Flash News

മാനഭംഗക്കേസ് ഇപ്പോള്‍ ഫാഷനെന്ന് ശിവസേന

August 2, 2014 , സ്വന്തം ലേഖകന്‍

shivsena-logoമുംബൈ: മാനഭംഗത്തിന് കേസ് നല്‍കുന്നത് ഇപ്പോള്‍ ഫാഷനായിരിക്കുകയാണെന്ന് ശിവസേന. മുംബൈയില്‍ മോഡലിനെ മാനഭംഗപ്പെടുത്തിയെന്നാരോപിക്കപ്പെട്ട ഡി.ഐ.ജി സുനില്‍ പരാസ്കറിനെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. പുരുഷന്മാര്‍ക്കെതിരെ ബലാത്സംഗക്കേസുകള്‍ ചുമത്തുന്നത് ഇപ്പോള്‍ ഫാഷനായിരിക്കുകയാണ്. വര്‍ഷങ്ങളോളം പൊലീസ് സേനയില്‍ ജോലിചെയ്തയാളാണ് സുനില്‍ പരാസ്കര്‍. ഒരു മോഡല്‍ ബലാത്സംഗക്കേസുമായി വന്നതോടെ ഒറ്റ രാത്രികൊണ്ട് അദ്ദേഹം ഒരു വില്ലനായി. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഇത്തരം ആരോപണങ്ങള്‍ മികച്ച ആയുധമാണ് -സാമ്ന പറയുന്നു.

മോഡലിന്‍െറ ജീവിതപശ്ചാത്തലത്തെ ചോദ്യംചെയ്യുന്ന മുഖപ്രസംഗത്തില്‍ ഇത്രയും കാലം അവര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പെട്ടെന്നെങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നതെന്ന് ചോദിക്കുന്നു. പീഡനത്തിന് വിധേയയായ സ്ത്രീ പരാതി നല്‍കാന്‍ ആറു മാസക്കാലം കാത്തിരിക്കില്ലെന്നും മുഖപ്രസംഗം വിലയിരുത്തുന്നു.
നിര്‍ഭയ സംഭവത്തിനുശേഷം പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയെങ്കിലും ബലാത്സംഗക്കേസുകള്‍ കുറഞ്ഞോ? സത്യം ഒരുനാള്‍ പുറത്തുവരും. എന്നാല്‍, അതുവരെ മാധ്യമവിചാരണയിലൂടെ അദ്ദേഹത്തിന്‍െറ ആത്മവീര്യം തകര്‍ക്കും. രാജ്യത്തെ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്കനുകൂലമാണ്. അതുകൊണ്ട്, അവര്‍ക്ക് ആര്‍ക്കെതിരെയും എന്തു കുറ്റവും ആരോപിക്കാം. നിഷ്കളങ്കര്‍ക്ക് നീതി കിട്ടുന്നുവെന്ന് നീതിന്യായവകുപ്പ് ഉറപ്പാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഡി.ഐ.ജിക്കെതിരായ കേസിലെ സത്യം ഉടന്‍ പുറത്തുവരണമെന്നും സാമ്ന ആവശ്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top