കൊല്ലം പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 74മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സഗയാ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ. ആർ നായർ മുഖ്യപ്രഭാഷണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും അസി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും അറിയിച്ചു സെക്രട്ടറി അനോജ് മാസ്റ്റർ സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

Hindus welcome idea of putting God back into Nebraska schools, if it includes Hindu gods

Hindus very much like the idea of daily prayer in Nebraska public schools as long as it includes the prayers of diverse religions and denominations practiced in Nebraska and the nation and the expression of non-believers. Talking about prayer; distinguished Hindu statesman Rajan Zed, in a statement today, said that a reverent petition for help or expression of devotion-love-praise-thanks addressed to an object of worship was important, intensely valuable, significant and uplifting to many of us. Prayer for common good helped us to grow in holiness and prayers from diverse…

ചേർത്തല ഗവ. എൻജിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ട് യു എസ് ടി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

2023 ലെ തങ്ങളുടെ സി എസ് ആർ സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി ആലപ്പുഴ:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ചേർത്തല ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. യു.എസ്.ടി യുടെ 2023-ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി. രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എസ്.ടി.യിൽ നിന്നുള്ള 200-ലധികം സന്നദ്ധപ്രവർത്തകർ ചേർത്തലയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒത്തുകൂടിയാണ് വൃക്ഷത്തൈകൾ നട്ടത്. ഒപ്പം കോളേജിലെ 100 വിദ്യാർത്ഥികളും ഈ സംരംഭത്തിൽ പങ്കാളികളായി. ഡെൻസ് ഫോറസ്റ്റ് പ്രക്രിയ പ്രകാരമുള്ള വനവൽക്കരണമാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി അവലംബിച്ചത്. ഏകദേശം 90 തരം വൃക്ഷങ്ങളുടെ തൈകളാണ് നടാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ 8.30 ന് യു.എസ്.ടി വോളണ്ടിയർമാർ…

കൊല്ലത്ത് പോലീസിനു നേരെ വടിവാള്‍ വീശി ഗുണ്ടകളുടെ വിളയാട്ടം; വെടിയുതിര്‍ത്ത് പോലീസ്

കൊല്ലം: കൊല്ലത്ത് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പോലീസ് വെടി വെച്ചു. അടൂർ റസ്റ്റ് ഹൗസ് മര്‍ദ്ദന കേസിലെ പ്രതികളെ പിടികൂടാൻ കൊല്ലം പടപ്പക്കരയിലെത്തിയ പൊലീസിനു നേരെയാണ് വടിവാള്‍ വീശിയത്. സ്വയരക്ഷയ്ക്കായി പോലീസ് വെടിവെയ്ക്കുകയായിരുന്നു. മൂന്നു പേരാണ് പോലീസിനെ ആക്രമിച്ചത്. ഒരാളെ പിടികൂടിയെങ്കിലും മറ്റു രണ്ടുപേർ സമീപത്തെ തടാകത്തിൽ ചാടി രക്ഷപ്പെട്ടു. നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല്…

ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു

തൃശ്ശൂര്‍: ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാപരമായ ഗുണങ്ങളുള്ള ലാഭേച്ഛയില്ലാത്ത സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത നേർക്കുനേർ, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളർ ബലൂൺ എന്നിവയാണ് വി ആർ ദാസ് നിർമ്മിച്ച ചിത്രങ്ങൾ. സാൻഡ് നഗർ, ഡ്രീം സിറ്റി എന്നീ സീരിയലുകൾ അദ്ദേഹം യുഎഇ ആസ്ഥാനമാക്കി നിർമ്മിച്ചു. സാൻഡ് സിറ്റി സംവിധാനം ചെയ്തത് ശ്യാമപ്രസാദും ഡ്രീം സിറ്റി സജി സുരേന്ദ്രനും ആണ്. ഭാര്യ വിലാസിനി. മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ രാജോഷ് നായർ, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളുണ്ട്.…

അപൂർവ ജനിതക വൈകല്യമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപ; ദമ്പതികള്‍ സുമനസ്സുകളുടെ സഹായം തേടുന്നു

