Flash News

രാജേഷ്ഖന്നയുടെ ബംഗ്ലാവ് രഹസ്യമായി വിറ്റു

July 26, 2014 , സ്വന്തം ലേഖകന്‍

28മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ ബംഗ്ലാവ് ‘വര്‍ധന്‍ ആശിര്‍വാദ്’ രഹസ്യമായി വിറ്റു. ഖന്നയുടെ സ്വത്തില്‍ തനിക്കും അവകാശമുണ്ടെന്നവകാശപ്പെട്ട് ജീവിതപങ്കാളിയായ അനിത അദ്വാനി കോടതിയെ സമീപിച്ചിരിക്കെയാണ് രഹസ്യ വില്‍പന. രാജേഷ് ഖന്നയുടെ അവസാന നാളുകളിലാണ് അനിത അദ്വാനി രംഗത്തത്തെിയത്.

ശശി ഷെട്ടി എന്നയാള്‍ക്ക് 95 കോടി രൂപ എന്ന തുച്ഛമായ വിലയ്ക്കാണ് ബാന്ദ്രയിലെ സംഗീത് സാമ്രാട്ട് നൗഷാദലി റോഡിലുള്ള ബംഗ്ലാവ് വിറ്റതെന്നാണ് ‘മിഡ് ഡേ’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖന്നയുടെ മരണശേഷം മക്കളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ക്കാണ് ബംഗ്ലാവിന്‍െറ അവകാശം. ഖന്നയുടെ ഓര്‍മക്ക് മ്യൂസിയമാക്കി മാറ്റാനായിരുന്നു ഇവരുടെ ആദ്യ പദ്ധതി. ഇതിനിടയിലാണ് അനിത അദ്വാനി അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്. രഹസ്യ വില്‍പനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനിത അദ്വാനി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top