മലപ്പുറത്തോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് അനീതി: റസാഖ് പാലേരി

മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി പറഞ്ഞു. വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി . വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാം. കേരളം ഭരിച്ച കക്ഷികൾ മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറഞ് തെറ്റ് തിരുത്താൻ തെയ്യാകാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവിശ്യം വർഗീയവത്കരിച്ചു കാണാനാണ് രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവിശ്യത്തിന് ശക്തമായ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്…

സൈനികന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി

കീഴുപറമ്പ്.ജമ്മു കാശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി നുഫൈലിന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി. കരിപ്പൂർ എയർപോർട്ടിൽ നിന്ന് നുഫൈലിന്റ ഭൗതിക ശരീരത്തിനൊപ്പം വിലാപ യാത്രയായി പാർട്ടി നേതാക്കൾ അനുഗമിച്ചു. ശേഷം ജന്മദേശമായ കുനിയിൽ കൊടവങ്ങാടുള്ള മൈതാനത്ത് പൊതുദർശനത്തിൽ പാർട്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി,സെക്രട്ടറി പ്രേമജി പിഷാരടി, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,മണ്ഡലം പ്രസിഡണ്ട് കെ.കെ റഷീദ്, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ള, സെക്രട്ടറി അഷ്റഫ് കോളകോടൻ, ട്രഷറർ ശിഹാബ് പി.കെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്‌ലം, പതിനൊന്നാം വാർഡ് മെമ്പർ കെ.വി റഫീഖ് ബാബു തുടങ്ങിയവരും കെ.സി അഹമ്മദ് കുട്ടി, അനീസ് കുനിയിൽ, മുസ്തഫ മാസ്റ്റർ,എന്നിവരും അന്ത്യോപചാരമർപ്പിച്ചു.

വെൽഫയർ പാർട്ടി മേഖല നേതൃസംഗമം സംഘടിപ്പിച്ചു

മലപ്പുറം : കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. പൗര രാഷ്ട്രീയത്തിലും അധികാര രാഷ്ട്രീയത്തിലും ഒരു പോലെ ഇടപെടാൻ പാർട്ടിക്ക് സാധിച്ചു. പാർലമെന്ററി രംഗത്ത് പാർട്ടി കൂടുതൽ കരുത്തുകാട്ടുമെന്നും അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പടപ്പറമ്പ് അജ്‌വ കൺവെൻഷൻ സെന്റർ നടന്ന മേഖല നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു. നാസർ കീഴ്പറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് നിസാര്‍, മുനീബ് കാരക്കുന്ന് ആരിഫ് ചുണ്ടയിൽ, നസീറ ബാനു എന്നിവർ സംസാരിച്ചു. ജാഫർ സി സി സ്വാഗതവും ശാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.

നടുമുറ്റം ഖത്തർ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെൻ്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡിലെ റിയാദ മെഡിക്കല്‍ സെൻ്ററിലാണ് വെളളിയാഴ്ച രാവിലെ മുതല്‍ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഐ സി ബി എഫ് ആക്റ്റിംഗ് പ്രസിഡന്‍റ് വിനോദ് നായർ, ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കൺവീനർ രജനി മൂർത്തി, ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം കുൽദീപ് കൌർ, റിയാദ മെഡിക്കല്‍ സെൻ്റർ ജനറൽ മാനേജർ ജംഷീർ ഹംസ,റിയാദ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുൽ കലാം, ഐ എസ് സി പ്രതിനിധി വർക്കി ബോബൻ ,നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി , കൾച്ചറൽ ഫോറം പി ആർ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയർ ബിസിനസ് സെഷനിൽ…

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റി; ഇനി മുതല്‍ ‘അമൃത് ഉദ്യാനം’

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റിയതിന് ശേഷം ഇന്ന് രാഷ്ട്രപതി ഭവനിൽ അമൃത് ഉദ്യാനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവ്വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ‘അമൃത് മഹോത്സവ്’ പ്രമേയത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ മുഗൾ ഉദ്യാനത്തിന്റെ പേര് ശനിയാഴ്ച അമൃത് ഉദ്യാൻ എന്നാക്കി മാറ്റിയിരുന്നു. ഉദ്യാനങ്ങൾ ജനുവരി 31-ന് പൊതുജനങ്ങൾക്കായി തുറന്ന് 2023 മാർച്ച് 26 വരെ തുറന്നിരിക്കും. ഉദ്യാൻ ഉത്സവ് 2023 ലെ പ്രധാന ആകർഷണങ്ങൾ ഈ വർഷത്തെ ഉദ്യാന ഉത്സവത്തിൽ, മറ്റ് നിരവധി ആകർഷണങ്ങൾക്കൊപ്പം, സന്ദർശകർക്ക് പ്രത്യേകമായി കൃഷി ചെയ്ത 12 തനതായ ഇനങ്ങളുടെ തുലിപ്സ് കാണാൻ കഴിയും, അവ ഘട്ടം ഘട്ടമായി പൂക്കും. സന്ദർശന വേളയിൽ ഏതെങ്കിലും പ്രത്യേക പൂവ്, ചെടി അല്ലെങ്കിൽ വൃക്ഷം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആളുകൾക്ക് പൂന്തോട്ടത്തിൽ സ്ഥാപിച്ചിരിക്കുന്ന…

