കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ സമരത്തിലേക്ക്

ksrtc-bus-strike--699x317

തിരുവനന്തപുരം: സൂപ്പര്‍ക്ളാസ് ബസ് പെര്‍മിറ്റുകളുടെ ദേശസാത്കരണം അട്ടിമറിക്കുന്നതിനെതിരെ ആഗസ്റ്റ് 27ന് അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി സംയുക്ത സമരസമിതി അറിയിച്ചു.

ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാതിരിക്കുക, പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷന്‍, കെ.എസ്.ആര്‍.ടി.സി ലേബര്‍ യൂനിയന്‍, കെ.എസ്.ആര്‍.ടി എംപ്ളോയീസ് യൂനിയന്‍, കെ.എസ്.ആര്‍.ടി എംപ്ളോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.

ആഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചിന് എല്ലാ ഡിപ്പോകളിലും മനുഷ്യച്ചങ്ങല തീര്‍ക്കും. തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഭവന്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയാണ് മനുഷ്യച്ചങ്ങല.

Print Friendly, PDF & Email

Related News

Leave a Comment