Upset Hindus urge New York firm to withdraw Lord Ganesha $940 cufflinks & apologize

Upset Hindus are urging “Fils Unique”, which “handcrafts” cufflinks in New York City, to immediately withdraw Hindu deity Ganesha shaped cufflinks, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to secure the cuffs of dress shirts, misused as a fashion statement, thrown around loosely, etc. Fashion accessories companies should not be in the business of religious appropriation, sacrilege and belittling sacred Hindu deities. It…

ബിജെപി ഇതര ദേശീയ സർക്കാരിന് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണം : എസ്. ഇർഷാദ്

കൊച്ചി: രാജ്യത്തെയും ഭരണഘടനയെയും തകർക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ബിജെപി ഇതര ദേശീയ സർക്കാർ എന്ന കാഴ്ചപ്പാടിൽ ഒരുമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വംശീയ രാഷ്ട്രീയത്തെ തുറന്നെതിർക്കാനും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ നിർഭയമായി മുന്നിൽ നിൽക്കാനും വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ ഈയിടെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ നിന്നും അവരുടെ ജാമ്യത്തുകയോടൊപ്പം സർക്കാരിനുണ്ടായ നഷ്ടവും കൂടി ഈടാക്കിയെടുത്ത ശേഷവും ജപ്തി നടപടികൾ നടത്തുന്നത് യുപിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിന്റെ മറ്റൊരു പതിപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി…

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്: പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി

കാസർകോട്/കണ്ണൂർ/മലപ്പുറം: നിരോധിത സംഘടന കഴിഞ്ഞ വർഷം ആഹ്വാനം ചെയ്ത ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് ഈടാക്കാൻ വൈകിയതിൽ ഹൈക്കോടതിയുടെ വിമർശനം നേരിട്ട പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ റവന്യൂ വകുപ്പ് കണ്ടുകെട്ടാൻ തുടങ്ങി. കാസർകോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശനിയാഴ്ച ചില പിഎഫ്ഐ നേതാക്കളുടെ വീടുകൾ അറ്റാച്ച് ചെയ്തു. കാസർകോട്, മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് താലൂക്കുകളിലെ അറ്റാച്ച്‌മെന്റ് നടപടികൾക്ക് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും നേതൃത്വം നൽകി. കാസർകോട് പിഎഫ്‌ഐയുടെ ജില്ലാ ഓഫീസായി പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടം ഉൾപ്പെടെ 7.48 സെന്റ് ഭൂമിയും എൻ യു അബ്ദുളിന്റെ 6.07 സെന്റ് ഭൂമിയും. നായൻമാർമൂലയിലെ സലാമിന്റെ വീടും നായന്മാർമൂലയിലെ ഫാറൂഖിന്റെ 3.04 സെന്റ് സ്ഥലവും അടക്കം പിടിച്ചെടുത്തു. ഹൊസ്ദുർഗ് താലൂക്കിൽ പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെയും ഭാര്യയുടെയും മകന്റെയും തൃക്കരിപ്പൂരിലെ 18 സെന്റ് ഭൂമിയും കണ്ടുകെട്ടി. സുലൈമാന്റെ…

കലോത്സവത്തിൽ സസ്യാഹാരമാണ് ഉചിതമെന്ന് സ്പീക്കര്‍ എ എൻ ഷംസീർ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഭക്ഷണം വിളമ്പുന്നതില്‍ ചേരി തിരിവില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ആരോ തന്റെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയാൻ പറ്റുമോ? ഒരു രാഷ്ട്രീയ പാർട്ടിയും വിവാദം ഏറ്റെടുത്തിട്ടുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത് പ്രായോഗികമാണ്. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ എൻ ഷംസീർ. ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചു. ഇനിയത് തുറക്കേണ്ട ആവശ്യമില്ല. എല്ലാത്തിലും വിവാദമുണ്ടാക്കുന്നതാണ് കേരളത്തിന്റെ പൊതു സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകൾ കൂടുതലായി വരുന്നിടത്ത് വെജിറ്റേറിയൻ ഭക്ഷണം നല്ലതാണ്. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അവർ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കും. വെജിറ്റേറിയൻ ആകുന്നതാണ്…

കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി

ദോഹ: ഖത്തറിൽ ജോലിയന്വേഷിക്കുന്നവർക്കായി കൾച്ചറൽ ഫോറം കണ്ണൂർ കല്യാശ്ശേരി മണ്ഡലവും ഖത്തർ ഹൈറിങ്ങും ചേർന്ന് നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ജോലി സാധ്യതകൾ, സിവി എങ്ങനെ തയ്യാറാക്കാം, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ട്രെയിനർ സക്കീർ ഹുസൈൻ ക്ലാസ് എടുത്തു . കൾച്ചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു .കൾച്ചറൽ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്‌ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനവും നടത്തി .ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളിൽ വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗവും ഖത്തറിലെ പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലായ ഖത്തർ ഹൈറിങ് പ്രതിനിധി റഷീഖുദീൻ റഷീദ് സംസാരിച്ചു.നൂറോളം പേർ പങ്കെടുത്ത പരിപാടി കൾച്ചറൽ കല്യാശ്ശേരി മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ…

