Kochi-Muziris Biennale touches the Skies with Air India Express

New tail art unveiled Thiruvananthapuram, 26th January 2023: Air India Express unveiled a new tail art developed at the Kochi-Muziris Biennale and installed on Boeing 737-800 aircraft VT-AXN. The tail art was unveiled by Mr. P. A. Mohamed Riyas, Minister of Public Works and Tourism, Kerala, along with Mr. Aloke Singh, CEO of Air India Express and President of Air Asia India, and Mr. Bose Krishnamachari, President of Kochi Biennale Foundation. The 25-feet-long tail art is an adaptation of an original acrylic painting by artist Ms.Smitha G.S. The painting depicts…

റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണി തകര്‍ച്ച നേരിടുന്നതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകവിരുദ്ധ നിഷ്‌ക്രിയ സമീപനമാണെന്നും വ്യവസായികളെ സംരക്ഷിക്കുവാന്‍ കര്‍ഷകനെ കുരുതികൊടുക്കുന്ന ക്രൂരത ഭരണസംവിധാനങ്ങള്‍ തുടരുന്ന കാലത്തോളം റബര്‍ കര്‍ഷകന് നീതി ലഭിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. റബറിന്റെ രാജ്യാന്തരവില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഇറക്കുമതി ആദായകരമല്ല. ഇതിന്റെ മറവില്‍ ആഭ്യന്തര വിപണി തകര്‍ത്ത് സംഭരണം നടത്തുകയെന്ന തന്ത്രമാണ് വ്യവസായികള്‍ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ യാതൊരു ഇടപെടലും നടത്താതെ റബര്‍ബോര്‍ഡ് വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവില വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ മാത്രമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. റബര്‍ വിപണിയെ കാലങ്ങളായി നിയന്ത്രിക്കുന്ന വ്യവസായികളുടെ റബര്‍ സ്റ്റാമ്പായി വാണിജ്യമന്ത്രാലയവും റബര്‍ ബോര്‍ഡും അധഃപതിച്ചിരിക്കുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിലോ ആഭ്യന്തര വിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിലോ ശ്രമിക്കാതെ…

Harare Hindus plan wide-ranging activities during 2023

Hindu Society Harare (HSH) in Zimbabwe seems to have lined-up extensive religious and social activities, projects, celebrations during 2023. These include three daily aartis; twice-weekly yoga classes; weekly havans, Gayatri Pariwar prayer session, Mahila Mandal, Satya Sai Bhajans, Krishnanand Saraswati Prathana, Pushpanjli Bhajans, Art of Living, Swaminarayan Satsang Sabha, Hindu Bhajan Mandal, Shishu Yuvak Mandal, Shivyog. In 2026, HSH will be celebrating 100 years of existence since its founding in 1926. To commemorate this event, HSH plans to publish a book documenting events, photos and various milestones during the last…

Azim Premji University Announces Admissions to Masters’ Programmes 2023

Developing Leaders for Social Change  Thiruvananthapuram, 27th January, 2023: Azim Premji University, Bengaluru, is inviting applications from fresh and experienced graduates for two-year full-time Postgraduate Programmes (M.A. Education, M.A. Development and M.A. Economics) and a one-year Programme (LL.M. in Law and Development) that aim to develop competent and committed professionals keen to contribute to the Indian education and social sector. Azim Premji University, Bhopal, is set to be operational from the academic year July 2023, subject to relevant approvals, and will offer similar postgraduate programs. Construction of phase 1 of the campus has been completed.…

കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും

കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതിയ ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്തു തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരുമൊത്താണ് പുതിയ ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്തത്. ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിന്‍റിങ്ങാണ് 25 അടി നീളമുള്ള ടെയില്‍ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്‍റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ…

