സൗമ്യവധം: അഡ്വ. എ. സുരേശനെ സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ നിയമിക്കണം

soumya murderതൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് നീട്ടിയ സാഹചര്യത്തില്‍ തുടക്കത്തില്‍ കേസ് വാദിച്ച ഗവ. പ്ലീഡറായിരുന്ന അഡ്വ. എ. സുരേശനത്തെന്നെ സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും നിവേദനം നല്‍കി. ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിക്കുമെന്നും പി.ഡി. ജോസഫ് പറഞ്ഞു.

സൗമ്യ വധക്കേസില്‍ തുടക്കം മുതല്‍ വാദം നടത്തുകയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കുകയും ചെയ്ത സുരേശന് കേസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം. മറ്റുള്ളവര്‍ കേസ് വാദിക്കുമ്പോള്‍ പലപ്പോഴും വേണ്ട രീതിയില്‍ സംഭവത്തിന്‍െറ യാഥാര്‍ഥ്യം കോടതികളെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലന്നാണ് പി.ഡി. ജോസഫിന്‍െറ വാദം.

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തൃശൂര്‍ അതിവേഗ കോടതി നവംബറില്‍ തന്നെ ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ വിധിച്ചു. പിന്നീട് ഹൈകോടതിയില്‍ അപ്പീല്‍ പോയെങ്കിലും അതിവേഗ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് ഈ കേസ് സുപ്രീംകോടതിയിലത്തെിയപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോയെന്നറിയാന്‍ വിശദ വാദം കേള്‍ക്കണമെന്നും എല്ലാ രേഖകളും കാണണമെന്നും കോടതി നിര്‍ദേശിച്ചത്.

ഗോവിന്ദച്ചാമിക്കു വേണ്ടി തൃശൂര്‍ അതിവേഗ കോടതിയില്‍ വാദിച്ച ബി.എ. ആളൂര്‍ തന്നെയാണ് സുപ്രീം കോടതിയിലും ഹാജരാകുന്നത്. പക്ഷേ സര്‍ക്കാറിനു വേണ്ടി അഭിഭാഷകര്‍ മാറുന്നതിനാല്‍ സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ പലപ്പോഴും വീഴ്ച വരാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസ് നന്നായി പഠിച്ച് കൈകാര്യം ചെയ്ത അഭിഭാഷകര്‍ തന്നെ സുപ്രീംകോടതിയിലും വാദം നടത്തിയാല്‍ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാകില്ലന്നും പി.ഡി. ജോസഫ് പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment