ഇസ്രായേലിന് 1350 കോടിയുടെ അമേരിക്കന്‍ സഹായം

ഗാസാസിറ്റി : ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ രൂക്ഷമായ ആക്രമണം തുടരുന്ന ഇസ്രായേലിന് മിസൈല്‍ പ്രതിരോധസംവിധാനം മെച്ചപ്പെടുത്താന്‍ അമേരിക്കയുടെ 22.5 കോടിഡോളര്‍(ഏകദേശം 1350 കോടി രൂപ)സഹായധനം. ഗാസയില്‍ നിന്ന് ഹമാസ് തൊടുത്തുവിടുന്ന മിസൈലുകളെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിക്കുന്നതിനുള്ള സംവിധാനത്തിനാണ് സഹായം.

അതിനിടെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പുനരാരംഭിച്ച ആക്രമണത്തില്‍ ശനിയാഴ്ച ഗാസയില്‍ കുറഞ്ഞത് 107 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയ്ക്ക് നേരേയും ആക്രമണമുണ്ടായി.

അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വെള്ളിയാഴ്ച വൈകി നടന്ന വോട്ടെടുപ്പില്‍ എട്ടിനെതിരെ 395 വോട്ടിനാണ് ഇസ്രായേലിന് അയണ്‍ ഡോം മിസൈല്‍ പ്രതിരോധസംവിധാനത്തിന് പണമനുവദിക്കാനുള്ള ബില്‍ അംഗീകരിക്കപ്പെട്ടത്. നേരത്തേ വേനലവധിക്ക് പിരിയുന്നതിന് മുമ്പേ തന്നെ സെനറ്റും ആവശ്യത്തിന് ഐകകണ്‌ഠ്യേന അംഗീകാരം നല്‍കിയിരുന്നു. ഇനി പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം കൂടിയേ സഹായം അനുവദിക്കാന്‍ വേണ്ടൂ. 2015-ലേക്ക് 1,056 കോടി രൂപയുടെ സഹായമാണ് വൈറ്റ്ഹൗസ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടി ആവശ്യപ്പെട്ടതെങ്കിലും യു.എസ്. കോണ്‍ഗ്രസ് തുക വര്‍ധിപ്പിച്ചുനല്‍കുകയായിരുന്നു. gaasa

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment