Flash News

വീട് മഴയില്‍ ഇടിഞ്ഞുതാഴ്ന്ന് മൂന്നുപേര്‍ മരിച്ചു

August 7, 2014 , സ്വന്തം ലേഖകന്‍

aluvaആലുവ: കനത്ത മഴയില്‍ ഇരുനില വീട് ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. വീട്ടുടമ ഷാജി എന്ന ഷാജഹാന്‍, ഭാര്യ സൈഫുന്നിസ, മകള്‍ ഐഷ (12) എന്നിവരാണ് മരിച്ചത്. ഷാജഹാന്‍െറ മകന്‍ സാദിര്‍ അപകടസമയത്ത് കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഒമ്പതിന് കുന്നത്തേരി ജങ്ഷനിലാണ് സംഭവം.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടം പൊളിച്ചു നീക്കിയ ശേഷമാണ് മൂന്നുപേരെയും പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഷാജി കുടുങ്ങിക്കിടക്കുന്നത് കണ്ടത്തെിയെങ്കിലും കെട്ടിടത്തിന്‍െറ ബാക്കിഭാഗംകൂടി ഇടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ വെല്‍ഡിങ് വര്‍ക്ക്ഷോപ്പും ഫ്ലവര്‍ മില്ലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് തൊട്ടുമുകളിലായാണ് ഷാജിയും കുടുംബവും താമസിക്കുന്നത്. മുകളിലെ ഷീറ്റുമേഞ്ഞ ഭാഗത്ത് താമസക്കാര്‍ ആരുമില്ല. കെട്ടിടത്തിന്‍െറ രണ്ടുനിലയും തകര്‍ന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top