വാണി ജയറാമിന്റെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും; എം കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു

ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം ചടങ്ങുകൾ നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് (ഞായറാഴ്ച) ഹാഡോസ് റോഡിന് സമീപമുള്ള വസതിയിൽ അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച മഹതിയായ ഗായികയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം വാങ്ങാതെ വാണി ജയറാം വിടവാങ്ങിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഭാഷകളിലായി തന്റെ ജീവിതകാലത്ത് ആലപിച്ച നിരവധി ഗാനങ്ങൾ വാണി ജയറാം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. അതേസമയം,…

കൂടത്തായി കൊലപാതക കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡോ വിഷമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്

കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവ്. നാഷണൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള വര്‍ഷങ്ങളിലാണ് ഇവര്‍ മരണപ്പെട്ടത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചു

കെയ്‌റോ : മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചതായി ഈജിപ്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2015 നും 2018 നും ഇടയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ഇസ്മായിൽ. 2013 മുതൽ 2015 വരെ പെട്രോളിയം, ധാതു വിഭവ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഈപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി, പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി, മറ്റ് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ശരിക്കും ഒരു മഹാനായിരുന്നു, ഏറ്റവും പ്രയാസമേറിയ സമയങ്ങളിലും സാഹചര്യങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുത്തു,” സിസിയെ ഉദ്ധരിച്ച് പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “വ്യക്തിപരമായ നേട്ടങ്ങൾക്ക് മുകളിൽ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച, നിസ്വാർത്ഥനും അർപ്പണബോധമുള്ളവനും വിശ്വസ്തനും ദാനശീലനുമായ വ്യക്തിയായാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്,” ഇസ്മയിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

പാക്കിസ്താന്‍ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് (79) ദുബായിൽ അന്തരിച്ചു

2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. പാക്കിസ്താന്‍ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (റിട്ട) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഞായറാഴ്ച ദുബായിലെ ഒരു ആശുപത്രിയിൽ 79-ാം വയസ്സിൽ അന്തരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണ കാരണമെന്ന് പറയുന്നു. മൃതദേഹം പാക്കിസ്താനിൽ എത്തിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു മുഷറഫ് എന്നാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെയും റെഡ് മോസ്‌ക് പുരോഹിതനെയും കൊലപ്പെടുത്തിയ കേസിലാണ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2016 മുതൽ ദുബായിൽ താമസിക്കുന്ന മുൻ പ്രസിഡന്റിനെതിരെ 2007ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത്…

സംസ്ഥാന ബജറ്റ് – മങ്കട മണ്ഡലത്തോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി

സംസ്ഥാന ബജറ്റിൽ മങ്കട മണ്ഡലത്തോട് തുടർച്ചയായ അവഗണനയാണുള്ളത്. മണ്ഡലത്തിലെ സുപ്രധാന വികസന പ്രശ്നവും അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായ ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. ബൈപ്പാസ് സ്ഥലമേറ്റെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതി ഇപ്പോഴും കിഫ്ബി ഏറ്റെടുത്തിട്ടില്ല. മങ്കട ആശുപത്രി യുടെ ഗതിയും വ്യത്യസ്തമല്ല. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ താലൂക്ക് ആശുപത്രി, ഇപ്പോഴും സി. എച്ച്. സി യായി തുടരുകയാണ്. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ആശുപത്രി ക്ക് ഈ ബജറ്റിലും ഫണ്ട് അനുവദിക്കാതിരുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ കുറിപ്പിൽ അറിയിച്ചു. മണ്ഡലം സെക്രട്ടറി സിഎച് സലാം, ട്രഷറർ അഷറഫ് കുറുവ,വൈസ് പ്രസിഡന്റ് മുഹമ്മദലി മങ്കട, ജസീല കെപി, അസി സെക്രട്ടറി ഡാനിഷ് മങ്കട, നസീമ സിഎച് തുടങ്ങിയവർ സംസാരിച്ചു.

