മീരാ ജാസ്മിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താല്‍ക്കാലികമായി തടഞ്ഞു

Meera Jasmine Marriage PICTURESതിരുവനന്തപുരം: ചലച്ചിത്ര നടി മീരാ ജാസ്‌മിന്റെ വിവാഹവും നിയമകുരുക്കില്‍. മീരാ ജാസ്മിനും തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താല്‍ക്കാലികമായി തട‍‍ഞ്ഞു. അനില്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണിത്. ഇതേക്കുറിച്ച് അന്വേഷണത്തിന് ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയ അപേക്ഷയില്‍ അവിവാഹിതനാണ് എന്നാണ് അനില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അനില്‍ നേരത്തെ ബാംഗ്ളൂരിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അനില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. എന്നാല്‍ വാസ്തവം അറിയാതെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നിലപാട്.

മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കണമെങ്കില്‍ ഭാര്യയുടെ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ,​ മരണ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം എന്നാണ് വ്യവസ്ഥ. അതേസമയം ഇതേക്കുറിച്ച് ദുബായിലുള്ള അനിലും മീരയും പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരി 12ന് എല്‍.എം.എസ് പള്ളിയില്‍ വച്ചാണ് മീരയും അനിലും വിവാഹിതരായത്. വിവാഹത്തിന് അനില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment