വെള്ളക്കരം,വൈദ്യുതി ചാർജ് വർദ്ധന, റേഷൻ അട്ടിമറി.. വിലക്കയറ്റം ജനങ്ങൾക്ക് ജീവിക്കണ്ടേ സാർക്കാരെ ? – വെൽഫെയർ പാർട്ടി കാമ്പയിൻ

മലപ്പുറം : വെള്ളക്കരം , വൈദ്യുതി ചാർജ് വർദ്ധനവർദ്ധിപ്പിച്ചതും റേഷൻ അട്ടിമറികൊണ്ടും വിലക്കയറ്റംകൊണ്ടും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് പറഞ്ഞു. ജനജീവിതം അതിദുസ്സഹമാക്കുന്ന സർക്കാറുകൾക്കെതിരെ ജില്ലയിൽ വ്യാപകമായി വെൽഫെയർ പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടിയിൽജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് നിർവഹിച്ചു. ജനജീവിതം അതിദുസ്സഹമാക്കുന്ന നടപടികളാണ് സർക്കാറിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരൻ ജീവിതച്ചെലവുകൾ കൂട്ടിമുട്ടിക്കാനാകാതെ പ്രയാസപ്പെടുകയാണ്. വെള്ളക്കരം വർദ്ധിപ്പിച്ചതും വൈദ്യുതി ചാർജ് വർദ്ധനവും റേഷൻ അട്ടിമറിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ജിഎസ്ടി ലഭിച്ച മൊത്തം വരുമാനത്തിൽ വലിയ തുക ഏറ്റവും താഴെയുള്ള ജനങ്ങളുടെ കയ്യിൽ നിന്നാണ് ഇടാക്കുന്നത്. ജിഎസ്ടിയുടെ 3 ശതമാനം മാത്രമാണ് അതി സമ്പന്നരിൽ നിന്നും കോർപെറേറ്റുകൾ നിന്നും ഈടാക്കുന്നത്. കോർപറേറ്റുകൾക്ക് ഇളവുകൾ…

Union Coop എന്നാൽ വിശ്വാസം; 2022-ൽ 2,95,000 ഓര്‍ഡറുകള്‍

മൊത്തം ഡിജിറ്റൽ പ്ലാറ്റ്‍ഫോമിലെ ഉൽപ്പന്നങ്ങളുടെ എണ്ണം 87,000 എത്തി. എപ്പോഴും പുതുക്കുന്ന ഇൻവെന്‍ററിയാണ് Union Coop-ന് ഉള്ളത്. ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ ദുബായ് ആസ്ഥാനമായുള്ള Union Coop 2022-ൽ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍. ഭക്ഷണവും മറ്റ് പര്‍ച്ചേസുകളും ഇതിൽ ഉൾപ്പെടുന്നു. Union Coop സ്മാര്‍ട്ട് സ്റ്റോര്‍ നിലവിൽ 87,000 ഉൽപ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് പര്‍ച്ചേസ് അനുഭവം ഉപയോക്താക്കള്‍ക്ക് നൽകുകയാണ് ലക്ഷ്യമെന്ന് Union Coop പറയുന്നു. മെറ്റാവെഴ്സിൽ Union Coop Perfect Store എന്ന പേരിൽ പുതിയ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്. അഞ്ച് ലക്ഷം ഡൗൺലോഡുകള്‍ Union Coop സ്മാര്‍ട്ട് ഓൺലൈൻ സ്റ്റോറിൽ 2,75,600 കസ്റ്റമേഴ്സ് ആണ് രജിസ്ട്രേഡ് യൂസര്‍മാരായിട്ടുള്ളത്. മൊത്തം അഞ്ച് ലക്ഷം ഡൗൺലോഡുകളും എത്തി. ഒരുപാട് ചോയ്സുകള്‍ 45 മിനിറ്റിനുള്ളിൽ ഡെലവറി ഉറപ്പാക്കുന്ന Express Delivery സര്‍വീസ് Union Coop Smart Store-ലും…

ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു

ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു യോഗത്തില്‍ വെച്ച് അംഗങ്ങള്‍ 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോഓര്‍ഡിനേററര്‍) എഫ്.എം ഫൈസൽ (പ്രസിഡണ്ട്), ഷൈജു കമ്പ്രത്ത് (സെക്രട്ടറി), അരുൺ ജി നെയ്യാർ (ട്രഷറര്‍) ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് (വൈസ് പ്രസിഡണ്ടുമാര്‍) ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ (ജോയന്‍റ് സെക്രട്ടറിമാര്‍) എന്നീ ഭാരവാഹികളേയും പ്രജിൽ പ്രസന്നൻ, വൈശാഖ് , ജ്യോതിഷ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു . ഇതിന് പുറമേ…

തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര യാഥാർത്ഥ്യമാകുന്നു

തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് 40 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നടന്നു.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടൻ വള്ള സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ക് നിർമ്മാണത്തിനുള്ള ആദ്യ സംഭാവന പ്രവാസിയായ കറുകയിൽ തോമസ് വർഗ്ഗീസിൽ നിന്നും ട്രഷറാർ പി.ഡി.രമേശ് കുമാർ, സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ചേർന്ന്…

ഗോവയിൽ നടക്കാനിരിക്കുന്ന എസ്‌സിഒ മീറ്റിംഗിലേക്ക് ചൈന, പാക്കിസ്താന്‍ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യ ക്ഷണിച്ചു

ന്യൂഡൽഹി: മെയ് 4 മുതൽ 5 വരെ ഗോവയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലേക്ക് പാക്കിസ്താനും ചൈനയും ഉൾപ്പെടെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്‌സിഒ) എല്ലാ അംഗങ്ങൾക്കും ഇന്ത്യ ഔദ്യോഗികമായി ക്ഷണം അയച്ചു. ക്ഷണത്തിൽ ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, പാക്കിസ്താന്റെ പുതിയ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവർക്കുള്ള ക്ഷണങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യ 9 അംഗ മെഗാ ഗ്രൂപ്പിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. ഈ വർഷം പ്രധാന മന്ത്രിതല യോഗങ്ങളും ഉച്ചകോടിയും നടത്തും. വിദേശകാര്യ മന്ത്രി ബിലാവൽ യോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പാക്കിസ്താൻറെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന എസ്‌സിഒ ഫിലിം ഫെസ്റ്റിവലിൽ പാക്കിസ്താന്‍ പങ്കെടുത്തിട്ടില്ല. എല്ലാ രാജ്യങ്ങളും എൻട്രികൾ അയച്ചപ്പോൾ, ഗ്രൂപ്പിന്റെ മൂന്നാമത്തെ ഫിലിം…

ബിബിസി വിവാദത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി എല്ലാ കോൺഗ്രസ് സ്ഥാനങ്ങളും രാജിവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കുമാർ ആന്റണി എല്ലാ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു.”ഞാൻ കോൺഗ്രസിലെ എന്റെ എല്ലാ റോളുകളിൽ നിന്നും രാജിവച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർക്ക് ട്വീറ്റുകൾ പിൻവലിക്കുന്നത് അസഹനീയമാണ്. ഞാൻ അത് ചെയ്യാൻ വിസമ്മതിക്കുന്നു” എന്ന് അനിൽ ട്വീറ്റ് ചെയ്തു. “ഞാൻ എന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി എന്റെ പിതാവ് പാർട്ടിക്കൊപ്പമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ നിന്ന് വരുമ്പോൾ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത്, പ്രത്യേകിച്ച് കോൺഗ്രസിന്റെ ചില കോണുകളിൽ നിന്ന്, എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതൊരു ശരിയായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു,” ഒരു വാർത്താ മാധ്യമത്തോട് സംസാരിക്കവെ ആന്റണി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ സ്‌നേഹത്തിന്റെ സന്ദേശവുമായി കാൽനടയായി നടക്കുന്ന…

രാജു പി വർഗീസ് അന്തരിച്ചു

ന്യൂയോർക്ക്: യോങ്കേഴ്‌സ് സെൻറ് തോമസ് മാർത്തോമാ ഇടവകാംഗവും മുൻ ട്രസ്റ്റിയുമായിരുന്ന രാജു പി വർഗീസ് (71) അന്തരിച്ചു. ആനിക്കാട് കരുമ്പിനാമണ്ണിൽ പി.വി. വർഗീസിന്റെയും അന്നമ്മയുടെയും പുത്രനാണ്. 1977ൽ അമേരിക്കയിലെത്തി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സ്ഥാപക അംഗം, യുവജനസഖ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ആദ്യ പ്രതിനിധിയായിരുന്നു. വർഷങ്ങളോളം സഭയുടെ ട്രസ്റ്റിയായും മറ്റു തസ്തികകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ശോശാമ്മ വർഗീസ് (ചിന്നമ്മ, വെട്ടേലിൽ വീട്). മക്കൾ: സൂസൻ ഫിലിപ്പ് , സുനിൽ വർഗീസ്. മരുമക്കൾ: ജീന, ഡോണി ഫിലിപ്പ്. കൊച്ചുമക്കൾ: സുപ്രിയ സൂരജ് , സുഹാന, ലൈല, അലീഷ, ഐലീൻ. സഹോദരർ: ചെറിയാൻ വർഗീസ് (ജോയി), അക്കാമ്മ ജേക്കബ് (ലില്ലിക്കുട്ടി), മേരിക്കുട്ടി മാത്യു (ലാലു), ബിജു വർഗീസ്. പൊതുദർശനം: ജനുവരി 27 വെള്ളിയാഴ്ച 4 മുതൽ 9 വരെ (സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് , 34 മോറിസ്‌സെന്റ്, യോങ്കേഴ്‌സ്,…

