ട്രാക്ടര്‍ ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

03wi033bമണ്ണുത്തി: മുളയത്ത് ക്രഷറിലേക്ക് പോകുന്ന ട്രാക്ടര്‍ നിയന്ത്രണംവിട്ട് കരിങ്കല്‍ ക്വാറിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചാലക്കുടി പരിയാരം കാഞ്ഞിരപ്പിള്ളി കോട്ടശേരി നാരായണന്‍െറ മകന്‍ കുട്ടപ്പനാണ് (50) മരിച്ചത്.

ബുധനാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടം. പാറ പൊട്ടിക്കുന്ന ഉപകരണങ്ങളുമായി പോകുന്നതിനിടെ ഇരുപതടി താഴ്ചയുള്ള വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് മറിയുകയായിരുന്നു. എട്ടുവര്‍ഷമായി ഇയാള്‍ ഈ ക്രഷര്‍ യൂനിറ്റിലെ ജീവനക്കാരനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment