ഷീലാ ദീക്ഷിത് ധൂര്‍ത്തടിച്ചും വെറുതേ കളഞ്ഞും പാഴാക്കിയത് 600 കോടിയോളം രൂപ

sheila-dikshitന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അഴിമതി ആരോപണങ്ങള്‍ക്കൊണ്ട് പൊറുതി മുട്ടീയ ഷീലാ ദീക്ഷിത് നേരേ സി‌എജിയുറെ ചാട്ടുളി. ഇപ്പോള്‍ കേരളത്തിന്റെ ഗവര്‍ണ്ണറായ ദീക്ഷിത് ഡല്‍ഹിയുടെ ഭരണം കൈയ്യാളിയ 2013ല്‍ 600 കൊടി രൂപ ധൂര്‍ത്തടിച്ചും വെറുതേ കളഞ്ഞും പാഴാക്കിയതായാണ് സി‌എജി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലേ കണക്കാണ് ഇപ്പോള്‍ സി‌എജി പുറത്ത് വിട്ടത്.

ദീക്ഷിതിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങളില്‍ സ്ഥിരതയില്ലായ്മ്മയും  സാമ്പത്തിക  ക്രമക്കേടുകളുമാണ് നടന്നിരുന്നതെന്നും അതേ സമയം ഡല്‍ഹി നിവാസികള്‍ അടിസ്ഥാന സൌകര്യത്തിനായി വലയുകയായിരുന്നുഎന്നു സി‌എജി ചൂണ്ടിക്കാണിക്കുന്നു. റോഡ്,ജലം മാലിന്യ നിര്‍മ്മാര്‍ജനം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ സാധാരണക്കാര്‍ക്ക് പോയിട്ട് തലസ്ഥാന നഗരിയില്‍ പോലും നിര്‍വ്വഹിക്കുന്നതില്‍ ഡല്‍ഹി നഗരവികസന വകുപ്പ് പരാജയപ്പെട്ടെന്നും സി‌‌എജി ആരോപിക്കുന്നു.

ഡല്‍ഹിയിലെ 895 അനധികൃത കോളനികളിലേക്കുള്ള മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ചെലവഴിച്ച 3,029.21 കോടി രൂപക്ക് യാതൊരു ഫലവുമുണ്ടായില്ലെന്നും അര്‍ബന്‍ ഷെല്‍ട്ടര്‍ ഇം‌പ്രൂവ്‌മെന്റ് ബോര്‍ഡ്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കെടുകാര്യസ്ഥത മൂലം കൊടികള്‍ പാഴായതായും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് സി‌എജി പാര്‍ലമെന്റിനു മുന്നില്‍ വച്ചിട്ടുണ്ട്. ട്രേഡ് ആന്‍ഡ് ടാക്സ്, എക്സൈസ്,ട്രാന്‍സ്പോര്‍ട്ട് തുടങ്ങിയ വകുപ്പുകളുടെ തൊണ്ണൂറ്റി ആറോളം വരുന്ന യൂണിറ്റുകളില്‍ പരിശോധന നടത്തിയ സി‌എജി 2012-2013 കാലയളവില്‍ 2,041.32 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment