Flash News

അറസ്റ്റിലായ ഫ്രഞ്ച് പൗരനെക്കുറിച്ച് ദുരൂഹത, സി.പി.എം പരിപാടിയിലും പങ്കെടുത്തു

July 30, 2014 , സ്വന്തം ലേഖകന്‍

swiss citizen jonathanതൃശൂര്‍: ബോംബു സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീദളം കമാന്‍ഡര്‍ തളിക്കുളം സ്വദേശി സിനോജിന്റെ അനുസ്മരണയോഗത്തില്‍ പങ്കെടുത്തതിന് പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍റുചെയ്ത സ്വിസ് പൗരന്‍ ജനീവ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയും ഇന്ത്യയിലെ ഇടതുപക്ഷസംഘടനകളുമായി അടുത്ത ബന്ധമുള്ള അനുഭാവിയും. ജൊനാഥന്‍ ബോണ്ട് എന്ന 24-കാരനെയാണ് തൃപ്രയാര്‍ എസ്എന്‍ഡിപി സ്കൂളില്‍ നടന്ന സിനോജ് അനുസ്മരണയോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസറ്റ് ബന്ധമുണ്ടെന്നതിന് പൊലീസിന് ഇതുവരെ തെളിവ് ലഭിച്ചില്ല. സിനോജ് അനുസ്മരണ സമിതി എന്ന പേരില്‍ ‘പോരാട്ടം’ പ്രവര്‍ത്തകരാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ ജൊനാഥനും പ്രസംഗിച്ചു. സന്ദര്‍ശക വിസയിലത്തെുന്ന വിദേശികള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ച് രാഷ്ട്രീയയോഗത്തില്‍ പ്രസംഗിച്ചതിനാണ് അറസ്റ്റ് ചെയ്തത്. അഞ്ചു വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍റിലാണിപ്പോള്‍ ജൊനാഥന്‍.

ജൊനാഥനെ പൊലീസും ഇന്‍്റലിജന്‍സ് ബ്യൂറോയും തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ഇയാളില്‍നിന്ന് ഒരുവിവരവും ലഭിച്ചില്ല. ഫ്രഞ്ച് സംസാരിക്കുന്ന ദ്വിഭാഷിയുടെ സാന്നിധ്യത്തിലേ പൊലീസുമായി സംസാരിക്കൂ എന്ന് ജോനാഥന്‍ പറഞ്ഞതോടെ പൊലീസ് ദ്വിഭാഷിയെ സംഘടിപ്പിച്ചു. എന്നാല്‍, വെറും ദ്വിഭാഷി പോരാ, ഫ്രഞ്ച് അറിയാവുന്ന അഭിഭാഷകന്‍ വേണമെന്നായി പിന്നീട് ഇയാളുടെ ആവശ്യം. ഫ്രഞ്ച് അറിയാവുന്ന അഭിഭാഷകനെ തേടി പൊലീസ് അലഞ്ഞെങ്കിലും ലഭിച്ചില്ല. തിങ്കളാഴ്ച ഇംഗ്ളീഷില്‍ സംസാരിച്ചയാള്‍ കസ്റ്റഡിയിലായതു മുതല്‍ ഇംഗ്ളീഷ് അറിയില്ലെന്നും ഫ്രഞ്ച് ദ്വിഭാഷിയെ വേണമെന്നും ആവശ്യപ്പെടുന്നത് ഇയാളെക്കുറിച്ച് ദുരൂഹതയുണ്ടാക്കുന്നു. തിങ്കളാഴ്ച തൃപ്രയാറിലെ പരിപാടിക്കെത്തിയ ചിലരോട് ഇയാള്‍ സംസാരിച്ചതും ആവശ്യമുള്ള ഭക്ഷണം എഴുതിക്കൊടുത്തതും ഇംഗ്ളീഷിലാണ്.

ഭാഷാപ്രശ്നത്തെതുടര്‍ന്നാണ് കണ്ണൂരിലുണ്ടായിരുന്ന ജോനാഥന്‍െറ കാമുകി വലേരി സിസില്‍ ബോസിനെ വരുത്തി ചോദ്യം ചെയ്തത്. കണ്ണൂരില്‍ നിന്നാണ് ജൊനാഥന്‍ തൃപ്രയാറിലത്തെിയതെന്ന് ഇവര്‍ പറഞ്ഞു. മെയ് 26 മുതല്‍ കണ്ണൂരിലെ പ്രമുഖ ഹോട്ടലിലാണ് രണ്ടുപേരുടെയും താമസം. ഇയാള്‍ വിവരം നല്‍കിയതനുസരിച്ച് കണ്ണൂരിലുള്ള കൂട്ടുകാരി വലേറി സെലിനെ പൊലീസ് വലപ്പാട്ട് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ അവരും ഭാഷ തടസ്സമായി പറഞ്ഞു. തന്നെക്കാള്‍ നന്നായി ക്ളോഡ് ഇംഗ്ളീഷ് പറയുമെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ യാത്രാരേഖകള്‍ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിലൊന്നും ആള്‍മാറാട്ടത്തിന്‍െറ സൂചനയില്ല. ഇവര്‍ക്ക് മാവോവാദി ബന്ധമുള്ളതിന്‍െറ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. എവിടെയെങ്കിലും പേരുമാറ്റി പറഞ്ഞതിനും തെളിവില്ല.

