ചൈനയിലെ ബസ്സുകളില്‍ താടിക്കാര്‍ക്കും ശിരോവസ്ത്രം ധരിച്ചവര്‍ക്കും വിലക്ക്‌

download (1)ബെയ്ജിങ്: യാത്രക്കാര്‍ നീണ്ട താടിവെച്ചും ശിരോവസ്ത്രം ധരിച്ചും ബസ്സുകളില്‍ കയറുന്നതിന് ചൈനയില്‍ നിരോധനം. സുരക്ഷാനടപടികളുടെ ഭാഗമായി ചൈനയുടെ പടിഞ്ഞാറന്‍ നഗരമായ ഷിയാന്‍ജിങ്ങിലാണ് അധികൃതര്‍ ഇത്തരമൊരു വിലക്കേര്‍പ്പെടുത്തിയത്.

ഷിയാന്‍ജിങ്ങില്‍ ഉയിറു മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഭീകരര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നത്. അഞ്ചുതരം യാത്രക്കാരെയാണ് നിരോധനം ബാധിക്കുക. ശിരോവസ്ത്രം ധരിച്ചവര്‍, തലപ്പാവണിഞ്ഞവര്‍, ജില്‍ബാബ് എന്ന പേരിലറിയപ്പെടുന്ന അയഞ്ഞ വസ്ത്രം ധരിക്കുന്നവര്‍, ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത വസ്ത്രമണിയുന്നവര്‍, നീണ്ട താടിയുള്ളവര്‍ എന്നിവര്‍ക്കാണ് ബസ്സില്‍ നിരോധനം.

ആഗസ്ത് 20 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കര്‍മായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായിയില്‍ യാത്രക്കാര്‍ ബസ്സുകളില്‍ സിഗരറ്റ് ലൈറ്ററുകള്‍ കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി പത്രം പറയുന്നു.അതേസമയം ഇസ്ലാമിനെ നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ ഇത്തരം നയം പ്രകോപനമുണ്ടാക്കുന്നതാണെന്ന് ഉയിറു വിഭാഗവും മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Related News

Leave a Comment