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 5, ഞായര്‍)

ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. വേവലാതികൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിക്കാവുന്ന ആളുകളുമായുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ കഴിയും. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാനാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനം വന്നു ചേരും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും അന്തരീക്ഷം ഇന്ന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. അതുവഴി സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഈ അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കും. കച്ചവടത്തിൽ താത്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ…

മതസൗഹാർദ്ദ ലോക സമാധാന ഉച്ചകോടി 2023 തിരുവനന്തപുപുരത്ത് ഫെബ്രുവരി 12-ന്

ന്യൂയോർക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള “ ലോക സമാധാന ഉച്ചകോടി 2023” (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. ന്യൂയോർക്കിലുള്ള വേൾഡ് യോഗ കമ്മ്യൂണിറ്റി, യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (URI) ദക്ഷിണേന്ത്യ ഘടകം, URI യുടെ പോത്തൻകോട് കോർപറേഷൻ സർക്കിൾ ആയ ഇന്റർ റിലീജിയസ് ഡയലോഗ് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ് (IRD 4 SDG), എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമാധാന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ഈ സംരംഭത്തിൽ ഒരു പങ്കാളിയാണ്. യുണൈറ്റഡ് നേഷൻസ് എൻ.ജി.ഒ. സമിതിയുടെ സെക്രട്ടറി ഗുരുജി ദിലീപ് കുമാർ തങ്കപ്പൻ (യു.എസ്.എ) അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയുടെ ഉദ്‌ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി നിർവഹിക്കും, യു.ആർ.ഐ. ഏഷ്യ സെക്രട്ടറി…

വിദ്യാർത്ഥികളുടെ കടം റദ്ദാക്കാൻ ബൈഡനു അധികാരമില്ലെന്ന്

വാഷിംഗ്‌ടൺ ഡി സി :2003ലെ ഹീറോസ് ആക്റ്റ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കടം റദ്ദാക്കാൻ ബൈഡനു അധികാരമില്ലെന്ന് വെള്ളിയാഴ്ച, 222 ഹൗസ് റിപ്പബ്ലിക്കൻമാരിൽ 128 പേരും സുപ്രീം കോടതിയിൽ ഒപ്പു വെച്ചു സമർപ്പിച്ച അമിക്കസ് ബ്രീഫിൽ ആവശ്യപ്പെട്ടു . ദുരിതാശ്വാസത്തെ എതിർത്ത് 43 റിപ്പബ്ലിക്കൻ സെനറ്റർമാരും സമർപ്പിച്ച പ്രത്യേക അമിക്കസ് ബ്രീഫിൽ ഒപ്പു വെച്ചിട്ടുണ്ട് . 2003ലെ ഹീറോസ് ആക്റ്റ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കടം റദ്ദാക്കാൻ ബിഡന് അധികാരമില്ലെന്ന് ഇരുവരും വാദിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി-വായ്പ മാപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് യാഥാസ്ഥിതികർ ഉൾപ്പെടെ നിരവധി പേർ സുപ്രീം കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട് – നൂറുകണക്കിന് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ഈ ആവശ്യത്തിൽ ചേർന്നു. ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി ഇതിൽ ഒപ്പുവെച്ചില്ല എന്നത് ശ്രദ്ധേയമാണ്, എന്നാൽ ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസും ഭൂരിപക്ഷ വിപ്പ് ടോം എമ്മറും ഒപ്പിട്ടവരിൽ…