ഡോ രുഗ്മിണി പത്മകുമാർ മന്ത്ര സ്‌പോൺസർഷിപ് കമ്മിറ്റി ചെയർ

അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിത ആയ ഡോ രുഗ്മിണി പത്മകുമാറിനെ മന്ത്ര സ്‌പോൺസർഷിപ് കമ്മിറ്റി ചെയർ ആയി നിയമിച്ചു . ഐഐടി ബോംബെയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശ്രീമതി രുഗ്മിണി അസോസിയേറ്റ് പ്രൊഫസർ ആയി യുഎസിലെ സർവ്വകലാശാലകളായി (നെബ്രാസ്ക യൂണിവേഴ്സിറ്റി- ലിങ്കൺ & മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) അധ്യാപനത്തിലും ഗവേഷണത്തിലും ജോലി ചെയ്തിരുന്നു ഡോ രുഗ്മിണി പത്മകുമാർ വിവിധ മലയാളി അസോസിയേഷനുകളുടെ ഭാഗമായി വളരെക്കാലമായി ചാരിറ്റി & കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് . കെഎച്ച്എൻഎയുടെ ഡിബി അംഗം, ഡബ്ല്യുഎംസിയുടെ ചാരിറ്റി ഫോറം ചെയർ, കെഎഎൻജെയുടെ ദീർഘകാല പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു.ഫോമയിലും സജീവമാണ് . പാലക്കാട് മണ്ണാർക്കാട് ആണ് സ്വദേശം. മുൻപ് മെറ്റ്‌ലൈഫിൽ ഫിനാൻഷ്യൽ അഡൈ്വസറായി ജോലി നോക്കിയിരുന്നു , ഇപ്പോൾ മാസ്‌മ്യൂച്ചലിൽ ഫിനാൻഷ്യൽ അഡ്വൈസറായി പ്രവർത്തിക്കുന്നു. അവരുടെ ഭർത്താവ് ഡോ. പത്മകുമാർ രാഘവകൈമളും ഐഐടി…

അമേരിക്കയില്‍ എത്തി 100-ാം ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

ചിക്കാഗൊ: ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന വെടിവെപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും, തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥി പരിക്കേല്‍ക്കുകയും ചെയ്തു. വിജയവാഡയില്‍ നിന്നുള്ള നന്ദപ്പു ഡിവാന്‍ഷ് 23 ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ് സരണ്‍ എന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഈ മൂന്ന് വിദ്യാര്‍ത്ഥികളും ചിക്കാഗോ ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും പത്തുദിവസം മുമ്പാണ് എത്തിചേര്‍ന്നത്. മൂന്നുപേരും അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയില്‍ വെച്ചു ആയുധധാരികളായ രണ്ടുപേര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണും, ഫോണിന്റെ പാസ് വേര്‍ഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ച്ച ചെയ്തു. കവര്‍ച്ചക്ക് ശേഷം…

ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു

ഡാളസ്: ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 1973 ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപം നൽകിയ ഈ ചെറിയ പ്രാർത്ഥനാ കൂട്ടം ഇന്ന് അമേരിക്കയിലെ മലയാളികൾക്ക് അഭിമാനിക്കതരത്തിലുള്ള ഒരു മികച്ച ദേവാലയമായി മാറി കഴിഞ്ഞു . ഇരുന്നൂറിൽ പരം കുടുംബങ്ങൾ ഇന്ന് സെൻറ് മേരീസ് വലിയ പള്ളിയിൽ ആരാധനക്കായി ഒത്തു ചേരുന്നു. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ആസ്സൂത്രണം ചെയ്തിരിക്കുന്നത് .സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്കു കൈത്താങ്ങ് ആകുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു . ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനംചെയ്തു .വികാരി ഫാദർ സിജി തോമസ് ,സഹവികാരി ഫാദർ ഡിജു സ്കറിയ…