Flash News

എം.എല്‍.എ ഹോസ്റ്റലില്‍ പെണ്‍വാണിഭ പ്രതി; വിവാദം പുകയുന്നു

July 26, 2014 , സ്വന്തം ലേഖകന്‍

jayachandranതിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ കൊച്ചി പെണ്‍വാണിഭ ബ്ലാക്മെയിലിങ് കേസിലെ പ്രതി ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ ഒളിച്ചുതാമസിച്ചതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ടി. ശരത്ചന്ദ്രപ്രസാദിന്‍െറ പേരില്‍ എടുത്ത പഴയ ബ്ലോക്കിലെ 47ആം നമ്പര്‍ മുറിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എ ഹോസ്റ്റലിലേക്ക് യുവജന സംഘടനകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭാ സെക്രട്ടേറിയറ്റ് ഒടുവില്‍ അന്വേഷണത്തിന് സമ്മതിച്ചു.

പ്രമാദയായ കേസിലെ പ്രതി നിയമസഭാ ഹോസ്റ്റലില്‍നിന്ന് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. പ്രതി നിയമസഭാ ഹോസ്റ്റലില്‍ താമസിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സ്പീക്കറുടെ ഓഫിസില്‍ ജൂലൈ 23ന് അറിയിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ക്ക് ഹോസ്റ്റലും പരിസരവും നിരീക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനും സ്പീക്കറുടെ ഓഫിസ് അനുമതി നല്‍കി.

പരിചയക്കാരനും പാര്‍ട്ടിക്കാരനുമായ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കുവേണ്ടിയാണ് മുറിയെടുത്തതെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. ജയചന്ദ്രന് മുറിയെടുത്ത് നല്‍കിയിട്ടില്ല. ജയചന്ദ്രനെ ഇവന്‍റ് മാനേജ്മെന്‍റ് നടത്തിപ്പുകാരന്‍ എന്ന നിലയില്‍ അറിയാമെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെല്ലാം ജയചന്ദ്രനുമായി പരിചയമുണ്ടെന്ന ശരത്ചന്ദ്രപ്രസാദിന്‍െറ പ്രസ്താവന വിവാദമായിട്ടുണ്ട്. പാര്‍ട്ടിയുടെ പല പരിപാടികളും ജയചന്ദ്രന്‍ ഏറ്റെടുത്ത് നടത്താറുണ്ട്. ജയചന്ദ്രനുമായി പല കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും ബന്ധമുണ്ടെന്ന കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, എം.എല്‍.എ ഹോസ്റ്റലില്‍ മുറി അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ ഓഫിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കേണ്ടത് പൊലീസാണ്. നിയമസഭാഹോസ്റ്റലില്‍ മുറി അനുവദിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശമുണ്ടാക്കും. ഇതിനായി ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കും. മുന്‍ എം.എല്‍.എമാര്‍ക്ക് അനുവദിക്കുന്ന മുറിയില്‍ ആര് താമസിക്കുന്നത് അവരുടെ ഉത്തരവാദിത്വത്തിലാണ്. ഈ വിഷയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമസഭക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയില്ലന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top