ജാമ്യം നീട്ടിക്കിട്ടാന്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കും

Abdul-Nasar-Madaniബംഗലൂരു: ജാമ്യക്കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീംകോടതിയെ സമീപിക്കും. അനുവദിക്കപ്പെട്ട ജാമ്യക്കാലാവധിയില്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ആരോഗ്യനില മോശമാണെന്നും ചൂണ്ടിക്കാട്ടിയാകും ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെടുക.

നോമ്പു മൂലം ചികിത്സ തടസപ്പെട്ടതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ചികിത്സയ്ക്കായി കര്‍ശന ഉപാധികളോടെയാണ് മഅദനിക്ക് ഒരു മാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിച്ചത്. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജാമ്യം നീട്ടണമെന്ന ആവശ്യവുമായി മഅദനി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Print Friendly, PDF & Email

Related News

Leave a Comment