അശോക് ഗെലോട്ട് സർക്കാർ ജനുവരി 23 മുതൽ രാജസ്ഥാനിൽ അവസാന ബജറ്റ് സമ്മേളനത്തിന് തയ്യാറെടുക്കുന്നു

രാജസ്ഥാൻ കോൺഗ്രസിലെ സംഘർഷത്തിനിടയിൽ അശോക് ഗെലോട്ട് സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പ്രതിപക്ഷത്തിന്റെ മാത്രമല്ല, പാർട്ടിയിലെ വിമത വിഭാഗത്തിന്റെയും ആക്രമണങ്ങൾ ഗെലോട്ട് സർക്കാർ നേരിടുന്നതിനാൽ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്, ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ നീണ്ട സമ്മേളനമാണ് ഈ ബജറ്റ് സെഷൻ. തിങ്കളാഴ്ച ഗവർണർ കൽരാജ് മിശ്രയുടെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും, ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ അവസാന ബജറ്റ് അവതരിപ്പിക്കും. ആരോഗ്യത്തിനുള്ള അവകാശം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമുള്ള റെഗുലേറ്ററി അതോറിറ്റി, രാജസ്ഥാൻ പബ്ലിക് സർവീസ് ഗ്യാരന്റി, അക്കൗണ്ടബിലിറ്റി എന്നിവ സംബന്ധിച്ച ബില്ലുകളും സർക്കാർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ആക്ഷൻ നിറഞ്ഞ ബജറ്റ് സമ്മേളനം ചോദ്യപേപ്പർ ചോർച്ച, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം സജീവമാകാനാണ് സാധ്യത. വാഗ്ദാനം…

മോദി ബിബിസി ഡോക്യുമെന്ററി: സെൻസർഷിപ്പിൽ പ്രതിഷേധിച്ച് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ പരമ്പരകൾ യുഒഎച്ച് വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ  പ്രദർശനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് ഹൈദരാബാദ് സർവകലാശാലയിലെ (യുഒഎച്ച്) വിദ്യാർത്ഥികൾ ശനിയാഴ്ച കാമ്പസിൽ സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥി കൂട്ടായ്മയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ UoH ചാപ്റ്റർ സംഘടിപ്പിച്ച ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിന്റെ പ്രദർശനത്തിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. “ഡോക്യുമെന്ററിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ നഗ്നമായി ശ്രമിക്കുന്നു. സിനിമ ഭരണാധികാരികൾക്ക് രാജ്യത്തിന്റെ കണ്ണാടിയും വൃത്തികെട്ട യാഥാർത്ഥ്യവും കാണിക്കുന്നതിനാൽ അത് വളരെ അരക്ഷിതമായി. സിനിമയുടെ മാത്രമല്ല, എല്ലാവരുടെയും സെൻസർഷിപ്പിനെതിരായ പ്രസ്താവനയായിരുന്നു പ്രദർശനം. ഭരണവ്യവസ്ഥയ്‌ക്കെതിരായ വിമർശന ശബ്ദങ്ങൾ,” ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം പറഞ്ഞു. ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) യുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പര ‘India: The Modi Question‘ 2002-ലെ ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു, പ്രത്യേകിച്ച് മുസ്ലീം…

ഇന്‍ഫാം കര്‍ഷക ദിനാചരണവും ഭിന്നശേഷി അവാര്‍ഡു വിതരണവും

വാഴക്കുളം: നിലനില്‍പ്പിനായി കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫാം മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കര്‍ഷക ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ അറയ്ക്കല്‍. കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ഷകര്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഏതെല്ലാം തരത്തില്‍ ദ്രോഹിക്കപ്പെടുന്നുണ്ടോ അതെല്ലാം കര്‍ഷകര്‍ ഏറ്റുവാങ്ങുകയാണ്. പ്രാദേശിക തലത്തില്‍ നിന്ന് ആഗോള കാഴ്ചപ്പാടോടുകൂടി ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രതിസന്ധിയാവും കര്‍ഷകര്‍ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ദേശീയ ചെയര്‍മാന്‍ റവ.മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.കോതമംഗലം രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍,ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി…

കോടതി നടപടി വിവേചനപരം: സോളിഡാരിറ്റി

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി സ്വീകരിക്കു നടപടി വിവേചനപരമാണ്. സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നത് ഇരട്ടനീതിയാണ്. ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. അതിനു പുറമെ KSRTC ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്‍റെ വിശദാംശങ്ങൾ ഇത് വരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സർക്കാരോ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ട് കെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാർട്ടി കളുടേയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹർത്താലിൻ്റെ തുടർ നടപടിയായി വീട് ജപ്തിയും, സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറ് കണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിൻ്റെ…

നാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ച് നിരീക്ഷിച്ച് ടാസ്ക് ഫോഴ്സ്

പാലക്കാട്: നാലു വർഷമായി നാട്ടിൽ കറങ്ങിനടന്ന് ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പനാനയെ മയക്കു വെടി വെച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമാണെന്നും സംഘം അറിയിച്ചു. ആന ഇപ്പോൾ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പൻ ധോണിയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കാട്ടാനയെ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്‌ക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റെയ്ഞ്ച്‌ ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ പ്രവർത്തനസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.