ബ്ലാക്ക് മെയിലിങ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍

download (4)തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത കൊച്ചി ബ്ലാക്ക് മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍. ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ.എസ്. ജോഷിയുടെ സ്‌കോര്‍പ്പിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുന്‍ എം.എല്‍.എ. ടി.ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത എം.എല്‍.എ. ഹോസ്റ്റലിലെ മുറിയിലായിരുന്നു ജയചന്ദ്രന്‍ താമസിച്ചിരുന്നത്. കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ സംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക കണ്ണിയായിരുന്നു ജയചന്ദ്രന്‍. ഒരാഴ്ചയായി ഇയാള്‍ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത നാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ താമസിച്ചുവരികയായിരുന്നു. സുനില്‍ എന്ന സിനിമാ പ്രവര്‍ത്തകനാണ് താന്‍ താക്കോല്‍ നല്‍കിയതെന്ന് ശരത്ചന്ദ്ര പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment