കുട്ടിയെ പൂവന്‍ കോഴി കൊത്തി; കോഴിയുടെ ഉടമയ്ക്കെതിരെ കേസ്

poovanഓയൂര്‍: മുറ്റത്തു കളിച്ചുകൊണ്ടു നിന്ന ഒന്നര വയസുകാരനായ ബാലനെ പൂവന്‍ കോഴി കൊത്തി മുറിവേല്‍പ്പിച്ചതിന്‍റെ പേരില്‍ പൂവന്‍ കോഴിയുടെ ഉടമയ്ക്കെതിരെ കേസ്. അംബലംകുന്ന് വാളിയോട് പോസ്റ്റ് ഓഫീസ് ജംഗ്ഷനടുത്തുള്ള ജയ മന്ദിരത്തിലെ ജയയുടെ മകന്‍ ആദിത്യനാണു കൊത്തേറ്റത്. കുട്ടിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്വാസിയായ ജഗദീശനാണു പൂവന്‍റെ ഉടമ. ഇയാള്‍ക്ക് പത്തിലേറെ കോഴികളുണ്ടെന്നും ഇതില്‍ രണ്ട് പൂവന്മാര്‍ മനുഷ്യരെ ഉപദ്രവിക്കുന്നതാണെന്നും ജഗദീശന്‍ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാല്‍ ഇവ മനുഷ്യരെ ഉപദ്രവിക്കുമെന്നും അങ്ങനെയാണു തന്‍റെ മകനു മുറിവേറ്റതെന്നുമാണ്‌ ജലജ ജഗദീശനെതിരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കുഞ്ഞിന്‍റെ വായ്ക്കകത്തുപോലും കോഴി കൊത്തി മുറിവേല്‍പ്പിച്ചതായും രക്ഷിക്കാന്‍ ചെന്ന തന്നെയും കോഴിയെക്കൊണ്ട് കൊത്തിച്ചതായി ജലജയുടെ പരാതിയില്‍ പറയുന്നു. അതേ സമയം സംഭവം കേസായതോടെ കോഴികളെ രണ്ടിനെയും കൊന്നു കറിവച്ചതായാണു സൂചന.

Print Friendly, PDF & Email

Related News

Leave a Comment