പാലക്കാട്: 15 മാസം പ്രായമുള്ള നിർവാൻ ഇരിക്കാൻ പാടുപെടുമ്പോൾ സാരംഗ് മേനോനും അദിതി നായരും നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് . ടൈപ്പ്-2 സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) രോഗനിർണയം നടത്തിയ ആൺകുട്ടിക്ക് പേശികൾക്ക് ശക്തിയില്ലാത്തതിനാൽ നടക്കാൻ കഴിയില്ല. 80,000-ത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവ ജനിതക വൈകല്യ രോഗമാണിത്. സോൾജെൻസ്മ, ഒറ്റത്തവണ ജീൻ മാറ്റിസ്ഥാപിക്കൽ തെറാപ്പിയാണ് ഒരു പക്ഷേ ഏക പ്രതീക്ഷ. എന്നാൽ, മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ കൂറ്റനാട് സ്വദേശി സാരംഗ് മേനോന് 17.5 കോടി രൂപ സമാഹരിക്കുക പ്രയാസമേറിയതാണ്. ജനുവരി 13-നാണ് രോഗം കണ്ടെത്തിയത്. അന്നുമുതൽ, എല്ലായിടത്തുനിന്നും സഹായം തേടുന്ന തിരക്കിലായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ഇവർ തിരുവനന്തപുരത്ത് വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടിരുന്നു, കുട്ടിയുടെ ദയനീയാവസ്ഥ അറിഞ്ഞ അവർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അക്കാര്യം പോസ്റ്റ് ചെയ്തു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ…

ആഗോളതലത്തിൽ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട്, വേൾഡ് ബെഞ്ച്മാർക്ക് പഠനം ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തു. സ്വീഡൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബൽ നടത്തിയ പഠനം ലോകമെമ്പാടുമുള്ള മികച്ച പ്രോഗ്രാമുകളെ തിരിച്ചറിയുകയും ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ പങ്കിടുകയും ചെയ്യുന്നു. പഠനത്തിന്റെ ആറാം പതിപ്പിൽ 1,800-ലധികം സ്ഥാപനങ്ങളെ വിലയിരുത്തി. ആദ്യ അഞ്ച് പട്ടികയിൽ സംസ്ഥാനം ഉൾപ്പെട്ടതിനെ കുറിച്ച് മാത്രമാണ് ആശയവിനിമയത്തിൽ പരാമർശിക്കുന്നതെന്നും അതിന്റെ കൃത്യമായ സ്ഥാനം ജൂണിൽ മാത്രമേ പ്രഖ്യാപിക്കൂവെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നയത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സ്റ്റാർട്ടപ്പ് മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ റാങ്കിങ് സഹായിക്കും: മുഖ്യമന്ത്രി ലോക ബെഞ്ച്മാർക്ക് പഠനത്തിന്റെ അംഗീകാരം കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ…

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ വെസ്റ്റ്ചെസ്റ്റർ സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ

പോർട്ട്‌ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്ററിൽ ആരംഭിച്ചു. 2023 ജനുവരി 22 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആ പള്ളിയിൽ നടന്ന കിക്കോഫ് യോഗത്തിൽ വികാരി ഫാ. ജോർജ്ജ് കോശി FYC ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. എം.വി. ഏബ്രഹാം, തോമസ് കോശി (ഭദ്രാസന അസംബ്ലി പ്രതിനിധി), ഡോ. ഫിലിപ്പ് ജോർജ് എന്നിവർ HTRC-യെ കുറിച്ചും ഇടവകയുടെ…

ഡോ. റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ്‌ ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്‌നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു. ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80)…

ഫൊക്കാനയുടെ മികച്ച എം.എൽ.എ യ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്

വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്കാരം കോട്ടയം എം.എൽ.യും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ എയും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാക്ഷണൻ എന്ന് ഫൊക്കാനാ പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തിൽ നേതാക്കൾ പുലർത്തേണ്ട സത്യസന്ധത പുലർത്തുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്ക്കാരം അത് അർഹിക്കുന്ന വ്യക്തിക്ക് നൽകാനായി എന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കരയും അറിയിച്ചു. കോട്ടയം തിരുവഞ്ചൂർ കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949…