തൃപ്രയാറിലെ മാവോയിസ്റ്റ് പരിപാടിയെപ്പറ്റി ഒരു ഇംഗ്ളീഷ് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നാണ് ക്ളോഡ് പറഞ്ഞത്. എന്നാല്‍, ഒരു ഇംഗ്ളീഷ് പത്രത്തിലും പരിപാടിയുടെ വാര്‍ത്ത വന്നിട്ടില്ല. അങ്ങനെയെങ്കില്‍ അദ്ദേഹം ഇവിടെ എത്തിയത് ആരുടെ അറിയിപ്പു പ്രകാരമാണെന്നാണ് പൊലീസ് അന്വേഷിക്കുകയാണ്. കേരളത്തിലെ മാവോയിസ്റ്റുകള്‍ ഇയാള്‍ക്ക് സഹായം ചെയ്തിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. മാത്രമല്ല, കൊല്ലപ്പെട്ട സിനോജ് പ്രവര്‍ത്തിച്ചിരുന്ന കേരളത്തിനുപുറത്തുള്ള മാവോയിസ്റ്റ് സംഘങ്ങളുമായി ജോനാഥന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂരില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് “മാര്‍ക്സിസം, ലെനിനിസം, മാവോയിസം,” എന്ന ഫ്രഞ്ച് ഭാഷയിലുള്ള ഗ്രന്ഥവും മലയാള പരിഭാഷയും പൊലീസ് കണ്ടെത്തി. താന്‍ ചരിത്ര ഗവേഷണ വിദ്യാര്‍ഥിയാണെന്നും കമ്യൂണിസം പഠനവിഷയത്തില്‍പ്പെടുന്നതാണെന്നും ജൊനാഥന്‍ പൊലീസിനോട് പറഞ്ഞു. ഇടതുപക്ഷക്കാരനായ താന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. സുഭാഷ് ചന്ദ്രബോസിനോടും ആരാധനയാണെന്നും ഇയാള്‍ പറഞ്ഞു.

ജോനാഥന്‍ ബോണ്ട് കോഴിക്കോട്ട് സി.പി.എം സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തിരുന്നു. ഈ മാസം 24ന് സി.പി.എം സംഘടിപ്പിച്ച പാലസ്തീന്‍ അനുകൂല കൂട്ടായ്മയില്‍ പങ്കെടുത്ത ഇയാള്‍ മാത്യുസ് എന്ന പേരില്‍ പാര്‍ട്ടി പത്രമായ ‘ദേശാഭിമാനി’ക്ക് അഭിമുഖവും നല്‍കി. ‘ ഞാന്‍ അഭിമാനിക്കുന്നു; കമ്യൂണിസ്റ്റായതില്‍’ എന്ന പേരിലാണ് അഭിമുഖം.

ഫ്രാന്‍സിലെ ടുളിസി സര്‍വകലാശാലയിലെ ചരിത്രവിദ്യാര്‍ഥിയാണ് ഈ ഇരുപത്തിനാലുകാരന്‍ എന്ന് ദേശാഭിമാനി റിപ്പോര്‍ട്ടിലുണ്ട്. ‘സ്വിസ്ബാങ്കും സാമ്പത്തിക ചരിത്രവും’ എന്ന വിഷയത്തിലാണ് ചരിത്രപഠനം. പാരീസിലെ കമ്യൂണിസ്റ്റ് പുരോഗമനകക്ഷിയുടെ പ്രവര്‍ത്തകനാണ് താനെന്ന് പറഞ്ഞ മാത്യൂസ് അത് രഹസ്യ സംഘടയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രയധികം സജീവമാണെന്ന് മനസ്സിലാക്കിയതില്‍ ആഹ്ളാദമുണ്ടെന്ന് മാത്യൂസ് പറഞ്ഞതായും ദേശാഭിമാനിയിലുണ്ട്.

അതേസമയം, ജോനാഥന്‍ പാര്‍ട്ടി പരിപാടിക്കെത്തിയതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പൊതുജനങ്ങള്‍ ധാരാളം എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ വന്ന വിദേശ പൗരന്‍ എന്ന നിലയില്‍ മാത്രമാണ് ദേശാഭിമാനി പ്രതികരണമെടുത്തത്. ജൂലായ് പത്തിനാണ് സന്ദര്‍ശക വിസയില്‍ ജോനാഥന്‍ ഇന്ത്യയിലെത്തിയത്. ഒരു മാസമാണ് വിസാ കാലാവധി.

അതിനിടെ, ജോനാഥന്‍ ക്ളോഡിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വലപ്പാട് സി.ഐ കോടതിയില്‍ അപേക്ഷ നല്‍കി. ജഡ്ജി അവധിയായതിനാല്‍ അപേക്ഷ വെള്ളിയാഴ്ചയെ പരിഗണിക്കൂ. വിസാ നിയമം ലംഘിച്ചതിനാണ് ഇപ്പോള്‍ ക്ളോഡിനെതിരെ കേസെടുത്തിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top