തക്കാളിക്ക് കിലോ 100 രൂപ വിലയുള്ളപ്പോള്‍ ‘തക്കാളി ഉത്സവം’ നടത്തിയതിനെതിരെ നാട്ടുകാരും മന്ത്രിയും രംഗത്ത്

tomatina-story-350_080414105616വഡോദര: ഫ്രണ്ട്ഷിപ്പ് ഡേ തക്കാളി ഉത്സവമായി ആഘോഷിച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിപണിയില്‍ ഒരു കിലോ തക്കാളിക്ക് 100 രൂപയോളം വിലയുള്ളപ്പോഴാണ് ലാ ടൊമാറ്റിന എന്ന് പേരിട്ട തക്കാളി ഉത്സവം നടത്തിയത്. ലാ ടൊമാറ്റിന വിപണിയില്‍ തക്കാളിയുടെ ദൗര്‍ലഭ്യം വര്‍ധിപ്പിക്കുകയും ഇത് വില ഇനിയും കൂടുന്നതിലേക്ക് നയിക്കുമെന്നതുമാണ് പ്രതിഷേധത്തിന് പിന്നില്‍.

പരസ്പരം തക്കാളി എറിഞ്ഞും തക്കാളിയില്‍ മുങ്ങിയുമാണ് തക്കാളി ഉത്സവം നടത്തുന്നത്. വഡോധരയിലെ സാമ – സാവ്‌ലി റോഡിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശത്തെ ഒരു ഫാംഹൗസിലാണ് തക്കാളി ഉത്സവം നടത്തിയത്. സൂറത്ത് വഡോധര തുടങ്ങിയ നഗരങ്ങളിലെ യുവജനങ്ങളാണ് പ്രധാനമായും തക്കാളി ഉത്സവത്തില്‍ പങ്കെടുത്തത്.

വിളവെടുപ്പ് കാലത്ത് സ്‌പെയിനില്‍ നടത്തിവരുന്ന ഒരു ഉത്സവമാണ് ലാ ടൊമാറ്റിന. തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്‌പെയിനില്‍, എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് വഡോദരയില്‍ അരങ്ങേറിയത്.

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നവിലയുള്ള തക്കാളി ദുരുപയോഗം ചെയ്യുന്ന ഇത്തരം ഉത്സവത്തിനെതിരെ ഗുജറാത്ത് സിവില്‍ സപ്ലൈസ് മന്ത്രി തന്നെ രംഗത്തെത്തി. മൂന്ന് ടണ്ണോളം തക്കാളിയാണ് വഡോദര തക്കാളി ഉത്സവത്തില്‍ ഉപയോഗിച്ചത്. രണ്ട് മണിക്കൂറോളെ നീണ്ട തക്കാളി ഉത്സവത്തില്‍ ഓരോരുത്തര്‍ക്കും 300 രൂപയായിരുന്നു പ്രവേശന ഫീസ്.

Print Friendly, PDF & Email

Related News

Leave a Comment