Flash News

കോയമ്പത്തൂര്‍ സ്ഫോടനപരമ്പര കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

August 1, 2014 , സ്വന്തം ലേഖകന്‍

Blastകോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനപരമ്പര കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. മലപ്പുറം രാമപുരം പനങ്ങാങ്ങര കോണിക്കുഴി കുഞ്ഞിമുഹമ്മദാണ് (56) പിടിയിലായത്. പത്തു വര്‍ഷം ജിദ്ദയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്നു മാസം മുമ്പാണ് നാട്ടിലത്തെിയത്. സ്ഫോടനക്കേസിലെ 178ആം പ്രതിയാണ് കുഞ്ഞിമുഹമ്മദ്.

1998 ഫെബ്രുവരി 14നാണ് നഗരത്തില്‍ സ്ഫോടനപരമ്പര അരങ്ങേറിയത്. അറുപതോളം പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സ്ഫോടനം നടന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top