വാണിയമ്മക്ക് ഒരു യാത്രാ മൊഴി

ഒമ്പതാം ക്ലാസ്സ് പഠനത്തിനുശേഷമുള്ള മധ്യവേനലവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് ബാല്യകാല സുഹൃത്തറിയിച്ചത്. “നാളെ നമ്മുടെ ഗ്രാമത്തിലെ ആദ്യത്തെ സിനിമാ കൊട്ടകയുടെ ഉൽഘാടനമാണ്. മാറ്റിനി ഷോയ്ക്കു തന്നെ നമുക്കു പോകണം”. അങ്ങനെ വളരെയേറെ സന്തോഷത്തോടെ നാട്ടിൻപുറത്തെ സിനിമാ കൊട്ടകയിലെ ആദ്യപ്രദർശനം, സുഹൃത്തിനോടൊപ്പം കണ്ടിറങ്ങിയപ്പോൾ, പിന്നീടുവരുന്ന ഫസ്റ്റ് ഷോ കാണുവാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. നാൽപതു വർഷത്തോളം ഗ്രാമവാസികൾക്ക്, വിനോദ അനുഭൂതി പകർന്നു കൊണ്ട് സിനിമാ കൊട്ടക പാതയോരത്ത് തലയുയർത്തി നിലനിന്നിരുന്നു. കൊട്ടകയിൽ നിന്നും മാറ്റനിക്കു മുമ്പുള്ള ആദ്യഗാനം ഉയരുമ്പോളാണ് ഉച്ചകഴിഞ്ഞ് രണ്ടര മണിയായി എന്ന് പ്രദേശവാസികൾ അറിഞ്ഞിരുന്നത്. അതുപോലെ വൈകുന്നേരം ആറു മണിക്കും, രാത്രി ഒമ്പതരക്കും കൃത്യമായി, ഗാനങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചെത്തിയിരുന്നു. അന്ന് ഒരുമിച്ചിരുന്ന് സിനിമാ കണ്ട പല പ്രദേശവാസികളും കാലയവനികക്ക് പിന്നിൽ മറഞ്ഞുപോയി. സിനിമയുടെ പേരും, കഥയും, മിക്ക അഭിനേതാക്കളും വിസ്‌മൃതിയിലാണ്ടു. പക്ഷെ, ബാല്യകാല സ്മ്രിതികൾ ഇടക്കിടെ…

ചൈനീസ് ചാര ബലൂൺ മിസൈൽ ഉപയോഗിച്ചു തകർത്തതായി പെന്റഗൺ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പബ്ലിക്ക് പാർട്ടിയിൽ നിന്നും ശക്തമായ സമ്മർദ്ദങ്ങൾ വര്ധിച്ചുവന്ന സാഹചര്യത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെ തുടർന്ന് ശനിയാഴ്ച കരോലിന തീരത്ത് ചൈനീസ് ചാര ബലൂൺ അമേരിക്ക മിസൈൽ ഉപയോഗിച്ചു തകർത്തതായി പെന്റഗൺ അറിയിച്ചു വടക്കേ അമേരിക്കയിലുടനീളമുള്ള സെൻസിറ്റീവ് സൈനിക സൈറ്റുകൾ കടന്ന് വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള സംഘർഷത്തിന്റെ ഏറ്റവും പുതിയ ഫ്ലാഷ് പോയിന്റായി മാറിയതിന് ശേഷമാണ് ബലൂൺ വെടിവച്ചത്. ബ​ലൂ​ൺ​ ​വെ​ടി​വ​യ്ക്കു​ന്ന​തി​ന് ​മു​ന്നേ​ ​മൂ​ന്ന് ​എ​യ​ർ​പോ​ർ​ട്ടു​ക​ളും​ ​വ്യോ​മ​പാ​ത​യും​ ​യു.​എ​സ് ​അ​ട​ച്ചിരുന്നു. താ​ഴെ​ ​വീ​ഴു​മ്പോ​ഴു​ണ്ടാ​യേ​ക്കാ​വു​ന്ന​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​മു​ൻ​നി​റു​ത്തി​ ​ബ​ലൂ​ൺ​ ​വെ​ടി​വ​ച്ച് ​വീ​ഴ്ത്തേ​ണ്ട​ ​എ​ന്നാ​ണ്​ആ​ദ്യം​ ​യു.​എ​സ് ​തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഇ​ന്ന​ലെ​ ​ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.​ ​ ബ​ലൂ​ണി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​യു.​എ​സ് ​ക​പ്പ​ലു​ക​ളെ​ ​വി​ന്യ​സി​ച്ചിരുന്നു.​ ​ജ​നു​വ​രി​ 28​ ​മു​ത​ൽ​ ​യു.​എ​സ് ​വ്യോ​മ​പ​രി​ധി​യി​ലൂ​ടെ​ ​നീ​ങ്ങി​യ​ ​ഭീ​മ​ൻ​ ​ബ​ലൂ​ൺ​ ​ചൈ​ന​യു​ടെ​ ​ചാ​ര​ ​ബ​ലൂ​ൺ​…