ആളില്ലാ ലെവല്‍ക്രോസില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 26 മരണം

INDIA-TRAIN_c1123662_14724_496

ഹൈദരാബാദ്: തെലങ്കാനയില്‍ ആളില്ലാ ലെവല്‍ക്രോസില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 26 മരണം. മരിച്ചവരില്‍ 25 പേരും സ്കൂള്‍ കുട്ടികളാണ്. ബസ് ഡ്രൈവര്‍ ബിക്ഷാപതി ഗൗഡും മരിച്ചു.

വ്യാഴാഴ്ച രാവിലെ 9.10ന് സ്കൂള്‍ ബസ് മാസായിപേട്ട് ഗ്രാമത്തിലെ ആളില്ലാ ലെവല്‍ക്രോസിലൂടെ കടക്കുമ്പോള്‍ നാന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇസ്ലാംപൂര്‍, സക്കീര്‍പള്ളി, കിഷ്താപൂര്‍, വെങ്കടപൂര്‍ ഗ്രാമങ്ങളില്‍നിന്നുള്ള 40 വിദ്യാര്‍ഥികളെയും കൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്നു ബസ്. ഏഴിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നതില്‍ ഏറെയും.

ട്രെയിന്‍ ബസിനെ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ വേഗത കുറക്കണമെന്ന നിയമം ഡ്രൈവര്‍ പാലിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, ബസ് ലെവല്‍ക്രോസ് കടക്കുന്ന സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ രണ്ടു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട ഒരു പിതാവ് ദുരന്തവിവരമറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു.

6881_Train Hits Bus APTOPIX India Deadly _Cham640 child1_0_0_0_0_0_0_0_0_0

Print Friendly, PDF & Email

Leave a Comment