മോർബി ദുരന്തം: ഗുജറാത്ത് പാലം നവീകരിച്ച ഒറെവയുടെ ഡയറക്ടർ മുഖ്യപ്രതി

മോർബി: മോർബി പാലം തകർന്ന കേസിൽ ഗുജറാത്ത് പോലീസ് വെള്ളിയാഴ്ച സമർപ്പിച്ച 1,262 പേജുള്ള കുറ്റപത്രം ഒറേവ ഗ്രൂപ്പ് ഡയറക്ടർ ജയ്സുഖ് പട്ടേലിനെ മുഖ്യ പ്രതിയാക്കി. 10 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ഇതിൽ ഒമ്പത് പേർ അറസ്റ്റിലായെന്നും ഡയറക്ടർ ഒളിവിലാണെന്നും രാജ്‌കോട്ട് റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. മാനേജർമാരായ ദീപക് പരേഖ്, ദിനേശ് ദവെ, മൂന്ന് സെക്യൂരിറ്റി ഗാർഡുകൾ, രണ്ട് ടിക്കറ്റ് ക്ലാർക്കുമാർ, നിരവധി സ്വകാര്യ കരാർ തൊഴിലാളികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ഓഫീസർ പറഞ്ഞു. തൂക്കുപാലം പൊതുജനങ്ങൾക്ക് അനുയോജ്യമാണോ അല്ലയോ എന്നതിന് കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ കമ്പനി സന്ദർശകർക്കായി തുറന്നുകൊടുത്തുവെന്നതാണ് ഒറെവ ഗ്രൂപ്പിനെതിരെയുള്ള പ്രധാന ആരോപണം. “ഞങ്ങൾ കമ്പനിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല, കൂടാതെ സന്ദർശകർക്കായി തൂക്കുപാലം തുറക്കുന്ന കാര്യം ഞങ്ങളെ അറിയിച്ചിട്ടില്ല,” നഗർപാലിക…

വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഉദ്ഘാടനം ചെയ്തു

എടത്വ: വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മൻ പ്രാർത്ഥിച്ച് ഓഫീസ് മന്ദിരം പ്രതിഷ്ഠിച്ചു. ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി സെൻ്റ് തോമസ് സി.എസ്.ഐ ചർച്ച് ഇടവക വികാരി റവ. ഫാദർ മാത്യൂ ജിലോ നൈനാൻ സഹകാർമ്മികത്വം വഹിച്ചു. യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ് ഓഫീസ് പ്രവർത്തനങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. സിബി ഈപ്പൻ , ജിബി ഈപ്പൻ, വി.ഇ ഈപ്പൻ എന്നിവർ നേതൃത്വം നല്‍കി.  

അസിം പ്രേംജി സർവ്വകലാശാല 2023ലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം, ജനുവരി 27, 2023: ബംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. അസിം പ്രേംജി സർവകലാശാല ഭോപ്പാലിൽ 2023 ജൂലൈയിലെ അധ്യയന വർഷം മുതൽ എല്ലാവിധ അംഗീകാരങ്ങൾക്ക് വിധേയമായി പ്രവർത്തനം ആരംഭിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി സമാനമായ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും സർവ്വകലാശാലയിൽ സജ്ജീകരിക്കും. ക്യാമ്പസിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അസിം പ്രേംജി സർവകലാശാലയിലെ പഠനം: ബിരുദാനന്തര ബിരുദ പഠന പ്രോഗ്രാമുകളിൽ നൂറിലധികം…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് “പതിനെട്ടാമിടം” എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു…

ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം; അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു

മെംഫിസ് (ടെന്നിസി ):ഈ മാസമാദ്യം ടയർ നിക്കോൾസിന്റെ അറസ്റ്റിനിടെയുള്ള നടപടികളുടെ പേരിൽ പുറത്താക്കപ്പെട്ട അഞ്ച് മുൻ മെംഫിസ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റം ചുമത്തിയതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് മൾറോയ് വ്യാഴാഴ്ച അറിയിച്ചു. മുൻ ഉദ്യോഗസ്ഥരായ ടഡാരിയസ് ബീൻ, ഡിമെട്രിയസ് ഹേലി, ജസ്റ്റിൻ സ്മിത്ത്, എമിറ്റ് മാർട്ടിൻ, ഡെസ്മണ്ട് മിൽസ് ജൂനിയർ എന്നിവർക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകം, ഗുരുതരമായ ആക്രമണം, രണ്ട് തട്ടിക്കൊണ്ടുപോകൽ, രണ്ട് ഉദ്യോഗസ്ഥ ദുഷ്പെരുമാറ്റം, രണ്ട് ഉദ്യോഗസ്ഥർക്ക് ഒരു കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടിച്ചമർത്തൽ, മൾറോയ് പറഞ്ഞു. രണ്ടാം ഡിഗ്രി കൊലപാതകം ടെന്നസിയിൽ നിർവചിക്കപ്പെട്ടിരിക്കുന്നത് “മറ്റൊരാളെ അറിയുന്ന കൊലപാതകം” എന്നാണ്, കൂടാതെ 15 മുതൽ 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന എ ക്ലാസ് കുറ്റമായി കണക്കാക്കപ്പെടുന്നു. 29 കാരനായ നിക്കോൾസ് എന്ന കറുത്ത…