ഫേസ്ബുക്കിലുടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

Illustrative image of the Facebook website.കൊല്‍ക്കത്ത: പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനേ വീട്ടിലേക്ക് ക്ഷണിച്ച 42 കാരിയായ വീട്ടമ്മയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. കൊല്‍ക്കത്ത ബഗോടിയിലുള്ള സോമ ഘോഷെന്ന വീട്ടമ്മയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അഭിഷേക് മജൂംദാര്‍ എന്ന 33കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നന്ദന സെന്‍ എന്ന വ്യാജപ്പേരില്‍ സോമയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്ന ആളായിരുന്നു. വ്യാജ ഫോട്ടോയും പേരും മൂലം ഇരുവരും പരസ്പരം സൌഹൃദത്തിലായതിനാല്‍ ഇയാളെ സോമ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയ അഭിഷേകിനെ കണ്ട് സോമ ഞെട്ടിപ്പോയി. തന്നെ പറ്റിച്ചതാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. വഴക്കിനിടെ അഭിഷേക് ഇവരേ പീഡിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പീഡനം ശക്തമായി ചെറുത്തു നിന്ന സോമയെ അടിച്ചു വീഴ്ത്തിയ ശേഷം അടുക്കളയിലിരുന്ന കത്തികൊണ്ട് ഇയാള്‍ സോമയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഭര്‍ത്താവും 17 കാരിയായ മകളും ഉള്ള വീട്ടമ്മയാണ് സോമ. മകള്‍ സ്കൂളില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് സോമ രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സോമയുടെ മൊബൈല്‍ ഫോണും ഫേസ്ബുക്ക് അക്കൌണ്ടുകളും പരിശോധിച്ചു. അങ്ങനെയാണ് അഭിഷേകിലേക്കുള്ള സൂചന ലഭിച്ചത്.

ഒടുവില്‍ ബിര്‍ബും സ്വദേശിയായ അഭിഷേകിനെ ബുധനാഴ്ച രാത്രി പൊലീസ് ബോല്പൂരില്‍ നിന്നും പിടികൂടി. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News