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഗുജറാത്തിലെ ജൂനിയർ ക്ലർക്ക് പരീക്ഷ റദ്ദാക്കി; ഒരാള്‍ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ജൂനിയർ ക്ലർക്ക് റിക്രൂട്ട്‌മെന്റിനായുള്ള ഗുജറാത്ത് സർക്കാരിന്റെ മത്സര പരീക്ഷ ഞായറാഴ്ച നിശ്ചയിച്ചതിന് മണിക്കൂറുകൾക്ക് മുമ്പ് ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതായും ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സംസ്ഥാന പഞ്ചായത്ത് പരീക്ഷാ ബോർഡ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള 2,995 കേന്ദ്രങ്ങളിലായി 1,181 തസ്‌തികകളിലേക്ക് നടത്താനിരുന്ന പരീക്ഷയിൽ 9.5 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ഒരു സൂചനയുടെ അടിസ്ഥാനത്തിൽ, പോലീസ് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാവിലെ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പകർപ്പ് കണ്ടെടുത്തു, തുടർന്ന് ഗുജറാത്ത് പഞ്ചായത്ത് സർവീസ് സെലക്ഷൻ ബോർഡ് ഉദ്യോഗാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചു,” ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ക്ലർക്ക് (അഡ്‌മിനിസ്‌ട്രേറ്റീവ്/അക്കൗണ്ടിംഗ്) പരീക്ഷ ജനുവരി 29 ന് രാവിലെ 11 നും 12 നും ഇടയിൽ വിവിധ ജില്ലകളിലായി നടത്തേണ്ടതായിരുന്നു. ഞായറാഴ്ച…

ഇന്നത്തെ രാശിഫലം (ജനുവരി 29, ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കുവേണ്ടി നിങ്ങൾ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. നിങ്ങൾ ഒരു തീർത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽനിന്നും നിങ്ങൾക്ക് വാർത്തകൾ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസ്സുകാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ഇന്ന് ചില തടസ്സങ്ങൾ നേരിടാം. കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്‌നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ പ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക! കാത്തിരിക്കുക!! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകൽ, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഗണേശൻ നിങ്ങൾക്ക് ഇന്ന്…

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ ഫാമിലി നൈറ്റ് വൻ വിജയം

ന്യൂ ജഴ്‌സി: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ എല്ലാ വർഷവും നടത്താറുള്ള ഫാമിലി നൈറ്റ് ഈ വർഷവും നടത്തി വൻ വിജയമാക്കി. ചെയർമാൻ സ്റ്റാൻലി തോമസിൻ്റെ അദ്ധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഈ പ്രോഗ്രാമിൻ്റെ എം സി ആയി ഫിലിപ്പ് മാരേട്ട് ചുമതലയേറ്റു. തുടർന്ന് പ്രോവിൻസിൻ്റെ സെക്രട്ടറി രാജീവ് ജോർജിൻ്റെ സ്വാഗത പ്രസംഗത്തിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രോവിൻസിൽ ഭഗവാക്കാകാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനംകൊള്ളുന്നു എന്നും, ആഗോള നെറ്റുവർക്കുള്ള ഈ സംഘടന ചാരിറ്റി പ്രവർത്തനങ്ങളക്ക് മുൻതൂക്കം കൊടുക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് എന്നും, ഈ സംഘടനയുടെ എല്ലാ പ്രവർത്തങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അറിയിച്ചുകൊണ്ട്, പ്രോവിൻസിൻ്റെ ക്ഷണം സ്വീകരിച്ചു് എത്തിയിരിക്കുന്ന റീജിയൻ്റെയും, പ്രൊവിൻസുകളുടെയും, നേതാക്കന്മാരെയും, മറ്റ് സംഘടനകളുടെ എല്ലാ നേതാക്കന്മാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. ചെയർമാൻ സ്റ്റാൻലി തോമസ് വേൾഡ് മലയാളി…