പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ: ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഖത്തറില്‍ നിന്നും പി.എന്‍.ബാബുരാജന്‍, ഡോ.ശുക്കൂര്‍ കിനാലൂര്‍, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാര്‍, നാസര്‍ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവര്‍ക്ക് പുരസ്‌കാരം . ഖത്തറിലെ കൈരളി പ്രതിനിധി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് പി.എന്‍. ബാബുരാജനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറ സാന്നിധ്യമാണ്. സംരംഭകത്വത്തിന്റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍…

എയർ ഇന്ത്യ ‘പീ-ഗേറ്റ്’ സംഭവം: ഡൽഹി പോലീസ് എയർലൈൻ ജീവനക്കാരെ വിളിച്ചുവരുത്തി

ന്യൂഡൽഹി: നവംബർ 26ന് ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ ഒരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരെ ഡൽഹി പൊലീസ് ശനിയാഴ്ച രാവിലെ 10.30ന് വിളിപ്പിച്ചു. ശങ്കർ മിശ്ര എന്ന ഒരു പുരുഷ യാത്രക്കാരനാണ് മദ്യപിച്ച് എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ പോലീസിൽ പരാതി നൽകി. ആരാണ് ശങ്കർ മിശ്ര? 2022 നവംബറിൽ ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ വെച്ച് സപ്തജാതിക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച നാണംകെട്ട പ്രവൃത്തിയിലൂടെ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ശങ്കർ മിശ്ര. മുംബൈ നിവാസിയാണ് മിശ്ര, ഇയാൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. യുഎസിലെ ഏറ്റവും വലിയ ദേശീയ ബാങ്കുകളിലൊന്നും, സാമ്പത്തിക സേവന ദാതാക്കളുമായ…