കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‌ പ്രൗഡിയേകി ചിക്കാഗോ കെ.സി.എസ്‌. പ്രൊസഷന്‍ ഒന്നാംസ്ഥാനത്ത്‌

image (1)

ചിക്കാഗോ: കെ.സി.സി.എന്‍.എ.യുടെ 11-ാമത്‌ കണ്‍വന്‍ഷന്റെ പ്രഥമദിനത്തില്‍ ഇരുപത്‌ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ കെ.സി.എസ്‌. ചിക്കാഗോയുടെ ഘോഷയാത്ര ഒരു വേറിട്ട അനുഭവമായിരുന്നു. കെ.സി.എസില്‍ നിന്നുള്ള രണ്ടായിരത്തോളം അംഗങ്ങള്‍ വിവിധ വേഷവിധാനത്തില്‍ ചെണ്ടമേളത്തിന്റെയും, പഞ്ചവാദ്യങ്ങളുടെയും, തനതായ കേരള സംസ്‌ക്കാരത്തിന്റെയും, ക്‌നാനായ പാരമ്പര്യത്തിന്റെയും, കുടിയേറ്റ രാജ്യമായ അമേരിക്കയിലെ വിവിധ സംസ്‌ക്കാരങ്ങളെയും, പ്രതിനിധാനം ചെയ്‌ത്‌ നടത്തിയ ഘോയാത്ര കണ്ടുനിന്നവര്‍ക്ക്‌ നയനാനന്ദമായിരുന്നു.

ഘോഷയാത്രയ്‌ക്ക്‌ സജി ഇറപുറം, ജോമോള്‍ ചെറിയത്തില്‍, ഡെല്ല നെടിയകാലായില്‍, ജിമ്മി കണിയാലില്‍, ഗ്രേസി വാച്ചാച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പത്തഞ്ചംഗ കമ്മറ്റിയാണ്‌ നേതൃത്വം കൊടുത്തത്‌. ഘോഷയാത്രയ്‌ക്കുള്ള ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി കരസ്ഥമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മറ്റിയംഗങ്ങളേയും കെ.സി.എസ്‌. ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അഭിനന്ദിച്ചു.

image

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment