വിദ്യാര്‍ഥിനികള്‍ മൈലാഞ്ചിമൊഞ്ചുമായി ഈദിനൊരുങ്ങി

mehandi festival

തൃശൂര്‍: ഈദിനെ വരവേല്‍ക്കാന്‍ കോളജു വിദ്യാര്‍ഥിനികള്‍ ഒരുങ്ങി. തൃശൂര്‍ ലോകോളേജിലെ വിദ്യാര്‍ത്ഥിനി കൂട്ടായ്മകളായ പ്രിയദര്‍ശിനി ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ മെഹന്തി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. നിരവധി വിദ്യാര്‍ഥിനികള്‍ മെഹന്തി ഫെസ്റ്റില്‍ പങ്കെടുത്തു. ലോ കോളജ് അംഗണത്തില്‍ നടന്ന പരിപാടി കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ശോഭാസുബിന്‍ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് അങ്കണത്തില്‍ സുന്ദരിമാരുടെ മെഹന്തി ഡിസൈനുകള്‍ അത്യാകര്‍ഷകമായി. സംസ്ഥാനതല മെഹന്തി മല്‍സരത്തില്‍ വിവിധ കോളജുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. നാട്ടിക എസ്.എന്‍ കോളജിന്‍െറ ഷബന ബഷീറും എം. ശ്രീലക്ഷ്മിയും ഒന്നാം സ്ഥാനം നേടി. എം.ഇ.എസ് അസ്മാബി കോളജിന്‍െറ ഫാത്തിമത്ത് സ്വാധയും എന്‍.എസ്. നജ്മയും രണ്ടാം സ്ഥാനം നേടി. വിദ്യാര്‍ഥികളുടെ ഒപ്പനകളുമുണ്ടായിരുന്നു.

mehanthi students

Print Friendly, PDF & Email

Leave a Comment