സിൻ ഖാന്റെ മരണത്തെത്തുടർന്ന് 1.60 കോടി രൂപയുടെ സ്വത്ത് വിറ്റ് നവംബർ 10 ന് അസമിലെ നാഗോൺ ജില്ലയിൽ നിന്ന് വഹിദാ ബീഗത്തെയും പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് ഖാനെയും കാണാതാവുകയായിരുന്നു. വാഹിദയെ കാണാതായതിനെ തുടർന്ന് അമ്മ അസിഫ ഖാത്തൂൺ നാഗോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പോലീസിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് ആരോപണം. നവംബർ 30ന് അസീഫയ്ക്ക് വാട്‌സ്ആപ്പ് കോൾ വന്നു. മറുവശത്തുള്ള വ്യക്തി താൻ പാക്കിസ്താനിൽ നിന്നുള്ള അഭിഭാഷകനാണെന്നും മകളെയും ചെറുമകനെയും പാക്കിസ്താന്‍ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) പിടികൂടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. വിളിച്ചയാൾ പറഞ്ഞതനുസരിച്ച് അമ്മയും മകനും ക്വറ്റ ജില്ലാ ജയിലിലായിരുന്നു. തനിക്ക് (വാഹിദ) വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന്റെ പകർപ്പ് പാക്കിസ്താനിലെ…

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാനതല പ്രത്യേക ദൗത്യസംഘം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താം. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 18,845 ടെസ്റ്റുകളും 2020ൽ 23,892 ടെസ്റ്റുകളും 2021ൽ 21,225 ടെസ്റ്റുകളും നടത്തി. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരലക്ഷത്തോളം പരിശോധനകൾ നടത്തി. 2019ൽ 45 കടകളും…

ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവർന്നു;പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു മകന്‍

ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി  സ്റ്റോറില്‍ അതിക്രമിച്ചു കയറിയ  രണ്ട് യുവാക്കള്‍ 100,000  ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ 79 കാരനായ മാനി കോനെ മാരകമായി മുറിവേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു ജ്വല്ലറി ഉടമയുടെ മകന്‍ ഷോണ്‍ കോന്‍. കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്നിരുന്ന റോക്‌സി ജ്വല്ലറിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. മോഷണത്തിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് പിതാവിനെ താഴെയുള്ള ഫ്‌ലോറില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു മോഷ്ടാക്കള്‍. മരിച്ചു എന്നാണ് അവര്‍ കരുതിയതെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ പിതാവിനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മകന്‍ പറഞ്ഞു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച  പിതാവിന്റെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഭക്ഷണത്തിനു ശേഷം പതിവായി കടയില്‍ നിന്നും വിളിക്കുമായിരുന്നെന്നും സംഭവ ദിവസം വിളിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെ കമ്പ്യൂട്ടറില്‍ കടയിലെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ കടയില്‍ കയറി…