Flash News

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം വോളിബോള്‍ ടൂര്‍ണമെന്റ്: ലയണ്‍സ് ചാമ്പ്യന്‍മാര്‍

August 5, 2014 , ജോയിച്ചന്‍ പുതുക്കുളം

image (6)

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ലയണ്‍സ് ടീം ചാമ്പ്യന്മാരായി. അച്ചായന്‍സ് ടീമാണ് റണ്ണര്‍അപ്പ്.

ഓഗസ്റ്റ് മൂന്നാം തീയതി ഞായറാഴ്ച കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ഡെസ്‌പ്ലെയിന്‍സിലെ ഡീപാര്‍ക്കില്‍ വെച്ചാണ് നടന്നത്.

ചാമ്പ്യന്‍മാരായ ലയണ്‍സ് ടീം ക്യാപ്റ്റന്‍ അലക്‌സ് തോമസിനൊപ്പം, ഫിലിപ്പ് ഇടാട്ട്, ലെറിന്‍ മാത്യു, സിജോ ജയിംസ്, മാര്‍ട്ടിന്‍ തോമസ്, അജിന്‍ അമ്പാനാട്ട്, ജോബിന്‍ ജോര്‍ജ്, അഷിഷ് ജോയി എന്നിവരും റണ്ണര്‍അപ്പായ അച്ചായന്‍സ് ടീമിനുവേണ്ടി സച്ചിന്‍ സാജന്‍ ഉറുമ്പില്‍ (ക്യാപ്റ്റന്‍), നീല്‍ ഇടാട്ട്, ഷിബി ജോണ്‍, ജിബിറ്റ് ജോയി, സ്റ്റീഫന്‍ പള്ളിക്കുന്നേല്‍, സേവിയര്‍ മണപ്പള്ളില്‍ എന്നിവരുമാണ് കളിക്കളത്തിലിറങ്ങിയത്.

ജോസ് മണക്കാട്ട്, റോണിഷ് റോയി എന്നിവര്‍ റഫറിമാരായിരുന്നു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അജിന്‍ ജോയി അമ്പാനാട്ട്, സച്ചിന്‍ ഉറുപ്പില്‍, ജോണ്‍സി ജോസഫ്, അമിത് ചാണ്ടി, മാര്‍ട്ടിന്‍ തോമസ്, ലിന്‍ഡ് മരിയ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത്സരവിജയികള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും സെപ്റ്റംബര്‍ ഏഴാം തീയതി നടക്കുന്ന ഓണാഘോഷപരിപാടിയില്‍ വെച്ച് നല്‍കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാശിയേറിയ മത്സരങ്ങള്‍ കാണുവാനും വോളിബോള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനുമായി സമീപ പ്രദേശങ്ങളില്‍ നിന്ന് എത്തിയ എല്ലാവര്‍ക്കും കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

image (5) image (7) image (8)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top