Flash News

ദി പ്രോമിസ്‌ ക്രിസ്‌തീയ സംഗീത നാടകം ഓഗസ്റ്റ്‌ രണ്ടിന്‌ ഡാലസില്‍

August 1, 2014 , ഷാജി രാമപുരം

promise

ഡാലസ്‌: ക്രിസ്‌തുവിന്റെ ജീവചരിത്രം മുഴുവനായി പ്രതിപാദിക്കുന്ന `ദി പ്രോമിസ്‌’ എന്ന ക്രിസ്‌തീയ സംഗീത നാടകം പ്ലാനോ സെന്ററില്‍ (2000 E. Spring Creek Park way, Plano, TX 75074) വെച്ച്‌ ഓഗസ്റ്റ്‌ രണ്ടിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു.

ഡാലസ്‌ ഏരിയ മാര്‍ത്തോമാ യൂത്ത്‌ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നാല്‌ മാര്‍ത്തോമാ ഇടവകകളിലെ 150-ല്‍പ്പരം അംഗങ്ങള്‍ അഭിനയിക്കുന്ന പ്രസ്‌തുത നാടകം ഡാലസില്‍ വേറിട്ടൊരു കാഴ്‌ചയായിരിക്കും എന്ന്‌ സംഘാടകര്‍ അഭിപ്രായപ്പെട്ടു.

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ മാര്‍ തിയഡോഷ്യസിന്റെഎപ്പിസ്‌കോപ്പല്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഡാലസിലെ സെന്റ്‌ ജൂഡ്‌ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍, മാര്‍ത്തോമാ സഭയുടെ നേറ്റീവ്‌ അമേരിക്കന്‍ മിഷന്‍, വെല്ലൂര്‍ ഹോസ്‌പിറ്റല്‍ ഗൈഡന്‍സ്‌ സെന്റര്‍ എന്നിവയെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ ഡാലസില്‍ ഈ നാടകം സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ഓഗര്‍ഗനൈസറും, ഡാലസ്‌ ഏരിയ മാര്‍ത്തോമാ യൂത്ത്‌ ചാപ്ലെയിനുമായ റവ. ജോര്‍ജ്‌ ജേക്കബ്‌ അറിയിച്ചു.  ടിക്കറ്റുകള്‍ പ്രവേശന കവാടത്തില്‍ നിന്നും ലഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാറ്റ്‌ ശാമുവേല്‍ (214 924 6325), ജോസഫ്‌ കോശി (214 597 8968).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top